പെയ്തൊഴിഞ്ഞ മഴയിൽ 11

Views : 8536

‘അത് വേണ്ട മാളൂ, ഇന്ന് അവൾ വേറെ ഒരാളുടെ ഭാര്യ ആണ്, അവരുടെ ലോകത്തേക്ക് പഴയ ബന്ധം പറഞ്ഞ് ഞാൻ ചെല്ലുന്നത് ശരിയല്ല. അവൾ എല്ലാം മറന്നിരിക്കുകയാവും, ചിലപ്പോൾ മനസ്സിൽ എന്നോട് ദേഷ്യമായിരിക്കും രണ്ടായാലും ഞാൻ മുന്നിൽ ചെന്നാൽ അവളുടെ മനസ്സ് അസ്വസ്ഥമാകും, അത് വേണ്ട. ഇന്ന് നല്ലൊരു ദിവസമല്ലേ’

‘അത് സാരല്ല്യ, ചേച്ചിയോട് കാര്യങ്ങൾ ഞാൻ പതുക്കെ പറഞ്ഞോളാം’

‘വേണ്ട, ഞാൻ മനപ്പൂർവം ചതിച്ചതല്ല എന്നറിഞ്ഞാൽ അവളുടെയുള്ളിൽ ഒരു കുറ്റബോധം ഉണ്ടാകും, അങ്ങനെയുണ്ടായാൽ അത് അവളുടെ കുടുംബജീവിതത്തെ ബാധിക്കും. ഞാൻ അവളെ ഒഴിവാക്കി എന്ന രീതിയിൽ തന്നെ കാര്യങ്ങൾ ഇരുന്നോട്ടെ’

‘അത് പറ്റില്ല ഏട്ടാ, ഒരു ചതിയനായി ഏട്ടൻ മാറണ്ട. ചേച്ചി എല്ലാം അറിയട്ടെ, ഒരു സോറി കൊണ്ട് നിങ്ങൾക്ക് പരസ്പരം ക്ഷമിക്കാൻ കഴിയട്ടെ, അങ്ങനെ രണ്ടാളുടെയും മനസിലെ ഭാരം ഇല്ലാതാവട്ടെ, അതല്ലേ നല്ലത്?’

‘എന്റെ വരവ് അവൾക്ക് ഒരു ബുദ്ധിമുട്ടാകരുത്’

‘ഏയ്, ഇല്ല. എല്ലാം ഞാൻ നോക്കിക്കോളാം’

മനസ്സിൽ എന്തെന്നില്ലാത്ത ഒരു പേടി, രണ്ട് കൊല്ലത്തിന് ശേഷമാണ് ദേവൂനെ കാണാൻ പോകുന്നത്. അവളിപ്പോ ആളാകെ മാറിയിട്ടുണ്ടാകുമോ? എന്നെ കണ്ടാൽ എന്തായിരിക്കും പ്രതികരണം? അങ്ങോട്ട് പോകണോ, തിരിച്ച് പോയാലോ?

പല പല കാര്യങ്ങൾ ചിന്തിച്ചിട്ടാണ് ബൈക്ക് ഓടിച്ചത്, പിന്നിലിരുന്ന് മാളു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, ഒന്നും ചെവിയിൽ തങ്ങിനിന്നില്ല.

എന്തായാലും പോകാം, മാളു പറഞ്ഞ പോലെ മനസ്സിലെ ഭാരം ഇല്ലാതാവുമല്ലോ. അവളുടെ കല്യാണം കഴിഞ്ഞു എന്നറിഞ്ഞ മുതൽ ഒരുപാട് നിരാശയും സങ്കടവുമായിരുന്നു. അവൾ പോയി, അതാണ് സത്യം, അത് അംഗീകരിച്ചേ മതിയാകൂ. അതിന്റെ ആദ്യപടി ആയിട്ടാണ് ബൈക്ക് എടുത്തിട്ടുള്ള കറക്കം തുടങ്ങിയത്, അവളുടെ ഓർമ്മകൾ അവസാനമായി ഒരിക്കൽ കൂടി മനസിലേക്ക് കൊണ്ടുവരണം , പിന്നെ അതിനെ പുറത്തേക്ക് എടുത്തെറിയണം. അതിന് ഏറ്റവും നല്ലത് ഇതാണ്. ഇന്നത്തോടെ ദേവിക എന്ന അദ്ധ്യായം അവസാനിപ്പിക്കണം.

Recent Stories

The Author

2 Comments

  1. അത് കലക്കി

  2. Aa panni sreeharikittu nallathu pole kodukanam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com