പെയ്തൊഴിഞ്ഞ മഴയിൽ 11

Views : 8536

മടങ്ങാൻ തുടങ്ങി. അവൾ കാറിൽ കയറുമ്പോൾ ഞാൻ കൈവീശിക്കാണിച്ചു, അവൾ കണ്ടോ ആവോ..
പുതിയ സ്വപ്നം കൊണ്ട് അവിടെ നിന്ന് മടങ്ങുമ്പോൾ കയ്യിൽ ഉണ്ടായിരുന്നത് അവളുടെ പേരും അവൾ അറിയാതെ എടുത്ത ഒരു ഫോട്ടോയും മാത്രം.

ജിത്തുവിന്റെ വീട്ടിൽ തിരിച്ചെത്തി, മനസ്സിൽ അവളെപ്പറ്റി അറിയാനുള്ള അതിയായ ആഗ്രഹം ആയിരുന്നു. ഇവിടെ അവളെപ്പറ്റി അറിയുന്നത് കല്യാണപ്പെണ്ണിന് മാത്രമാണ്. ഇപ്പൊത്തന്നെ അത് ചോദിക്കുന്നത് മോശമാണ്. അവരുടെ ഇപ്പോഴത്തെ മനസികാവസ്‌ഥ അതിന് പറ്റിയതാകില്ല.
ആ, സാരല്ല്യ, ഇന്നല്ലെങ്കിൽ നാളെ എല്ലാം അറിയണം.
ഒടുവിൽ ജിത്തുവിനെ ഫോട്ടോ കാണിച്ച് ആ കാര്യം ഏൽപ്പിച്ചു.

‘അളിയാ, ഈ കുട്ടിയെ അറിയോ നിനക്ക്? എനിക്ക് എന്തോ ഭയങ്കര ഇഷ്ടായി നീ ഇവളെപ്പറ്റി ഒന്ന് അന്വേഷിക്ക്. ഏട്ടത്തിയമ്മയോട് ചോദിച്ചാലും മതി’

‘നല്ല ഒരു കുട്ടിയെ കണ്ടാൽ എല്ലാവന്മാരും അതിന്റെ പിറകെ ആണല്ലോ’

‘എല്ലാവരുമോ? വേറെ ആരാ?’

‘ഒന്ന് ഞാൻ തന്നെ’

‘അയ്യടാ, ആ പൂതി മനസ്സിൽ വച്ചാൽ മതി. അളിയാ നമ്മൾ തമ്മിൽ ഒരു മത്സരം വേണ്ട, നീയായിട്ട് പിന്മാറിക്കൊ’

‘ഞാൻ മാത്രം മാറിയിട്ട് കാര്യമില്ലല്ലോ, ഇനിയും ആളുണ്ട്’

‘ആരാടാ ആ ദ്രോഹി?’

‘നിനക്ക് വളരെ വേണ്ടപ്പെട്ട ആളാ, ശ്രീഹരി’

ശ്രീഹരി. എന്നും എന്റെ എതിരാളി. മത്സരങ്ങളിലെ തുല്യശക്തിയുള്ള പോരാളി. കോളേജിലെ അശോകനും അപ്പുകുട്ടനും ആണ് ഞങ്ങൾ. ആർട്സ് ആണെങ്കിലും സ്പോർട്സ് ആണെങ്കിലും രാഷ്ട്രീയം ആണെങ്കിലും മത്സരം ഞങ്ങൾ രണ്ടാൾ തമ്മിലായിരുന്നു. രണ്ടാൾക്കും തുല്ല്യമായ ജയവും തോൽവിയും ഉണ്ടാകും. നായകനോളം പോന്ന വില്ലൻ എന്ന് പറയാം.

Recent Stories

The Author

2 Comments

  1. അത് കലക്കി

  2. Aa panni sreeharikittu nallathu pole kodukanam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com