പെയ്തൊഴിഞ്ഞ മഴയിൽ 11

Views : 8536

‘ഓക്കേ, അതിന് മുൻപ് നമുക്ക് പരിചയപ്പെടാം?’

‘അതിന്റെ ആവശ്യമുണ്ടോ?’

‘ഉം, ഉണ്ട്. എഫ് ബി യോ വാട്സ്ആപ് നമ്പറോ തന്നാൽ മതി’

‘അത് രണ്ടും എനിക്കില്ല. ആകെ ഉള്ളത് ഒരു പഴയ ഫോൺ ആണ്’

‘ഫോൺ നമ്പർ ആയാലും മതി’

‘അപ്പൊ വിടാൻ ഉദ്ദേശം ഇല്ല ലേ?’

‘ഒന്ന് ശ്രമിച്ച് നോക്കട്ടെ സഹോ. ചിലപ്പോൾ കിട്ടിയാലോ?’

‘അവസാനം പാരയായി മാറുമോ?’

‘ഏയ്. ഒരിക്കലും ഇല്ല’

അന്ന് അവളുടെ ഫോൺ നമ്പറും ഒപ്പം ഹൃദയത്തിൽ ഒരിടവും വാങ്ങിയാണ് തിരിച്ച് പോന്നത്. എല്ലാവരും വാട്സാപ്പിലും മെസ്സഞ്ചറിലും മെസ്സേജ് അയക്കുമ്പോൾ ഞങ്ങൾ മാത്രം പഴയത് പോലെ എസ്.എം.എസ് അയക്കാൻ തുടങ്ങി. അധികം വൈകാതെ അത് ഫോൺ വിളികളിലേക്ക് വഴിമാറി.
പിന്നീട് അവൾ എന്റേതായി മാറുന്ന ദിവസങ്ങളായിരുന്നു. രണ്ടാളും തമ്മിൽ ഒടുക്കത്തെ പ്രേമം. എല്ലാം രഹസ്യമായി മതി എന്ന് അവൾ പറഞ്ഞത് കൊണ്ട് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല, ജിത്തുവിനോട് പോലും.

പക്ഷെ അധികം വൈകാതെ കാര്യങ്ങൾ അവളുടെ വീട്ടിൽ അറിഞ്ഞു. പിന്നെ വഴക്കായി അടിയായി, അവളുടെ ഫോൺ വാങ്ങിവച്ചു. ഒടുവിൽ ഞാൻ നേരിട്ട് ചെന്ന് കാര്യങ്ങൾ പറഞ്ഞു, അവളെ കല്യാണം കഴിച്ച് തരണമെന്ന് പറഞ്ഞു. ആദ്യം എതിർത്തെങ്കിലും അവളുടെ ആത്മഹത്യാ ഭീഷണിയും ആദ്യത്തെ ശ്രമവും കൊണ്ട് അവർ അർധസമ്മതം മൂളി.
എനിക്ക് നല്ലൊരു ജോലി ഇല്ല എന്ന് പറഞ്ഞത് കൊണ്ടാണ്, വലിയ ശമ്പളമൊന്നുമില്ലെങ്കിലും ഗൾഫിലേക്ക് പോയത്. പിന്നെ നടന്നതിന്റെ ബാക്കിയാണ് ഇവിടെ എത്തി നിൽക്കുന്നത്.

എന്നെക്കണ്ടതും അവൻ ഒന്ന് പരുങ്ങിയോ? എന്തായാലും ഒരു ചിരി വരുത്തി അകത്തേക്ക് ക്ഷണിച്ചു.

Recent Stories

The Author

2 Comments

  1. അത് കലക്കി

  2. Aa panni sreeharikittu nallathu pole kodukanam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com