? അരികത്തായാരോ – 2 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 880

 

 

” മ് …. എന്തായാലും ഞാൻ നാളെ അവളോട് ഉള്ള കാര്യം തുറന്ന് പറയും … തല്ലുന്നെങ്കിൽ തല്ലട്ടെ … ”

ഞാനതും പറഞ്ഞ് പുതപ്പ് തലവഴി വലിച്ച് മൂടി ….

 

” അന്ന് നിനക്ക് കിട്ടിയ തല്ലോ നേരിൽ കാണാൻ പറ്റിയില്ല . ഇനി നാളെയാകട്ടെ …. ”

യദു പതുക്കെ പറയുന്നത് ഞാൻ കേട്ടു …… അത് കേട്ടതും ഞാനൊരു പുഞ്ചിരിയോടെ കണ്ണുകളടച്ച് കിടന്നു

………………….

ജനാലയിലൂടെ ചെറിയ വെളിച്ചം മുഖത്ത് തട്ടിയപ്പോഴാണ് ഞാൻ ഉറക്കമുണർന്നത് . അടുത്ത് പോത്ത് പോലെ കിടന്നുറങ്ങുന്ന യദുവിനെയും ചവിട്ടി ഇളക്കി കോളേജിലേക്ക് പോകാനുള്ള ദൃതിയിൽ സമയം വേഗം കടന്ന് പോയി .

 

” എടാ ഇന്നലെ നീ പറഞ്ഞത് സീരിയസ്സായിട്ടാണോ ? ”

ബുള്ളറ്റ് പാർക്ക് ചെയ്ത ശേഷം മുന്നോട്ട് നടക്കുന്നതിനിടയിൽ യദു എന്നോട് ചോദിച്ചു ….

 

” എന്താടാ ഞാൻ തമാശിച്ചതാണെന്ന് നിനക്ക് തോന്നിയോ …. ഇനി ഞാനായിട്ട് കീഴ്‌വഴക്കങ്ങളൊന്നും തെറ്റിക്കുന്നില്ല …. ”

ഞാനതും പറഞ്ഞ് കോളേജിലെ വാച്ച് മാൻ കാണാതെ കോളേജിലെ ഗാർഡനിൽ പൂത്ത് നിന്ന ഒരു പനിനീർ റോസാപ്പൂവ് പറിച്ചെടുത്തു .

യദു പെട്ടെന്ന് തിരിഞ്ഞ് ഫോണിൽ എന്റെ ഒരു ഫോട്ടോ എടുത്തു .

 

” എന്താടാ ? ”

ഞാനവനോട് ചോദിച്ചു .

 

” അല്ല നിന്റെ മോന്തയുടെ ഷെയിപ്പ് എന്തായാലും മാറും അതുകൊണ്ട് നിന്റെ ഇപ്പോഴത്തെ മുഖം ഒന്ന് ഫോട്ടോ എടുത്ത് വച്ചതാ പിന്നീട് രണ്ടും തമ്മിൽ ഒത്ത് നോക്കാം … ”

യദു അതും പറഞ്ഞ് ചിരിക്കാൻ തുടങ്ങി .

 

 

63 Comments

  1. ചേട്ടോ ഞാൻ വീണ്ടും വന്നു ? അടുത്ത ഭാഗം എന്ന് വരും ??

    1. എഴുതി തീർന്നു പക്ഷെ എഡിറ്റിങ് ബാക്കിയുണ്ട് … സമയം പോലെ പബ്ലിഷ് ചെയ്യാം . ഇന്നോ നാളെയോ ഉണ്ടാകും …

  2. ചേട്ടോ എന്നും കയറി ന്നൊക്കും പുതിയ ഭാഗം വന്നോ എന്ന് എന്നത് ഈ വഴ്ച അടുത്ത ഭാഗം ഉണ്ടാകും എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤

Comments are closed.