? അരികത്തായാരോ – 2 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 880

 

 

” എടാ … തെ** …. ”

ഞാനതും വിളിച്ചോണ്ട് ബഡ്ഡിൽ നിന്നെണീറ്റ ശേഷം എന്റെ മുന്നിൽ നിന്ന യദുവിനെ ബഡ്ഡിലേയ്ക്ക് തള്ളിയിട്ടു ….

 

” ടാ മര്യാദയ്ക്ക് കിടന്നുറങ്ങാൻ നോക്ക് , ഇല്ലേൽ നിന്റെ വായിൽ ഞാൻ തുണി തിരികി കയറ്റും …. ”

ഞാനവനോട് പറഞ്ഞു .

 

” നമ്മളൊന്നിനുമില്ലേ …. പിന്നെ നിന്റെ അടുത്ത് കിടക്കുന്നത് ഞാനാ …. ഉറക്കത്തിൽ അവളാണെന്ന് കരുതി എന്നെ വന്ന് കെട്ടിപ്പിടിച്ചേക്കരുത് …. ”

 

” എടാ നിന്നെ ….. ”

ഞാനതും പറഞ്ഞ് അടുത്തിരുന്ന സ്റ്റീൽ ഗ്ലാസ്സെടുത്ത് അവന് നേരെ എറിഞ്ഞു . അവനത് കൈ കൊണ്ട് തട്ടി മാറ്റി , ഗ്ലാസ്സ് നിലത്തേയ്ക്ക് തെറിച്ച് വീണു ….

 

” യെസ് , യദുവിനെ തോൽപ്പിക്കാനാകില്ല മക്കളെ …. അപ്പൊ നാളെ കാണാം . ലൈറ്റ് ഓഫാക്കിയിട്ട് കേറി കിടന്ന് ഉറങ്ങ് , അല്ലാ ഇന്ന് ഉറങ്ങുമോ ? അതൊ അവളെയും സ്വപ്നം കണ്ട് ഉറങ്ങാതെ കിടക്കുമോ ….? ”

പുതപ്പ് തല വഴി മൂടിക്കൊണ്ട് യദു ചോദിച്ചു .

 

” എടാ നിന്നെ ….. ഹോ പറഞ്ഞിട്ട് കാര്യമില്ല നിന്റെ അടുത്ത് തന്നെ വന്ന് തല വച്ച എന്നെ പറഞ്ഞാൽ മതിയല്ലോ … …. ”

ഞാനതും പറഞ്ഞ് ലൈറ്റ് ഓഫാക്കിയ ശേഷം ബെഡ്ഡിൽ കയറി കിടന്നു ….

 

പക്ഷെ യദു പറഞ്ഞത് ശരിയായിരുന്നു എനിക്ക് ഉറക്കമേ വന്നില്ല . പകരം കണ്ണടയ്ക്കുമ്പോൾ തെളിഞ്ഞ് വരുന്നത് അവളുടെ മുഖം മാത്രമായിരുന്നു ….

 

 

63 Comments

  1. ചേട്ടോ ഞാൻ വീണ്ടും വന്നു ? അടുത്ത ഭാഗം എന്ന് വരും ??

    1. എഴുതി തീർന്നു പക്ഷെ എഡിറ്റിങ് ബാക്കിയുണ്ട് … സമയം പോലെ പബ്ലിഷ് ചെയ്യാം . ഇന്നോ നാളെയോ ഉണ്ടാകും …

  2. ചേട്ടോ എന്നും കയറി ന്നൊക്കും പുതിയ ഭാഗം വന്നോ എന്ന് എന്നത് ഈ വഴ്ച അടുത്ത ഭാഗം ഉണ്ടാകും എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤

Comments are closed.