? അരികത്തായാരോ – 2 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 880

 

 

ഇന്നലെ കുറച്ച് നിമിഷം മാത്രം കണ്ട അവളെ വീണ്ടും കാണണമെന്ന് മനസ്സ് ആഗ്രഹിച്ചു എങ്കിലും അതിനി ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല . പക്ഷെ ഇന്ന് വെറും കയ്യെത്തും ദൂരത്ത് അതും ഒരേ ക്ലാസ്സിൽ ഇനിയെന്നും ആ ക്ലാസ്സ് റൂമിൽ അവൾ അരികത്തുണ്ടാകുമെന്ന സത്യം അത് മനസ്സിൽ വല്ലാത്ത സന്തോഷം നൽകി …. ആ സന്തോഷം പതിയെ എനിക്ക് മയക്കം സമ്മാനിച്ചു …..

……………….

പിറ്റേദിവസം രാവിലെ തന്നെ എണീറ്റു …. കോളേജിൽ പോകാനുള്ള തിരക്കിനിടയിൽ സമയം വേഗം കടന്ന് പോയി …..

………………

ബുള്ളറ്റ് പാർക്കിങ് ഷെഡ്ഡിൽ ഒതുക്കി വച്ച ശേഷം ഞാനും യദുവും ക്ലാസ്സ് റൂം ലക്ഷ്യമാക്കി നടന്നു ….

കോളേജ് ബിൽഡിങ്ങിന്റെ എൻട്രൻസിന്റെ അവിടെ മൂന്ന് നാല് പേര് നിൽക്കുന്നുണ്ടായിരുന്നു , നല്ല ജിം ബോഡിയൊക്കെ ഉള്ളവന്മാർ . ഞങ്ങൾ അവിടെ എത്തിയതും അതിലൊരുത്തൻ യദുവിനെ അൽപ്പം ദേഷ്യത്തോടെ നോക്കുന്നത് ഞാൻ കണ്ടു ….

 

” അവൻ ആരാ … ? എന്തിനാടാ നിന്നെ ചിറഞ്ഞ് നോക്കുന്നേ ….. ? ”

അൽപ്പം മുന്നോട്ട് നടന്ന ശേഷം ഞാൻ യദുവിനോട് ചോദിച്ചു ….

 

” എടാ …. അത് ഒന്നുമില്ല നീ വാ …… ”

യദു അതും പറഞ്ഞ് മുന്നോട്ട് നടക്കാൻ തുടങ്ങിയതും ഞാനവനെ തടഞ്ഞു …

 

” എടാ നീ കള്ളം പറഞ്ഞാൽ എനിക്ക് പെട്ടെന്ന് മനസ്സിലാകും . പറെയെടാ എന്താ പ്രശ്നം …. ? ”

ഞാനവനോട് ചോദിച്ചു ….

 

 

63 Comments

  1. ചേട്ടോ ഞാൻ വീണ്ടും വന്നു ? അടുത്ത ഭാഗം എന്ന് വരും ??

    1. എഴുതി തീർന്നു പക്ഷെ എഡിറ്റിങ് ബാക്കിയുണ്ട് … സമയം പോലെ പബ്ലിഷ് ചെയ്യാം . ഇന്നോ നാളെയോ ഉണ്ടാകും …

  2. ചേട്ടോ എന്നും കയറി ന്നൊക്കും പുതിയ ഭാഗം വന്നോ എന്ന് എന്നത് ഈ വഴ്ച അടുത്ത ഭാഗം ഉണ്ടാകും എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤

Comments are closed.