? അരികത്തായാരോ – 2 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 880

 

 

” എടാ അത് ….. കഴിഞ്ഞ വർഷം ഫസ്റ്റ് ഇയറ് വന്നപ്പോ ഞാൻ പറഞ്ഞില്ലേ ദേവുവിനെ കണ്ടപ്പോ തന്നെ എനിക്ക് ഇഷ്ടമായെന്ന് , ഞാനത് അവളോട് തുറന്ന് പറയുകയും ചെയ്തു . പക്ഷെ ആദ്യമൊന്നും അവളത് അക്സപ്റ്റ് ചെയ്തില്ല … മറക്കാൻ കഴിയാത്തതു കൊണ്ട് ഞാനവളുടെ പുറകേ തന്നെ കൂടി ….

 

നേരത്തേ എന്നെ ചിറഞ്ഞ് നോക്കിലെ അവൻ , നിവേദ് അവൻ അപ്പോൾ B . Sc ഫസ്റ്റിയറായിരുന്നു . അവനും പലവട്ടം അവളുടെ പിന്നാലെ നടന്നു , അവസാനം അവനെ ഒഴിവാക്കാൻ വേണ്ടി ദേവു അവനോട് പറഞ്ഞു ഞാനുമായി അവൾ ഇഷ്ടത്തിലാണെന്ന് . അവൾ ഉടനെ തന്നെ അവനോട് ഇങ്ങനെ ഒരു നുണ പറഞ്ഞിട്ടുണ്ടെന്ന് എന്നോട് വന്ന് പറയുകയും ചെയ്തു , ഹെൽപ്പും ചോദിച്ചു . അവൾ രക്ഷപ്പെടാൻ വേണ്ടി വെറുതെ നുണ പറഞ്ഞതാണെങ്കിലും എനിക്കത് ഏറെ സന്തോഷം തന്നു ….

 

നിവേദും ഫ്രണ്ട്സും വന്ന് എന്നോട് ദേവുവിനെ മറക്കണമെന്നും അവന് അവളെ ഇഷ്ടമാണെന്നുമൊക്കെ പറഞ്ഞു … ഞാൻ പറ്റില്ല എന്നും പറഞ്ഞു … പിന്നീട് ഭീഷണിയായി , ഞാൻ പിന്മാറില്ല എന്ന് മനസ്സിലാക്കിയതും ഒരു ദിവസം എന്നെ അവനും അവന്റെ ഫ്രണ്ട്സും ചേർന്ന് കോളേജിലിട്ട് തല്ലി ചതച്ചു …. ഒരുത്തനായിരുന്നേൽ എന്നെക്കൊണ്ട് കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു പക്ഷെ അവർ നാലഞ്ച് പേരുണ്ടായിരുന്നു . നിലത്ത് കിടന്ന് അടി കൊള്ളാനല്ലാതെ എനിക്കൊന്നിനും പറ്റിയില്ല …. ”

യദു പറഞ്ഞത് കേട്ട് എന്റെ ഉള്ളിൽ ദേഷ്യം ഇരച്ച് കയറി …. ഞാൻ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും …

 

 

63 Comments

  1. ചേട്ടോ ഞാൻ വീണ്ടും വന്നു ? അടുത്ത ഭാഗം എന്ന് വരും ??

    1. എഴുതി തീർന്നു പക്ഷെ എഡിറ്റിങ് ബാക്കിയുണ്ട് … സമയം പോലെ പബ്ലിഷ് ചെയ്യാം . ഇന്നോ നാളെയോ ഉണ്ടാകും …

  2. ചേട്ടോ എന്നും കയറി ന്നൊക്കും പുതിയ ഭാഗം വന്നോ എന്ന് എന്നത് ഈ വഴ്ച അടുത്ത ഭാഗം ഉണ്ടാകും എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤

Comments are closed.