? അരികത്തായാരോ – 2 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 880

 

 

” എന്നിട്ട് സ്ഥലം കിട്ടിയോ ? ”

മിസ്സ് ചോദിച്ചു .

 

” ആ കിട്ടി …. ദാ ഇവന്റെ ഒപ്പമാ …. ”

ഞാൻ യദുവിനെ ചുണ്ടി പറഞ്ഞു ….

 

” ആ ബെസ്റ്റ് …. ഇതിനെക്കാൾ നല്ലത് നീ പഠിക്കാൻ വരാതിരിക്കുന്നതാ …. ”

മിസ്സ് ഉടനെ പറഞ്ഞു . അത് കേട്ടതും ക്ലാസ്സിലെ എല്ലാവരും പൊട്ടിചിരിച്ചു , ഒപ്പം ഞാനും ….. ഞാൻ തിരിഞ്ഞ് യദുവിനെ നോക്കി … കക്ഷി ആകെ ചമ്മി വിളറിയ അവസ്ഥയിലാണ് …..

 

” ആ ഞാൻ ഇന്നലെ നിന്റെ പഴയ കോളേജിൽ നിന്നെ പഠിപ്പിച്ചിരുന്ന അനിത മിസ്സിനെ വിളിച്ചിരുന്നു നീ കോളേജ് മാറിയ കാരണം അറിയാൻ വേണ്ടി . ”

നാൻസി മിസ്സത് പറഞ്ഞതും ഞാൻ ഒരു ഞെട്ടലോടെ മിസ്സിനെ നോക്കി , ഒപ്പം ക്ലാസ്സിലെ കുട്ടികൾ എന്നെയും

 

” ഞെട്ടണ്ട , മിസ്സ് എല്ലാം പറഞ്ഞു . അഞ്ചാറ് പേരെ പഞ്ഞിക്കിട്ടിട്ടാ താൻ ആ കോളേജ് വിട്ടതെന്നും , അതിലൊരുത്തൻ എണിറ്റ് നടക്കാൻ മിനിമം നാലഞ്ച് മാസം പിടിക്കുമെന്നുമൊക്കെയാ അറിഞ്ഞത് …. അടിയുണ്ടാക്കിയതിന്റെ കാരണവും മിസ്സ് പറഞ്ഞു …. ആർക്കെങ്കിലും വേണ്ടി അടിയും വഴക്കും ഉണ്ടാക്കി എന്തിനാടോ ഭാവി നശിപ്പിക്കുന്നേ …. ഇനി ഇതുപോലെ ഉണ്ടാകരുത് .. കേട്ടോ …. ? ”

മിസ്സിന്റെ ആ ചോദ്യത്തിന് ഞാൻ അതെ എന്ന അർത്ഥത്തിൽ ഒന്ന് തലകുലുക്കുക മാത്രം ചെയ്തു .

 

” മ് ശരി ഇരിക്ക് ….. ”

 

 

63 Comments

  1. ചേട്ടോ ഞാൻ വീണ്ടും വന്നു ? അടുത്ത ഭാഗം എന്ന് വരും ??

    1. എഴുതി തീർന്നു പക്ഷെ എഡിറ്റിങ് ബാക്കിയുണ്ട് … സമയം പോലെ പബ്ലിഷ് ചെയ്യാം . ഇന്നോ നാളെയോ ഉണ്ടാകും …

  2. ചേട്ടോ എന്നും കയറി ന്നൊക്കും പുതിയ ഭാഗം വന്നോ എന്ന് എന്നത് ഈ വഴ്ച അടുത്ത ഭാഗം ഉണ്ടാകും എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤

Comments are closed.