? അരികത്തായാരോ – 2 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 880

 

 

ദേഷ്യത്തോടെ നോക്കിയിട്ടും എന്നിൽ ഭാവ വ്യത്യാസമൊന്നും ഉണ്ടാകാത്തത് കൊണ്ടാകാം പിന്നെ അവൾ എന്നെ നോക്കിയില്ല ക്ലാസ്സിൽ തന്നെ ശ്രദ്ധിച്ചിരുന്നു …..

……………..

ഇന്റർവെല്ലിന്റെ ബെൽ മുഴങ്ങിയതും .

 

” എടാ വാ പുറത്ത് പോയിട്ട് വരാം ….. ”

ഞാൻ യദുവിനെ വിളിച്ചു . പക്ഷെ വരുന്നില്ല എന്ന അവന്റെ അപേക്ഷമട്ടിലെ മുഖഭാവം കണ്ടതും ഞാനവനെ നിർബന്ധിച്ചില്ല ഞാൻ പതിയെ ക്ലാസ്സിന് പുറത്തേയ്ക്ക് ഇറങ്ങി . ഒന്ന് ചുറ്റി നടന്ന ശേഷം ക്ലാസ്സിൽ തിരിച്ചെത്തി .

 

” എന്താടാ ഒരു ചിരി …. ”

സീറ്റിൽ വന്നിരുന്നതും ഞാൻ യദുവിനോട് ചോദിച്ചു ….

 

” അല്ല നിന്റെ പ്രണയിനി നിനക്ക് പുതിയ ഒരു പേരിട്ടിട്ടുണ്ട് . ”

അവൻ മെല്ലെ എന്നോട് പറഞ്ഞു .

 

” എന്തോന്ന് പേര് ? ”

ഞാൻ ആകാംഷയോടെ ചോദിച്ചു .

 

” വെറൈറ്റി പേരാ …. വായിനോക്കി …..
നീ ക്ലാസ്സ് സമയം മുഴുവൻ അവളെ നോക്കി ഇരിക്കുകയായിരുന്നു , നിനക്ക് വട്ടുണ്ടോ ? എന്നൊക്കെ അവള് വന്ന് എന്നോട് ചോദിച്ചു . ഞാൻ പറഞ്ഞു അല്ലെങ്കിലേ അവന് ചെറിയ വട്ടുണ്ട് തന്നെ കണ്ടപ്പോൾ അത് കൂടി എന്ന് . ”

 

“എടാ നിന്നെ … ”

ഞാൻ യദുവിനെ ദേഷ്യത്തോടെ നോക്കി .

 

” ആ പിന്നെ ഇനിയും ഇതുപോലെ നോക്കി ഇരുന്നാൽ അവള് നാൻസി മിസ്സിനോട്
കംപ്ലൈൻ്റ് ചെയ്യുമെന്നാ പറഞ്ഞത് …. ”

യദു ഉടനെ പറഞ്ഞു .

 

 

63 Comments

  1. ചേട്ടോ ഞാൻ വീണ്ടും വന്നു ? അടുത്ത ഭാഗം എന്ന് വരും ??

    1. എഴുതി തീർന്നു പക്ഷെ എഡിറ്റിങ് ബാക്കിയുണ്ട് … സമയം പോലെ പബ്ലിഷ് ചെയ്യാം . ഇന്നോ നാളെയോ ഉണ്ടാകും …

  2. ചേട്ടോ എന്നും കയറി ന്നൊക്കും പുതിയ ഭാഗം വന്നോ എന്ന് എന്നത് ഈ വഴ്ച അടുത്ത ഭാഗം ഉണ്ടാകും എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤

Comments are closed.