? അരികത്തായാരോ – 2 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 880

 

 

” എന്താടാ അജൂ ഇത്രയ്ക്ക് കാര്യമായി ചിന്തിക്കുന്നേ ? ”

ലാപ്പിൽ എന്തോ ചെയ്യുന്നതിനിടയ്ക്ക് യദു എന്നോട് ചോദിച്ചു .

 

” അറിയില്ലെടാ ….. വെറുതെ ഇരുന്നപ്പോ എന്തൊക്കെയോ ചിന്തിച്ച് പോവുകയാ …. ?

 

” അല്ല അജൂ …. ഞാൻ ചോദിക്കാൻ മറന്നു , അഹാന ഇന്നലെ അത്രയും ആൾക്കാരുടെ മുന്നിൽ വച്ച് നിന്നെ തല്ലിയിട്ടും നീ എന്താ തിരിച്ച് ഒന്നും ചെയ്യാതിരുന്നേ ? ”

യദു ആകാംഷയോടെ ചോദിച്ചു ….

 

” എന്ത് ചെയ്യാൻ ? ”

 

” എടാ ….. നീ പൊട്ടൻ കളിക്കല്ലേ …. നീ മറന്ന് കാണത്തില്ലല്ലോ അന്ന് പ്ലസ് വണ്ണിൽ വച്ച് നടന്നത് . ആ അഞ്ചന നിന്നെ കുറിച്ച് എന്തോ പറഞ്ഞതിന് നീ അന്ന് അവളുടെ കരണകുറ്റി നോക്കി ഒന്ന് കൊടുത്തത് , ഞാനത് മറന്നിട്ടില്ല .
ആ നിന്നെ ഒരുത്തി തല്ലിയിട്ടും നീ പ്രതികരിച്ചില്ല എന്ന് പറഞ്ഞാൽ എന്താ അതിന്റെ കാരണം ? ”

യദു എന്നോട് ചോദിച്ചു .

 

” അന്ന് അവളെ തല്ലാൻ ഒരു കാരണം നീയല്ലേ …. നീ പുറകേ നടന്നിട്ടും അവൾ മൈന്റ് ചെയ്യാതെ വന്നപ്പോ നിന്റെ അന്നത്തെ അവസ്ഥ കണ്ടിട്ട് ഞാൻ അവളോട് കാരണം ചോദിച്ചു . അത് പിന്നെ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി …. അവസാനം അവൾ പറഞ്ഞത് നീ കേട്ടതല്ലേ , ‘ സ്വന്തം തന്തയേത് തള്ളയേത് എന്ന് പോലുമറിയാത്ത ഒരു അനാഥ ചെക്കനായ നീ എന്നെ ഉപദേശിക്കാൻ വരണ്ട ‘ എന്ന് . അപ്പൊ എനിക്കുണ്ടായ ദേഷ്യത്തിൽ കൈവീശി കൊടുത്തു കരണക്കുറ്റി നോക്കി ഒന്ന് … … ”

 

 

63 Comments

  1. ചേട്ടോ ഞാൻ വീണ്ടും വന്നു ? അടുത്ത ഭാഗം എന്ന് വരും ??

    1. എഴുതി തീർന്നു പക്ഷെ എഡിറ്റിങ് ബാക്കിയുണ്ട് … സമയം പോലെ പബ്ലിഷ് ചെയ്യാം . ഇന്നോ നാളെയോ ഉണ്ടാകും …

  2. ചേട്ടോ എന്നും കയറി ന്നൊക്കും പുതിയ ഭാഗം വന്നോ എന്ന് എന്നത് ഈ വഴ്ച അടുത്ത ഭാഗം ഉണ്ടാകും എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤

Comments are closed.