? അരികത്തായാരോ – 2 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 880

 

 

” മ് …. ഈ ആന്റിയുടെയും അങ്കിളിന്റെയും കാര്യവും സങ്കടമാ ടാ …. വിവാഹം കഴിഞ്ഞ് ഇത്രയും വർഷമായിട്ടും അവർക്ക് മക്കളില്ല …. എല്ലാർക്കും കാണും ഓരോ സങ്കടങ്ങൾ ജീവിതത്തിൽ , അല്ലേ അജൂ … ? ”

യദുവിന്റെ ആ ചോദ്യത്തിന് മറുപടിയായി ഞാനൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

വീടിന് പുറത്ത് കൂടിയാണ് മുകളിലത്തെ നിലയിലേക്കുള്ള കോണിപ്പടി . ഒരു വീടിന് പുറത്ത് മറ്റൊരു വീട് വച്ചത് പോലെ . ഞങ്ങൾ പടിക്കെട്ട് കയറി മുകളിലെത്തി . യദു ജനാലയുടെ സൈഡിൽ ഇരുന്ന കീ എടുത്ത് ഡോറ് തുറന്നു , ശേഷം ഞങ്ങൾ അകത്തേക്ക് കയറി ….

വിശാലമായ മറ്റൊരു വീട് തന്നെ . ഹാളും കിച്ചണും രണ്ട് ബെഡ്റൂമും ബാൽകണിയുമൊക്കെ ഉള്ള മനോഹരമായ വീട് .

 

” യദു നീ പേയിൻ ഗസ്റ്റായി താമസിക്കുവാ എന്ന് പറഞ്ഞപ്പൊ ഞാൻ കരുതി നിനക്ക് ഒരു റൂം മാത്രമേ ഉണ്ടാകൂ എന്ന് , ഇത് ഒരു വീട് തന്നെ ഉണ്ടല്ലോ …. ?”

എന്റെ ചോദ്യത്തിന് യദു ഒന്ന് പുഞ്ചിരിച്ചു .

 

” എടാ ഒരു റൂമിൽ എന്തോ ഫർണിച്ചർ സാധനങ്ങൾ വാരിയിട്ട് പൂട്ടിയിരിക്കുവാ … അതുകൊണ്ട് നമുക്ക് ഞാനുപയോഗിക്കുന്ന റൂമിൽ തന്നെ കൂടാം … പിന്നെ കിച്ചൺ ഞാനിതുവരെ ഉപയോഗിച്ചിട്ടില്ല , നമുക്കതൊന്ന് വൃത്തിയാക്കി അടുക്കി വച്ചാലോ …. ഗ്യാസും സ്റ്റൗവ്വുമൊക്കെ ഇവിടെ ഉണ്ട് . നീ വന്നതല്ലേ നമുക്കിന്ന് മുതൽ പാചകം തുടങ്ങാം …. നീ അതിൽ പുലിയല്ലേ , മാത്രമല്ല നീ ഉണ്ടാക്കിയ അഹാരം കഴിച്ചിട്ട് നാള് കുറച്ചായി ….. ”

യദു ഒരു പുഞ്ചിരിയോടെ ചോദിച്ചു ….

 

 

63 Comments

  1. ചേട്ടോ ഞാൻ വീണ്ടും വന്നു ? അടുത്ത ഭാഗം എന്ന് വരും ??

    1. എഴുതി തീർന്നു പക്ഷെ എഡിറ്റിങ് ബാക്കിയുണ്ട് … സമയം പോലെ പബ്ലിഷ് ചെയ്യാം . ഇന്നോ നാളെയോ ഉണ്ടാകും …

  2. ചേട്ടോ എന്നും കയറി ന്നൊക്കും പുതിയ ഭാഗം വന്നോ എന്ന് എന്നത് ഈ വഴ്ച അടുത്ത ഭാഗം ഉണ്ടാകും എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤

Comments are closed.