? അരികത്തായാരോ – 2 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 880

 

 

ഞാൻ പതിയെ ഡെസ്കിൽ തലചായ്ച്ച് കിടന്നു . മുൻപോട്ട് നോക്കിയതും ആദ്യം കണ്ണിലുടക്കിയത് അഹാനയുടെ മുഖമാണ് . ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുന്ന അവളുടെ മുഖത്തേയ്ക്ക് തന്നെ നോക്കി ഞാനങ്ങനെ ഡെസ്കിൽ തലചായ്ച്ച് കിടന്നു . ആ നിമിഷം മുഴുവൻ എന്റെ എല്ലാ പ്രശ്നങ്ങളും എവിടെയോ പോയി മറഞ്ഞത് പോലെ …..

 

” ഡാ അജൂ …. നീ ഉറങ്ങുവാണോ ? ”

ഇടയ്ക്ക് യദു പതിയെ എന്നെ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു ….

 

” എനിക്കിനി അങ്ങോട്ട് ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ലാ … ”

ഞാനൊരു ഈണത്തിലങ്ങനെ പറഞ്ഞു …

 

” ങേ ….? ”

യദു അതും പറഞ്ഞ് ഞാൻ നോക്കുന്ന ദിശയിലേയ്ക്ക് നോക്കി ….

 

” മ് …. ഇത് തലയ്ക്ക് പിടിച്ചതാ കുഴപ്പമില്ല അവളുടെ കയ്യീന്ന് ഒന്ന് കിട്ടുമ്പോ കെട്ടിറങ്ങിക്കോളും .

യദു അതും പറഞ്ഞ് തിരിഞ്ഞിരുന്നു . ഞാനൊരു പുഞ്ചിരിയോടെ അവളുടെ മുഖത്തേയ്ക്ക് തന്നെ നോക്കി ഇരുന്നു ….

 

കുറച്ച് കഴിഞ്ഞ് അവൾ ബാഗിൽ നിന്ന് എന്തോ എടുക്കാൻ തിരിഞ്ഞതും അവളുടെ നോട്ടം ആൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തേയ്ക്ക് വന്നു . അപ്പോഴാണ് ഞാൻ അവളെ തന്നെ നോക്കി ഡെസ്കിൽ തലചായ്ച്ച് കിടന്നത് അവൾ കണ്ടത് . ഒരു പുഞ്ചിരി തുളുമ്പി നിന്ന അവളുടെ മുഖത്ത് പെട്ടെന്ന് ദേഷ്യം നുരപൊന്തി . ആ ദേഷ്യഭാവത്തോടെ അവളെന്നെ നോക്കി പക്ഷെ എന്റെ മുഖത്തെ ഭാവം മാറ്റിയില്ല , ഒരു ചെറിയ പുഞ്ചിരിയോടെ ഞാനവളെ തന്നെ നോക്കി അങ്ങനെ കിടന്നു .

 

 

63 Comments

  1. ചേട്ടോ ഞാൻ വീണ്ടും വന്നു ? അടുത്ത ഭാഗം എന്ന് വരും ??

    1. എഴുതി തീർന്നു പക്ഷെ എഡിറ്റിങ് ബാക്കിയുണ്ട് … സമയം പോലെ പബ്ലിഷ് ചെയ്യാം . ഇന്നോ നാളെയോ ഉണ്ടാകും …

  2. ചേട്ടോ എന്നും കയറി ന്നൊക്കും പുതിയ ഭാഗം വന്നോ എന്ന് എന്നത് ഈ വഴ്ച അടുത്ത ഭാഗം ഉണ്ടാകും എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤

Comments are closed.