? അരികത്തായാരോ – 2 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 880

 

 

മിസ്സ് പറഞ്ഞതും ഞാൻ ബെഞ്ചിലിരുന്നു …. ഇന്നലത്തെ പോലെ ഇന്നും ക്ലാസ്സിലുള്ളവരുടെ മുന്നിൽ ഒരു പരിഹാസ കഥാപാത്രമായി എണീറ്റ് നിൽക്കേണ്ടി വന്നു . എന്നും വന്ന് ഇവരെന്നെ ക്രൂശിക്കുകയാണല്ലോ എന്ന് ഞാൻ ചിന്തിച്ച് പോയി ….

 

” ടേയ് നീ പെരിയ ഗുണ്ടയാ ….. ”

മുന്നിലെ ബഞ്ചിലിരുന്ന അജ്മൽ പതിയെ തിരിഞ്ഞ് ചോദിച്ചു ….

 

” ഗുണ്ടയല്ല , ഉണ്ട ഒന്ന് പോടേയ് , മനുഷ്യന്റെ മനസമാധാനം കളയാനായിട്ട് ….. ”

ഞാൻ പറഞ്ഞത് കേട്ട് അവൻ ചിരിച്ച് കൊണ്ട് തിരിഞ്ഞിരുന്നു …..

 

” അജൂ നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ … ഒന്ന് ജാതകം നോക്കുന്നത് നല്ലതാ …. നിനക്കിപ്പോ കണ്ടക ശനിയുടെ അപഹാരമാണോ എന്നൊരു സംശയം …. അല്ല എല്ലാ വയ്യാവേലിയും നിന്നെ തേടി വരുകയാണല്ലോ , അതുകൊണ്ടാ … ”

യദു കളിയാക്കിക്കൊണ്ട് പറഞ്ഞു ….

 

” അതേടാ എനിക്ക് കണ്ടക ശനിയാ , നീയാ ആ ശനി …. നിനക്കിട്ട് രണ്ടെണ്ണം തരാതെ ആ അപഹാരം ഒഴിഞ്ഞ് പോകില്ല . ക്ലാസ്സ് കഴിയട്ടെ പ്രതിവിധി ഉണ്ട് …. ”

 

” അജൂ വേണ്ട …. ഞാൻ പറഞ്ഞതൊക്കെ തിരിച്ചെടുത്തിരിക്കുന്നു … ഓക്കെ , കൂൾ …. ”

യദു അതും പറഞ്ഞ് ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കാൻ തുടങ്ങി …. എനിക്കാകെ വട്ട് പിടിക്കുന്ന അവസ്ഥയായി …. ഒരു ഫ്രീഡവും ഇല്ലാത്ത പോലെ … പക്ഷെ അത് പുതിയ കോളേജിന്റെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാകാത്തതിന്റെ കുഴപ്പമാണെന്ന് എനിക്ക് തന്നെ മനസ്സിലായി ……

 

 

63 Comments

  1. ചേട്ടോ ഞാൻ വീണ്ടും വന്നു ? അടുത്ത ഭാഗം എന്ന് വരും ??

    1. എഴുതി തീർന്നു പക്ഷെ എഡിറ്റിങ് ബാക്കിയുണ്ട് … സമയം പോലെ പബ്ലിഷ് ചെയ്യാം . ഇന്നോ നാളെയോ ഉണ്ടാകും …

  2. ചേട്ടോ എന്നും കയറി ന്നൊക്കും പുതിയ ഭാഗം വന്നോ എന്ന് എന്നത് ഈ വഴ്ച അടുത്ത ഭാഗം ഉണ്ടാകും എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤

Comments are closed.