? അരികത്തായാരോ – 2 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 880

 

 

” മ് …. പ്രേമം ഒന്ന് പോടാ …. ഇനി അങ്ങനെ വല്ലതും … ഏയ് …. ”

 

” എടാ അജു മനസ്സിൽ അതാണെങ്കിൽ അതങ്ങ് സമ്മതിച്ചേക്കണം … ഞാൻ രാവിലെ നിന്നോട് ദേവുവിന്റെ കാര്യം പറഞ്ഞില്ലേ …. ”

 

” എന്തോന്ന് , എങ്ങനെ ? ”

ഞാനവനോട് ചോദിച്ചു .

 

” അല്ല , നീ എന്നെക്കൊണ്ട് പറയിപ്പിച്ചു … ഓക്കെ , അതൊക്കെ പോട്ടെ … ഇന്ന് ക്യാന്റീനിൽ വച്ച് അഹാന ഇങ്ങോട്ട് വന്ന് നിന്നോട് സോറി പറഞ്ഞതല്ലേ അതൊരു നല്ല ചാൻസായിരുന്നു … നീയായിട്ട് അതിനെ തുലയ്ച്ചു . നീ എന്തിനാ വീണ്ടും അവളെ ദേഷ്യം കേറ്റാൻ ഓരോന്ന് പറഞ്ഞത് …. ഇപ്പൊ ഒന്നടുക്കുന്നതിന് പകരം അകലുകയല്ലേ ചെയ്തേ ? ”

യദു നിരാശയോടെ ചോദിച്ചു …

 

” എടാ അവള് ദേഷ്യപ്പെടുന്നത് കാണാൻ നല്ല ഭംഗിയാ , മുഖമൊക്കെ ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത് …. ആ മുഖഭാവം വീണ്ടും കാണണമെന്ന് തോന്നി , അതല്ലേ ഞാനപ്പൊ അങ്ങനെയൊക്കെ പറഞ്ഞത് … അല്ലാതെ എനിക്കവളോട് ദേഷ്യമുണ്ടായിട്ടല്ല …. ”

 

” ഹമ് ….. നീ ഇനിയും അവളുടെ കയ്യിൽ നിന്ന് അടി വാങ്ങുമോ എന്നൊരു സംശയം എന്റെ മനസ്സിലുണ്ടായിരുന്നു ആ സംശയം മാറി കിട്ടി ….. അപ്പൊ ഇത് സ്ഥിരം പരിപാടിയാക്കാനാണോ നിന്റെ പ്ലാൻ …..? ”

യദു ചിരിച്ചു കൊണ്ട് ചോദിച്ചു .

 

” ഒന്ന് പോടാ ….. ”

 

” എന്തായാലും എന്റെ ഫുൾ സപ്പോർട്ട് ഉണ്ടാകും …. അജു ഒന്ന് ശ്രമിച്ച് നോക്ക് ഒന്നുകിൽ അവൾ നിന്നെ പ്രേമിക്കും അല്ലേൽ നീ അവളുടെ കൈ കൊണ്ട് തന്നെ അടികൊണ്ട് ചാവും … എന്തായാലും ഏതെങ്കിലും ഒന്ന് സംഭവിക്കും ഉറപ്പാ …. ”

 

 

63 Comments

  1. ചേട്ടോ ഞാൻ വീണ്ടും വന്നു ? അടുത്ത ഭാഗം എന്ന് വരും ??

    1. എഴുതി തീർന്നു പക്ഷെ എഡിറ്റിങ് ബാക്കിയുണ്ട് … സമയം പോലെ പബ്ലിഷ് ചെയ്യാം . ഇന്നോ നാളെയോ ഉണ്ടാകും …

  2. ചേട്ടോ എന്നും കയറി ന്നൊക്കും പുതിയ ഭാഗം വന്നോ എന്ന് എന്നത് ഈ വഴ്ച അടുത്ത ഭാഗം ഉണ്ടാകും എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤

Comments are closed.