? അരികത്തായാരോ – 2 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 880

 

 

” പിന്നീട് എന്തായി നിനക്ക് ഒരു മാസം സസ്പെൻഷനും കിട്ടി , അവള് സ്കൂൾ മാറി പോവുകയും ചെയ്തു , എന്റെ പ്രേമം പട്ടി നക്കിയ പാൽപ്പായസത്തിന്റെ അവസ്ഥയിലുമായി … ”

യദു ചിരിച്ചു കൊണ്ട് പറഞ്ഞു . അത് കേട്ടതും എനിക്കും ചിരിയാണ് വന്നത് .

 

” എടാ ഞാൻ ചോദിച്ചതിന് ഉത്തരം താ … ഒന്ന് പറഞ്ഞ് രണ്ടാമത്തതിന് തല്ലാൻ കൈ ഓങ്ങുന്ന നീ അവളുടെ മുൻപിൽ മാത്രം എന്താ സൈലന്റായിപ്പോയത് ? ”

യദു കള്ള ചിരിയോടെ ചോദിച്ചു .

 

” അതിന്റെ കാരണമാടാ ഞാൻ ഇത്രയും നേരം ആലോചിച്ചത് , പക്ഷെ അതിന്റെ ഉത്തരം മാത്രം കിട്ടിയില്ല . ഇന്നലെ അവളുടെ മുഖം കണ്ട ആ നിമിഷം തന്നെ ഞാനെങ്ങനെയോ സൈലന്റായിപ്പോയി . അവളുടെ കൈ എന്റെ കരണത്ത് പതിഞ്ഞതും എന്തിന് കവളിലെ വേദന പോലും ഞാനൽപ്പനേരത്തേയ്ക്ക് മറന്ന് പോയി . അവൾ എന്റെ മുന്നിൽ നിന്ന് മാറിപ്പോയ ശേഷമാ സത്യത്തിൽ ഞാൻ യാഥാർത്ഥ്യത്തിലേയ്ക്ക് മടങ്ങി വന്നത് . അത്രയും നേരം ഏതോ സ്വപ്ന ലോകത്തായിരുന്നത് പോലെയുള്ള ഫീലായിരുന്നു …. ”

ഞാൻ യദുവിനോട് പറഞ്ഞു ….

 

” മ് ….. അജൂ ഇത് അസുഖം മറ്റെതാ ….. ”

 

” എന്തോന്നസുഖം ? ”

ഞാൻ യദുവിനോട് ചോദിച്ചു ….

 

” ഈ പ്രേമമേ …. പ്രേമം …. ഈ അസുഖത്തിന്റെ ഫസ്റ്റ് സ്റ്റേജ് ഇങ്ങനെയാ …. ഫസ്റ്റ് ഇയറ് വച്ച് ഞാൻ ദേവുവിനെ ആദ്യം കണ്ടപ്പൊ എനിക്കും ഇതേ ഫീലായിരുന്നു ….. ”

യദു ഒരു കള്ള ചിരിയോടെ പറഞ്ഞു …

 

 

63 Comments

  1. ചേട്ടോ ഞാൻ വീണ്ടും വന്നു ? അടുത്ത ഭാഗം എന്ന് വരും ??

    1. എഴുതി തീർന്നു പക്ഷെ എഡിറ്റിങ് ബാക്കിയുണ്ട് … സമയം പോലെ പബ്ലിഷ് ചെയ്യാം . ഇന്നോ നാളെയോ ഉണ്ടാകും …

  2. ചേട്ടോ എന്നും കയറി ന്നൊക്കും പുതിയ ഭാഗം വന്നോ എന്ന് എന്നത് ഈ വഴ്ച അടുത്ത ഭാഗം ഉണ്ടാകും എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤

Comments are closed.