? അരികത്തായാരോ – 2 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 880

 

 

” നീ എവിടെ പോകുവാ ? ”

 

” നിന്നെ തല്ലിയവന്മാരെ എനിക്കൊന്ന് കാണണം .”

ഞാനവനോട് പറഞ്ഞു .

 

” ഇതാ ഞാനൊന്നും നിന്നോട് പറയാത്തത് , നീയൊന്ന് അടങ്ങ് … എടാ അതൊക്കെ കഴിഞ്ഞില്ലേ …. ഒന്നുമില്ലേലും അവന്മാരുടെ കയ്യിൽ നിന്ന് തല്ല് കിട്ടിയത് കാരണം ദേവുവിന് യഥാർത്ഥത്തിൽ എന്നോട് മുൻപേ തന്നെ ഇഷ്ടമായിരുന്നു എന്ന സത്യം എനിക്ക് മനസ്സിലായി … നീയത് വിട്ട് കള , വെറുതെ പുതിയ പ്രശ്നങ്ങളുണ്ടാക്കാൻ …. ”

യദു എന്നെ പിന്തിരിപ്പിക്കുവാൻ വേണ്ടി പറഞ്ഞു …

 

” മ് …. ശരി … ഞാനൊന്നിനും പോകുന്നില്ല . നീ പറഞ്ഞത് കൊണ്ട് മാത്രം , പക്ഷെ ഞാനിത് വിട്ട് കളയില്ല , മനസ്സിലുണ്ടാകും . എല്ലാത്തിനും സമയം വരും … ”

ഞാനതും പറഞ്ഞ് ക്ലാസ് റൂമിലേക്ക് നടന്നു ഒപ്പം യദുവും . ക്ലാസ്സിൽ കയറി പയ്യന്മാരോട് വെറുതെ കുറച്ച് നേരം കത്തിവച്ചിരുന്നു . ബല്ലടിക്കാൻ സമയമായതും ഞാനും യദുവും ഞങ്ങളുടെ സീറ്റിലേയ്ക്ക് നീങ്ങി ….

 

” ടാ അങ്ങോട്ട് നോക്ക് … ”

അൽപ്പ സമയം കഴിഞ്ഞതും യദു എന്നെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു . ഞാൻ ക്ലാസ്സിലെ ഡോറിനടുത്തേയ്ക്ക് നോക്കി …

അഹാന ക്ലാസ്സിലേയ്ക്ക് കയറി വരുന്നതാണ് കണ്ടത് ഒപ്പം ദേവികയുമുണ്ട് . ജീൻസും ടോപ്പുമാണ് അവളുടെ വേഷം . ക്ലാസ്സിലേയ്ക്ക് കയറിയതും നേരെ സീറ്റിലേയ്ക്ക് പോയി ഇരുന്നു … ഞാൻ നാടിക്ക് കയ്യും കൊടുത്ത് അറിയാതെ അവളെ തന്നെ നോക്കി ഇരുന്നു പോയി .

 

 

63 Comments

  1. ചേട്ടോ ഞാൻ വീണ്ടും വന്നു ? അടുത്ത ഭാഗം എന്ന് വരും ??

    1. എഴുതി തീർന്നു പക്ഷെ എഡിറ്റിങ് ബാക്കിയുണ്ട് … സമയം പോലെ പബ്ലിഷ് ചെയ്യാം . ഇന്നോ നാളെയോ ഉണ്ടാകും …

  2. ചേട്ടോ എന്നും കയറി ന്നൊക്കും പുതിയ ഭാഗം വന്നോ എന്ന് എന്നത് ഈ വഴ്ച അടുത്ത ഭാഗം ഉണ്ടാകും എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤

Comments are closed.