✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1099

 

 

മതിലിനടുത്ത് നിന്ന് അൽപ്പം മാറിയ ശേഷം അവൻ വേഗത്തിൽ മുന്നോട്ട് ഓടി . വേഗത്തിൽ ഓടി വന്ന ശേഷം വലത് കാൽ മതിലിൽ ചവിട്ടി ഉയർന്ന് പൊങ്ങി മതിലിൻ്റെ മുകളിൽ കൈ എത്തിപ്പിടിച്ച് തൂങ്ങി നിന്നു ….

 

” ഹോ ….. ”

അവനൊന്ന് ശ്വാസം വിട്ട ശേഷം മതിലിന് പുറത്തേയ്ക്ക് വലിഞ്ഞ് കയറി . മുകളിൽ കയറിയതും ശബ്ദമുണ്ടാക്കാതെ പതിയെ ആദി കൈ കൊണ്ട് തൂങ്ങി താഴേക്കിറങ്ങി ….

 

” അങ്ങനെ അകത്ത് എത്തി , ഇനി ദക്ഷയുടെ റൂം അത് എങ്ങനെ കണ്ട് പിടിക്കും … ”

അവൻ സ്വയം ചിന്തിച്ച് കൊണ്ട് മുന്നോട്ട് നടന്നു . ശബ്ദമുണ്ടാക്കാതെ പതിയെ നടന്ന് തറവാടിൻ്റെ ഒരു വശത്ത് എത്തിയതും അവൻ പെട്ടെന്ന് ആ കാഴ്ച കണ്ട് നിശ്ചലനായി നിന്നു….

 

” ജാങ്കോ ഞാൻ പെട്ടു ….. ”

അവനെ നോക്കി കുറച്ച് അപ്പുറത്തായി നിൽക്കുന്ന ജർമൻ ഷെപ്പേർഡ് നായയെ കണ്ടതും അവൻ മനസ്സിൽ പറഞ്ഞു . അതും നല്ല വലിപ്പവും ആരോഗ്യമുള്ള വളർത്ത് നായ , ഒരാളെ നിഷ്പ്രയാസം കടിച്ച് കീറാനുള്ള ഉശിരുണ്ട് അതിന് …

 

” ഇതിപ്പൊ പണിയാകുമല്ലോ , ഇതെങ്ങാനും കുരച്ചാൽ എല്ലാവരും ഉണരും , ഇന്നലെ വന്നപ്പൊ ഇവിടെ ഇങ്ങനെയൊരു സാധനം ഇല്ലായിരുന്നല്ലോ . ഇതിപ്പൊ എവിടുന്നാ പെട്ടെന്ന് … ”

അവൻ മനസ്സിൽ ചിന്തിച്ചു കൊണ്ട് അതിനെ നോക്കി ഒന്ന് ചിരിച്ചു , ഉടനെ അത് അവൻ്റെ അടുത്തേയ്ക്ക് നടന്നടുത്തു , ഒരു തരം ക്രൂര ഭാവത്തോടെ ‘

 

” ഓടണോ ? അതൊ നിൽക്കണോ ? ”

അവൻ ഒരു നിമിഷം ഒന്നാലോചിച്ചു …

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.