✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1099

 

 

അൽഭുതത്തോടെ അവൾ നിലത്ത് വീണ ആ സ്വർണ്ണ പാദസ്വരം കയ്യിലെടുത്ത് നോക്കി , ശേഷം വേഗം അലമാര തുറന്ന് അതിനുള്ളിൽ നിന്ന് ഒരു ചെറിയ ബോക്സ് പുറത്തേയ്ക്കെടുത്തു .
ബെഡിൽ തിരികെ വന്നിരുന്ന ശേഷം അവളാ ബോക്സ് തുറന്നു , അതിനുള്ളിലും ഒരു സ്വർണ്ണപാദസ്വരമായിരുന്നു ശേഷം അവൾ രണ്ടും ഒരു കയ്യിൽ വച്ച് മാറി മാറി നോക്കി …..

 

” അതെ , ഇതെൻ്റെ കാലിൽ നിന്ന് നഷ്ടപ്പെട്ട പാദസ്വരമാണല്ലോ …. ? ഇതെങ്ങനെ ആദിയേട്ടൻ്റെ പാൻസിൻ്റെ പോക്കറ്റിൽ …… ”

അവൾ സംശയത്തോടെ സ്വയം ചോദിച്ചു കൊണ്ട് അതിലേയ്ക്ക് തന്നെ നോക്കിയിരുന്നു .

 

                    ……………………..

 

നന്ദാവനം മനയുടെ മതിൽക്കെട്ടിന് പുറത്ത് …..

 

ആദി തൻ്റെ ബൈക്ക് അൽപ്പം ദൂരെ മാറ്റി വച്ച ശേഷം മുന്നോട്ട് നടന്നു . മുന്നിലായി ലോക്ക് ചെയ്തിരിക്കുന്ന വലിയ ഗേറ്റ് കണ്ടതും പതിയെ ശബ്ദമുണ്ടാക്കാതെ ഇടയിലെ വിടവിലൂടെ അവൻ ഉളളിലേക്ക് നോക്കി .

 

” ആഹാ ബെസ്റ്റ് സെക്യൂരിറ്റി ഇങ്ങനെ വേണം കാവൽ നിൽക്കാൻ ….. ”

കസേരയിൽ ചാരിയിരുന്ന് ഉറങ്ങുന്ന സെക്യൂരിറ്റിയെ കണ്ടതും ഒരു പുഞ്ചിരിയോടെ പറഞ്ഞ ശേഷം അവൻ അൽപ്പം കൂടി മുന്നോട്ട് നടന്നു ….

 

” ജയിലിലെ മതിലിന് ഇത്രയും ഉയരം ഉണ്ടാവില്ല . ഇതിനകത്ത് എന്തോന്ന് നിധി വല്ലതും സൂക്ഷിച്ചിട്ടുണ്ടാ , ഇതിപ്പൊ എങ്ങനാ ഒന്ന് ചാടിക്കടക്കുക ….. ”

മനസ്സിൽ സ്വയം ചിന്തിച്ച ശേഷം അവൻ ചുറ്റിലും നോക്കി …. സഹായത്തിനായി ഒന്നുമില്ല എന്ന് കണ്ടതും ….

 

” എന്നെക്കൊണ്ട് അടവ് എടുപ്പിക്കും …. ”

അവൻ ഒരു പുഞ്ചിരിയോടെ സ്വയം പറഞ്ഞ ശേഷം പുറകിലോട്ട് നടന്നു .

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.