✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1103

 

 

എടുത്തടിച്ചത് പോലെയുള്ള അവളുടെ മറുപടി കേട്ടതും അവനൊന്ന് പകച്ച് പോയി ….

 

” സോ …. സോറി ദക്ഷ ….. ഞാൻ തന്നെ ശല്യപ്പെടുത്തരുതായിരുന്നു ….. യു ആർ കറക്ട് . ജസ്റ്റ് ഫ്രണ്ട്സ് , അപ്പൊ അതിനനുസരിച്ച് നിൽക്കണം ഞാൻ വെറുതെ …. ലീവിറ്റ് …. ഇനിയിങ്ങനെ ഉണ്ടാവില്ല . ”

പതറുന്ന സ്വരത്തോടെ അവനത്രയും പറഞ്ഞ ശേഷം അവളുടെ മുഖത്തേയ്ക്ക് പോലും നോക്കാനാവാതെ വേഗം കോണിയിലൂടെ താഴേക്കിറങ്ങി പതിയെ തിരകെ നടന്നു ,

 

അവൻ ഓരോ കാലടികൾ മുന്നോട്ട് വയ്ക്കുമ്പോഴും അതിലെല്ലാം ഒരു തരം ഇടർച്ചയുണ്ടായിരുന്നു ….
മുന്നോട്ട് നടന്ന് മതിലിനടുത്തായി എത്തിയതും ആ നായ വേഗം അവന്റെ ശരീരത്തിൽ ചാടിക്കയറി കൈ വച്ച് ഉയർന്ന് നിന്നുകൊണ്ട് വാലാട്ടി ….. അത് കണ്ടതും മുഖത്ത് വരുത്തിയ ഒരു ചെറിയ ചിരിയോടെ അവനാ നായയുടെ പുറം തലയിൽ ഒന്ന് തലോടി …

 

” എനിക്ക് തെറ്റ് പറ്റിയെടാ … ഞാൻ പലതും സങ്കൽപ്പിച്ച് കൂട്ടി , എന്റെ പൊട്ട ബുദ്ധിയിൽ പലതും … പക്ഷെ ഇപ്പൊ എനിക്ക് വ്യക്തമായി , നിമിഷ നേരം കൊണ്ട് നിനക്ക് എന്നോട് തോന്നിയ സ്നേഹത്തിന്റെ ഒരു അണു പോലും അവൾക്ക് എന്നോടില്ലെന്ന് ….. ഐ ആം എ ലൂസർ …. എല്ലാം നഷ്ടമായവൻ , ഒന്നുമില്ലാത്തവൻ . ഞാൻ പൊകുവാടാ ചിലപ്പോൾ ഈ നാട്ടിൽ നിന്ന് പോലും , നമ്മൾ തമ്മിൽ ഇനി കാണില്ല . ബൈ …. ”

ആ നായയുടെ തലയിൽ തലോടി അത്രയും പറഞ്ഞ് അവൻ തന്റെ കൈ കൊണ്ട് അതിന്റെ രണ്ട് കയ്യും പിടിച്ചു മാറ്റിയ ശേഷം ശബ്ദമുണ്ടാക്കാതെ ആ മതിൽ തിരിച്ച് ചാടി പുറത്തേയ്ക്ക് പോയി ……

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.