✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1103

 

 

” ടിക് ….. ടിക് …. ടിക് …. ”

 

പെട്ടെന്നാണ് കതകിൽ ആരോ തട്ടുന്ന ശബ്ദം അവൾ കേട്ടത് … ഒരു ഞെട്ടലോടെ ചിന്തകളിൽ നിന്ന് ഉണർന്ന് റൂമിലെ ലൈറ്റ് ഇട്ട ശേഷം ദക്ഷ ബെഡിൽ നിന്നിറങ്ങി . അപ്പോഴാണവൾ ഓർത്തത് അന്ന് തന്നെ ഇവിടെ നിന്ന് ആരൊക്കെയോ ചേർന്ന് തട്ടിക്കോണ്ട് പോയ കാര്യം , അവൾ വേഗം ജനലരികിലേയ്ക്ക് നീങ്ങി …. ആ നായ മുറ്റത്ത് കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടതും അവൾക്ക് ആശ്വാസമായി …
വീണ്ടും വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടതും അവൾ മുന്നിലേയ്ക്ക് നടന്ന് ഡോറിന്റെ ലോക്ക് മാറ്റി അത് തുറന്നു ….

 

ഉടനെ പുറത്ത് നിന്ന ആരോ , മുഖം പോലും അവൾ വ്യക്തമായി കാണുന്നതിന് മുൻപ് വായ ചുറ്റിപ്പിടിച്ചു കറക്കി അവളെ മുന്നിലാക്കിക്കൊണ്ട് ആരോ ഉള്ളിലേക്ക് കയറി . ഉള്ളിൽ കയറിയതും അയാൾ റൂം അകത്ത് നിന്ന് ലോക്ക് ചെയ്തു , അവളാകട്ടെ ഭയത്താൽ ആ കൈകളിൽ കിടന്ന് പിടഞ്ഞു ഒന്ന് രക്ഷപ്പെട്ടാൻ വേണ്ടി …

 

പെട്ടെന്ന് അവനവളെ ബെഡിലേയ്ക്ക് തള്ളിയിട്ടു , ബെഡിൽ വീണ അവൾ ഭയത്തോടെ വേഗം തിരിഞ്ഞ് നോക്കി , അപ്പോഴാണവൾ ആ മുഖം കണ്ടതും ….

 

” ആദിയേട്ടൻ … ”

അൽഭുതത്തോടെ അവളുടെ കണ്ണുകൾ വിടർന്നു .

 

” ചേട്ടൻ … ചേട്ടനിതെന്ത് ഭാവിച്ചാ …. ? റൂമിൽ നിന്നിറങ്ങ് ഇല്ലെങ്കിൽ ഞാനിപ്പൊ ശബ്ദം വയ്ക്കും എന്റെ അച്ഛനും അമ്മാവന്മാരും എല്ലാവരും ഉണ്ടിവിടെ … ”

അവൾ ടെൻഷനോടെ പറഞ്ഞു …

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.