✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1103

 

 

‘ ഇന്നലെ രാത്രി ഭയന്ന് വിറങ്ങലിച്ച് നിന്നപ്പോഴും ഒടുവിൽ എന്റെ നെഞ്ചിൽ തലചായ്ച്ച്
പൊട്ടിക്കരഞ്ഞപ്പോഴും എന്നോട് സംസാരച്ചപ്പോഴും ബൈക്കിൽ ഒരുമിച്ച് യാത്ര ചെയ്തപ്പോഴുമെല്ലാം ഞാൻ അനുഭവിച്ചതറിഞ്ഞതാണ് അവൾക്ക് എന്നോടുള്ള തുറന്ന് പറയാത്ത ആ ഇഷ്ടം . അവളുടെ കണ്ണുകളിലും ആ ചിരിയിലും ഞാൻ നേരിട്ട് കണ്ടതാണ് മനസ്സിലാക്കിയതാണ് ആ പ്രണയം ….

 

പക്ഷെ ഇപ്പോൾ അവൾ ഇങ്ങനെ പറയുമ്പോൾ എല്ലാം എന്റെ വെറും തോന്നലായിരുന്നോ എന്ന് സംശയിക്കുകയാ , തെറ്റ് പറ്റിയോ എന്ന് തോന്നിപ്പോവുകയാ …. ഇനി അവൾ നുണ പറയുകയാണോ , പക്ഷെ എന്തിന് , അങ്ങനെയായിരിക്കണേ എന്ന് മനസ്സ് കൊതിക്കുവാ ….

 

പക്ഷെ സത്യം അത് ഇന്നവൾ പറഞ്ഞത് തന്നെയാ . അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയില്ല , മിഴി ചിമ്മിയില്ല , നോട്ടം പതറിയില്ല . അവൾ പറഞ്ഞത് ശരിയാണ് , ജസ്റ്റ് ഫ്രണ്ട്സ് . അവൾ അങ്ങനയെ കണ്ടിട്ടുള്ളൂ ഞാനാ ഏറെ ആഗ്രഹിച്ചത് , വെറുതെ പലതും ചിന്തിച്ച് കൂട്ടിയത് . ‘

നിലത്തേയ്ക്ക് നോക്കി അവൻ ഓരോന്ന് ഓർത്തു . അപ്പോഴേക്കും ഡോറ് തുറന്ന് രുദ്രൻ അകത്തേയ്ക്ക് കയറി വന്നു …

 

” നീ ഈ രാത്രി എവിടെപ്പോയതാ ടാ … നിന്റെ ബൈക്കിന്റെ ശബ്ദം കേട്ടാ ഞാൻ ഉണർന്നത് … എന്താടാ ? എന്താ നീ കരയുവാണോ …? ”

രുദ്രനതും പറഞ്ഞ് മുന്നോട്ട് വന്നതും ആദി എണീറ്റ് അവനെ കെട്ടിപ്പിടിച്ച ശേഷം പൊട്ടിക്കരയാൻ തുടങ്ങി …. അവൻ ഉള്ളിൽ പിടിച്ച് നിർത്തിയ സങ്കടം ഒരു മഴയായി പെയ്തിറങ്ങുകയായിരുന്നു അപ്പോൾ .

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.