✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1103

 

 

ഇന്നലെ രാത്രി അയാൾ ആ വൃദ്ധ സന്യാസി പറഞ്ഞതിനെപ്പറ്റിയല്ലേ ഞാൻ സത്യത്തിൽ അന്വേഷിക്കേണ്ടത് . അതെ അത് തന്നെ …..
രണ്ട് തവണ അവൾക്ക് മുന്നിൽ ഞാൻ എത്തിപ്പെട്ടത് യാദൃശ്ചികമായിട്ടല്ല , അവളെ രക്ഷിക്കാൻ വേണ്ടിത്തന്നെയാ …. അതും ആരോ പറഞ്ഞുറപ്പിച്ചത് പോലെ . എന്റെ നെഞ്ചിൽ കുടികൊള്ളുന്ന കടവുൾ അംശം അത് അവൾ , ദക്ഷ തന്നെയാ .

 

ദക്ഷ പറഞ്ഞത് തന്നെയാണ് ശരി എന്നെപ്പറ്റി പലതും അവൾക്കറിയാം , എനിക്കറിയാത്ത പലതും അവൾക്കറിയാം . അത് ഞാനറിയാതിരിക്കാനായിരിക്കും ചിലപ്പോൾ അവൾ എന്നോട് ദേഷ്യം കാണിച്ചത് . പെട്ടെന്നായിരുന്നു ഇന്നലെ അവളുടെ ഭാവം മാറിയത് എന്നോട് നീരസം കാണിച്ചത് . എല്ലാത്തിന്റെയും ഉത്തരം അത് അവൾ തന്നെയാ . അതറിയണം അറിഞ്ഞേ പറ്റൂ …. ”

 

മനസ്സിൽ പറഞ്ഞുറപ്പിച്ച പോലെ അവൻ അവിടെ നിന്ന് എണീറ്റ ശേഷം ഒരു പുഞ്ചിരിയോടെ ഒന്നുകൂടി തൊഴുത് വേഗം ക്ഷേത്രത്തിന് പുറത്തേയ്ക്ക് പോയി … ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവൻ വേഗം തിരിച്ചു നന്ദാവനം മന ലക്ഷ്യമാക്കി .

 

                    ……………………..

 

ഇന്നലെ ബൈക്ക് വച്ച സ്ഥലത്തായി വണ്ടി നിർത്തിയ ശേഷം അവൻ മുന്നോട്ട് നടന്നു . ഗേറ്റിന്റെ ഇടനാഴിയിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച ഇന്നലത്തേത് പോലെ തന്നെ സെക്യൂരിറ്റി നല്ല ഉറക്കത്തിലാണ് …. വേഗത്തിൽ മതില് ചാടിക്കടന്ന് ആദി അകത്തേയ്ക്ക് കയറി …. പെട്ടെന്ന് തന്നെ അവനെ പ്രതീക്ഷിച്ചിരുന്നത് പോലെ ആ നായ അവന്റെ അടുത്തേയ്ക്ക് വാലുമാട്ടിക്കൊണ്ട് ഓടി വന്നു ….
അടുത്ത് എത്തിയതും അവനാ നായയുടെ തലയിൽ ഒന്ന് തലോടി ….

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.