✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1103

 

 

എന്തായാലും ഇത്രയും നാളായി ഉത്സവം കൊടിയേറി തീരുന്നത് വരെ നീ ഒന്ന് ക്ഷമിക്ക് , അതുവരെയായിട്ടും ഒരു വഴിയും തുറന്നില്ലെങ്കിൽ നിനക്ക് പിന്നെ നിന്റെ ഇഷ്ടം പോലെ ചെയ്യാം . പാസ്റ്റ് ഈസ് പാസ്റ്റ് ഒന്നും തിരുത്താനോ മാറ്റാനോ കഴിയില്ല . കഴിഞ്ഞതിനെപ്പറ്റി ഓർത്ത് ദുഃഖിക്കാതെ ഇനിയെന്ത് എന്ന് ചിന്തിക്ക് .

 

ഒരു സമയത്ത് നിന്റെ ഇതേ സിറ്റുവേഷനിലൂടെ ഞാനും കടന്ന് പോയതാ , കുറേ രാത്രികൾ കരഞ്ഞ് തീർത്തു എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല . അന്ന് മനസ്സിലായി കഴിഞ്ഞതിനെപ്പറ്റി ചിന്തിച്ച് സങ്കടപ്പെട്ടാൽ അതിനേ പറ്റൂ , മറിച്ച് ഒരു പ്രയോജനവും അതിനില്ല താനും . നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടടാ …. നീ കിടക്കാൻ നോക്ക് …. ”

രുദ്രനതും പറഞ്ഞ് തിരികെപ്പോയി , ആദിയാകട്ടെ പതിയെ ബെഡിലേക്ക് കിടന്നു .

 

പക്ഷെ കണ്ണടയ്ക്കാൻ കഴിയുന്നില്ല മുന്നിൽ വരുന്നത് അവളുടെ മുഖം …. രണ്ടോ മൂന്നോ വട്ടം മാത്രം കണ്ട ആ മുഖം അത് ഇത്രയും ആഴത്തിൽ മനസ്സിൽ പതിയാനുള്ള കാരണം , അവളോട് ഇത്രയും ഇഷ്ടം തോന്നാനുള്ള കാരണം , അവളെ നഷ്ടപ്പെടും എന്നറിഞ്ഞപ്പോഴുളള വീർപ്പ് മുട്ടൽ ഒരു തരം ഭ്രാന്തമായ അവസ്ഥ ഇതിന്റെയൊക്കെ കാരണമെന്തെന്ന് അവൻ ആവർത്തിച്ച് ചിന്തിച്ചു നോക്കി സ്വയം ചോദിച്ച് നോക്കി പക്ഷെ ഉത്തരം മാത്രം കിട്ടുന്നില്ല .

 

എന്തോ മുൻ ജന്മ ബന്ധം പോലെ എത്രത്തോളം മറക്കാൻ ശ്രമിക്കുന്നോ അതിന്റെ ഇരട്ടി സ്നേഹവും പ്രണയവും അവളോട് തോന്നുന്നത് പോലെ പക്ഷെ അപ്പോഴും അവന്റെ ഉള്ളിലിരുന്ന് ആരോ പറയുന്നത് പോലെ ‘ ഒരിക്കലും അവളെ നിനക്ക് നേടാൻ കഴിയില്ല എന്ന് …. ‘

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.