✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1103

 

 

                    ……………………..

 

അടുത്ത ദിവസം രാവിലെ .
നന്ദാവനം മന .

 

” ചേച്ചീ ….. ദക്ഷേച്ചി …. എണീറ്റില്ലേ ഇതുവരെ … ? ”

അനു ഡോറിൽ തട്ടി വിളിച്ചു , അൽപ്പം കഴിഞ്ഞതും ദക്ഷ വാതിൽ തുറന്ന് പുറത്തേയ്ക്ക് വന്നു …

 

” എന്താ ചേച്ചീ എഴുന്നേൽക്കാൻ വൈകിയേ … സുഖമില്ലേ , മുഖമൊക്കെ വല്ലാത്തതു പോലെ … ? ”

അനു കാര്യം തിരക്കി .

 

” ഒരു ചെറിയ തലവേദന , സാരമില്ല ….. എന്താ അനു രാവിലെ , ”

 

” ചേച്ചി ഞാനിന്നലേ പറഞ്ഞതല്ലേ ഇന്ന് ക്ലാസ്സ് ഉള്ള കാര്യം , മറന്നോ …. ചേച്ചിക്ക് വയ്യെങ്കിൽ വരണ്ട …. ”

അനു അവളോട് പറഞ്ഞു ….

 

” അനു പൊയ്ക്കോ ഞാനിന്നില്ല , എന്തോ നല്ല സുഖം തോന്നുന്നില്ല …. വന്നാലും പ്രാക്ടീസ് ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല … ഞാനൊന്ന് ഫ്രഷാവട്ടെ …. ”

അവളതും പറഞ്ഞ് അകത്ത് കയറി ഡോർ ലോക്ക് ചെയ്തു ….. റൂമിലെ അലമാരയിലെ കണ്ണാടിക്ക് മുന്നിൽ ചെന്ന് അവൾ തന്റെ പ്രതിബിംബം അൽപ്പനേരം നോക്കി നിന്നു .
കണ്ണൊക്കെ ചുവന്നിട്ടുണ്ട് , രാത്രി മുഴുവൻ കരഞ്ഞ് തീർത്തത് ഓർത്തപ്പോൾ അവളുടെ ഉള്ള് ഒന്ന് നടുങ്ങി , സങ്കടം കൊണ്ട് വീണ്ടും കണ്ണുകൾ നിറഞ്ഞു തുളുമ്പി ….

 

‘ സങ്കടപ്പെടരുത് , അതൊന്നും ഓർക്കരുത് എന്നൊക്കെ എത്ര മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചാലും നിയന്ത്രിക്കാൻ ശ്രമിച്ചാലും കഴിയുന്നില്ല എന്നെക്കൊണ്ട് . എന്തിനാ കണ്ണാ ഇങ്ങനെ ഒരു ജീവിതം എനിക്ക് തന്നേ … വേണ്ടിയിരുന്നില്ല … ആ ചേട്ടൻ ഇനി ഒരു വട്ടം കൂടി എന്റെ മുന്നിൽ വന്ന് നിന്നാൽ എനിക്ക് പിടിച്ച് നിൽക്കാനോ ദേഷ്യം അഭിനിയിക്കാനോ കഴിയില്ല ,

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.