✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1103

 

 

അപ്പൊ ഞാൻ തീരുന്നതാ നല്ലത് അതും ഇഷ്ടമുള്ള പെണ്ണിന്റെ മുന്നിൽ വച്ചാകുമ്പോ സന്തോഷത്തോടെ ചാവാം … ”

അവനതും പറഞ്ഞ് പെട്ടെന്ന് തന്നെ ടേബിളിന് പുറത്തിരുന്ന ബോക്സിൽ നിന്ന് പേപ്പർ മുറിക്കുന്ന കത്തിയെടുത്ത് ബ്ലൈഡ് പുറത്തേക്കാക്കിയ ശേഷം അത് സ്വയം കഴുത്തിൽ വച്ചു . തന്റെ കഴുത്തിൽ ചേർത്ത് വച്ച് അവനത് ചലിപ്പിക്കാൻ തുടങ്ങിയതും ദക്ഷ വേഗമവന്റെ കയ്യിൽ കയറിപ്പിടിച്ചു .

 

” ചേട്ടനെന്താ ഭ്രാന്ത് പിടിച്ചോ … അത് കള ….. ”

അവൾ അവന്റെ കയ്യിൽ ശക്തിയായി പിടിച്ചു കൊണ്ട് പറഞ്ഞു …

 

” ഭ്രാന്ത് പിടിച്ചില്ല , പക്ഷെ ഇങ്ങനെ പോയാൽ ഞാനധികം വൈകാതെ മുഴുഭ്രാന്തനാകും , എനിക്ക് വയ്യ ഇനിയും ഇങ്ങനെ ടെൻഷനടിച്ച് ജീവിക്കാൻ . ”

അവനതും പറഞ്ഞ് ബലമായി ആ കത്തി തന്റെ കഴുത്തിനടുത്തേയ്ക്ക് നീക്കി അതേ സമയം ദക്ഷ തന്റെ സർവ്വ ശക്തിയുമെടുത്ത് അവന്റെ കൈ പിറകിലോട്ട് വലിച്ച് ആ കത്തി അവന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങാൻ ശ്രമിച്ചു , പെട്ടെന്നുള്ള ദക്ഷയുടെ ആ നീക്കത്തിൽ അവന്റ കൈ ഒന്ന് അയഞ്ഞു ആ സമയം തന്നെ അവൾ അവന്റെ കയ്യിൽ നിന്ന് ആ കത്തി പിടിച്ചു വാങ്ങി , പക്ഷെ അതിനിടയിൽ ആ കത്തി അവളുടെ വിരലിൽ കൊണ്ട് ചെറുതായി ഒന്ന് മുറിഞ്ഞ് രക്തം പൊടിയാൻ തുടങ്ങി ….

 

അവന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങിയ കത്തി ഉടനെ തന്നെ അവൾ കട്ടിലിനടിയിലേക്ക് വലിച്ചെറിഞ്ഞു …

 

” താനതിനും സമ്മതിക്കില്ല അല്ലേ , വേണ്ട ഒരു കത്തി വേണമെന്ന് എനിക്ക് നിർബന്ധമൊന്നുമില്ല . പുറത്തിറങ്ങിയാൽ ചാവാൻ വേറെയും മാർഗ്ഗങ്ങളുണ്ട് …. ”

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.