മരം പെയ്യുമ്പോൾ [ജോ] 105

 

“ഞാൻ പഠിച്ചതൊക്കെ നാട്ടിൽ തന്നെയാണ്. പിന്നെ, ഞാൻ… ഞാനൊരു ഓർഫനാണ്.” ക്ലാസ്സിൽ മൊട്ടുസൂചി വീണാൽ കേൾക്കാം എന്ന വിധത്തിലൊരു നിശബ്ദത പടർന്നു.

റോബിനും കൂട്ടരും പോലും അവളെ കണ്ണെടുക്കാതെ നോക്കി.

പല മുഖങ്ങളിലും സഹതാപം നിറയുന്നത് കാണെ അവൾ കഴിഞ്ഞു എന്നർത്ഥത്തിൽ ഡാനിയേലിനെ നോക്കി.

പിന്നീട് നേരെ നടന്ന് ഒഴിഞ്ഞു കിടന്ന ഏറ്റവും അവസാനത്തെ ബഞ്ചിൽ ഇരിപ്പുറപ്പിച്ചു.

 

രണ്ട് നിരകളിലായി അടുക്കിയിട്ട ബെഞ്ചുകളിൽ അവസാനത്തെ ഒന്നിലാണ് അവൾ ഇരിക്കുന്നത്. മറു വശത്തുള്ളതിൽ റോബിനും കൂട്ടുകാരായ അജിത്തും വിഷ്ണുവും ജാഫറുമാണ് ഇരിക്കുന്നത്.

 

അവൾ പതിയെ തല തിരിച്ച് ഇടതു വശത്തേക്ക് നോക്കി. അറ്റത്തിരുന്ന റോബിൻ അവളെ നോക്കി ആക്കി ചിരിച്ചു. പിന്നെ തല നീട്ടി അവളോടായി പറയാൻ തുടങ്ങി: “വന്നപ്പോഴേ പറഞ്ഞതല്ലേ ഇവിടിരിക്കരുതെന്ന്!

ഇത് അവന്റെ സീറ്റാണ്. അവൻ വരുമ്പോൾ കാണാം.”

 

അവൾ കുടി നീരിറക്കി ചുറ്റും നോക്കി.

 

“ഒഴിവുള്ളത് ഇവിടെ മാത്രമല്ലേ ഉള്ളൂ. ഞാൻ… ഞാനെന്ത് ചെയ്യും?”

 

“ആഹ്. എനിക്കറിഞ്ഞൂടാ.” റോബിൻ അവളുടെ പതർച്ച അവഗണിച്ചു കൊണ്ട് നേരെയിരുന്നു.

 

മുന്നിലെ സാർ കുട്ടികളുടെ ശ്രദ്ധ ക്ഷണിക്കാൻ ഒന്നു മുരടനക്കി.

 

“സൊ ഗയ്സ്‌.

ഇതുവരെ നിങ്ങൾ കണ്ടു പരിചയിച്ച പരീക്ഷകൾ പോലെയുള്ള ഒന്നല്ല ഇപ്പോൾ നിങ്ങൾക്ക് മുന്നിലുള്ളത്.

ഹാർഡ്വർക്ക്‌ നല്ലവണ്ണം വേണം. എന്നാലേ ഈ ചുരുങ്ങിയ സമയം കൊണ്ട് ക്ലാറ്റ് പാസ്സ് ആകാൻ കഴിയൂ.

അതുപോലെ അക്കാദമിക് കാര്യങ്ങൾക്ക് പുറമെ നിങ്ങൾ വളർത്തിയെടുക്കേണ്ട കുറച്ചു സ്കിൽസ് ഉണ്ട്. അതിനും ഇവിടുന്ന് പരിശീലനം കിട്ടുന്നതാണ്. ഫോർ എക്സാമ്പിൾ കമ്മ്യൂണിക്കേഷൻ സ്കിൽ, പങ്ച്വാലിറ്റി,…”

 

“സർ!”

 

അദ്ധ്യാപകന്റെ ശബ്ദത്തിന് തടയിട്ടു കൊണ്ട് വാതിലിനരികിൽ ഒരു ശബ്ദം മുഴങ്ങി.

 

ഡാനിയേലിന്റെ കണ്ണുകൾ പുറത്തേക്ക് നീണ്ടു. പിന്നാലെ കയ്യിലെ വാച്ചിലേക്കും.

 

“സമയം എത്രയായെടോ?”

 

“പത്ത് നാൽപ്പത്തിയെട്ട്.” കൂസലില്ലാത്ത സ്വരം.

 

അയാളുടെ മുഖത്ത് അനിഷ്ടം തെളിഞ്ഞു.

 

“കേറി പോര്.

പറഞ്ഞിട്ടൊന്നും കാര്യമില്ല.” ആദ്യത്തെ വാചകം കുറച്ച് ഉച്ചത്തിലും പിന്നീട് താഴ്ന്ന സ്വരത്തിലും അയാൾ പറഞ്ഞു.

 

വാതിലിന്മറവിൽ നിന്നിരുന്ന രൂപം പതിയെ ക്ലാസ്സിന്റെ വെളിച്ചത്തിലേക്ക് നടന്നു വന്നു. റോബിനും കൂട്ടരും ഒഴിച്ച് ബാക്കിയുള്ളവരെല്ലാം അവനെയുറ്റു നോക്കി.

അലസമായ വേഷത്തിൽ നീട്ടിവളർത്തിയ മുടിയിഴകളുമായി ഒരു രൂപം.

 

ഒരു വശത്തേക്ക് തൂക്കിയിട്ട ബാഗ് അലക്ഷ്യമായി ഊരിക്കൊണ്ട് അവൻ അവസാന ബഞ്ച് ലക്ഷ്യമാക്കി നടന്നു. തന്റെയരികിലേക്ക് നടന്നു വരുന്നവനെ നോക്കി തെന്നലിന്റെ മിഴികൾ വികസിച്ചു. വേഗത്തിൽ ബുക്ക്‌ എടുത്ത് ബഞ്ചിന്റെ മറുവശത്തേക്ക് അവൾ നീങ്ങിയിരുന്ന് അവനായുള്ള സ്ഥലമൊരുക്കി. അവന്റെയും മിഴികൾ അവളിൽ തന്നെയായിരുന്നു.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.