മരം പെയ്യുമ്പോൾ [ജോ] 104

Views : 17498

തന്റെ വീട്ടിലെ വണ്ടിയല്ലേ അത്?

 

അവന്റെ ഉള്ള് തിളച്ചു മറിഞ്ഞു. താൻ ഭക്ഷിക്കുന്നതും ഇതിന്റെയൊരു പങ്ക് തന്നെയല്ലേ?

കാറ്ററിങ്ങിന് പോകാൻ നിന്നപ്പോൾ അപ്പച്ചന് കുറച്ചിൽ ആണത്രേ!

സ്വന്തം ഭാര്യയെ വല്ലവനും കാഴ്ച വച്ച് മന്ത്രിക്കസേര നേടാൻ നടക്കുന്നത് പുണ്യപ്രവർത്തിയും!

 

ദേഷ്യവും സങ്കടവും കൂടി പുകഞ്ഞ് ഒരഗ്നിപർവ്വതം പോലെ ഏതു നേരം വേണേലും പൊട്ടിത്തെറിക്കാം എന്ന വിധത്തിലിരിക്കുമ്പോഴാണ് പിന്നിലൊരു അനക്കമറിഞ്ഞത്.

 

അവൻ തല തിരിച്ചു നോക്കി.

 

സെബാസ്റ്റ്യനും സണ്ണിയും!

 

പിന്നെ ഇരുന്നത് പോലെ നേരെയിരുന്നു.

 

അപ്പച്ചന്റെ അതേ പാർട്ടിക്കാരായിരുന്നു ഇരുവരുടെയും അച്ഛനും. ഒടുവിൽ കൂടെ നിന്ന് കുതികാൽ വെട്ടുക എന്ന രാഷ്ട്രീയതന്ത്രം അവിടെ പയറ്റി. തന്ത്രമറിയുന്നവൻ മാത്രമല്ലേ മന്ത്രിയാകൂ.

അല്ലാത്തവൻ രക്തസാക്ഷിയും!

 

അതുതന്നെ ഇവിടെയും സംഭവിച്ചു.

 

വെട്ടിക്കൊന്നപ്പോൾ നാട്ടുകാർ അപ്പച്ചന്റെയും പാർട്ടിക്കാരുടെയും എതിരെ തിരിയുമെന്ന് കരുതി.

 

സ്ത്രീകൾ ഒരു വിധവയുടെ കണ്ണുനീർ കാണുമെന്നു കരുതി. പുരുഷന്മാർ ആ ആൺകുട്ടികളുടെ തേങ്ങലും.

 

ആരുമൊന്നും കണ്ടില്ല.

കേട്ടുമില്ല.

അടുത്ത ഇലക്ഷൻ വന്നപ്പോൾ അവർ തന്നെ ജയിച്ചു.

 

 

“ഡാ…” തങ്ങളെ ഗൗനിക്കുന്നില്ലെന്ന് കണ്ടതും സെബാസ്റ്റ്യനും സണ്ണിയും ഒരുമിച്ച് വിളിച്ചു.

അച്ഛന്റെ മരണം തൊട്ട് തുടങ്ങിയ പകയാണ് വാഴപ്പിള്ളിക്കാരോട്.

 

“നിനക്കെന്താടാ പൊട്ടുണ്ടോ?” ഏദൻ തിരിഞ്ഞു നോക്കുന്നില്ലെന്ന് കണ്ടതും സെബാസ്റ്റ്യൻ അവന്റെ കുത്തിന് പിടിച്ച് എഴുന്നേൽപ്പിച്ചു.

 

“ഹേയ്.. വിട്ടേ.. ഷർട്ട് ചുളുങ്ങും.” അവൻ കൈ തട്ടി മാറ്റിക്കൊണ്ട് ഷർട്ട് കുടഞ്ഞിട്ടു.

 

“ഓ ഷർട്ടും തേച്ചു മിനുക്കി മോനെങ്ങോട്ടാ ഈ പാതിരാത്രിക്ക്. ങ്‌ഹേ..?” ആക്കിച്ചിരിയോടെ സണ്ണി സെബാസ്റ്റ്യനെ നോക്കി.

 

ഇരുളിൽ അവരുടെ മുഖത്ത് നിഴലിച്ച ഭാവം കണ്ടെങ്കിലും അവരോട് ശത്രുത തോന്നിയിരുന്നില്ല ഏദന്.

 

എന്തിന് ശത്രുത തോന്നണം?

 

അച്ഛന്റെ കൊലയാളിയുടെ മകനോട് കാണിക്കാവുന്നതിലും മാന്യത ഇതുവരെയും ഇരുവരും കാണിച്ചിട്ടുണ്ട്.

 

“ഏയ്യ്.. ഇത് അതിനൊന്നും ആയിരിക്കില്ല സണ്ണീ… അവന്റെ അമ്മ അവരാതിക്കാൻ ഇറങ്ങിക്കാണും. കൂട്ടിക്കൊടുക്കാൻ കൊണ്ടു വന്നതാ മോൻ.” പറഞ്ഞ ശേഷം അവർ ആർത്തുചിരിച്ചു.

Recent Stories

The Author

ജോ

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. 🦋 നിതീഷേട്ടൻ 🦋

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. 🤬

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” 😪

    2. Ningalenthukond ee kadha evidittilla🤨

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. Super🥰🥰🥰

  9. 🦋 നിതീഷേട്ടൻ 🦋

    മനസ്സ് നിറഞ്ഞ് 😍😍😍😍😍😍. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു 😭😭😭😭😭😭. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം 🥀🥀🥀🥀

    1. 🦋 നിതീഷേട്ടൻ 🦋

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് 🎈🎈🎈🤗🤗🤗😘😘😘😘

    2. Kk jo alla avan ippo pl ill aanu

  10. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല 🫂🫂

  11. ഉഫ് വൈബ് ഐറ്റം 👏❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ 😊💓

  12. ❤️❤️❤️🔥🔥🔥👌👌👌😍😍😍😘😘😘🤭🤭🤭👍👍👍

  13. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി🤍🔥
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ 🤍

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ 🤍??

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  14. ത്രിലോക്

    Kk joe ആണോ 😍😍

  15. 💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com