മരം പെയ്യുമ്പോൾ [ജോ] 104

Views : 17625

സുമിയപ്പോഴും അവളെയും അവനെയും മാറി മാറി നോക്കി നിന്നു.

 

എന്തൊക്കെയോ മനസ്സിലായിത്തുടങ്ങിയിരുന്നു അവർക്ക്.

 

“തെന്നലേ… പറയ്…എനിക്കൊരു ഉത്തരം താ.

ഞാനെന്ത് തെറ്റാ ചെയ്തേ?”

 

അവൾ മുഖമുയർത്തി അവനെ നോക്കി. തുടുത്ത മുഖത്തിപ്പോൾ നിരാശയുടെ ചടപ്പ് മാത്രമാണ്.

ഇനിയുമാ മുഖത്ത് നിന്നും കണ്ണുവെട്ടിച്ചില്ലേൽ താനെല്ലാം മറക്കുമെന്ന് തോന്നിയപ്പോൾ അവൾ മുഖം മാറ്റി.

 

“ഡാനിയേൽ നിങ്ങളുടെ ചേട്ടൻ അല്ലെ?

എസ്തർ ചേച്ചിയല്ലേ?

ഫിലിപ്പ് സർ അപ്പച്ചനല്ലേ?

ഇതൊക്കെ തന്നെയാണ് എനിക്ക് മുന്നിലെ തെറ്റുകളും.”

 

പല്ലു ഞെരിച്ചു പറഞ്ഞ ശേഷം അവൾ തിരിഞ്ഞോടി.

തനിക്ക് മുന്നിൽ അവളുടെ വീടിന്റെ വാതിൽ കൊട്ടിയടയ്ക്കപ്പെട്ടപ്പോൾ രണ്ടു കൊല്ലം ഓടിത്തളർന്നവനെപ്പോലെ അവനവിടെ മുട്ടു കുത്തിയിരുന്നു പോയി.

 

അവന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു. വലം തോളുയർത്തി കണ്ണുകൾ തുടച്ചു കൊണ്ട് മങ്ങിയ കാഴ്ചകളെ അവൻ തെളിയിച്ചു.

 

സുമിക്ക് സഹതാപം തോന്നി. അവർ അടഞ്ഞ വാതിലിലേക്കും അവന്റെ മുഖത്തേക്കും നോക്കി.

 

“മോൻ എഴുന്നേൽക്ക്. അവൾക്ക് എളുപ്പം മറന്നു കളയാൻ പറ്റുന്നതൊന്നും അല്ലല്ലോ സംഭവിച്ചത്?

മോനോട് അവൾക്ക് ദേഷ്യം ഒന്നുമില്ല.. സ്നേഹമേ ഉള്ളൂ. പലപ്പോഴും പറഞ്ഞു തുടങ്ങിയിട്ട് കരഞ്ഞോണ്ടാ നിർത്താറുള്ളത്.”

 

അവരവനെ നോക്കി അലിവോടെ പറഞ്ഞു.

 

അവൻ തലയുയർത്തി നോക്കി. പിന്നെ എഴുന്നേറ്റുകൊണ്ട് ഇരു കാൽമുട്ടിലെയും പൊടി തട്ടിക്കളഞ്ഞു.

 

“എനിക്കറിയാം ചേച്ചീ. അവൾക്കെന്നോട് സ്നേഹമുണ്ടെന്ന്.. എനിക്ക് മനസ്സിലാവും.

ഞാൻ മനസ്സിലാക്കിയില്ലേൽ പിന്നെ അവളെ വേറാര് മനസ്സിലാക്കാനാ?”

 

കണ്ണുകൾ തുടച്ച് അവൻ പിന്തിരിഞ്ഞു നടന്നു.

 

ജനാലയുടെ അടയാത്ത പാളിയ്ക്ക് ഇടയിലൂടെ തെന്നലിന്റെ കണ്ണുകൾ ആ കാഴ്ച പിടിച്ചെടുക്കുന്നുണ്ടായിരുന്നു.

 

പോകരുതെന്ന് പറയണമെന്നുണ്ടായിരുന്നു അവൾക്ക്. ഒരു നിധി പോലെ അവനെ വലിച്ചടുപ്പിക്കാൻ തോന്നുന്നുണ്ടായിരുന്നു.

പക്ഷെ, ഓരോ തവണയും ഒരു മുഖം ഓർമയിൽ തെളിയും. അപ്പോഴൊക്കെ നാവ് തളർന്നു പോകും.

 

അവൾ അഴികളിൽ കൈ വച്ചു കൊണ്ട് മുഖം അതിലേക്ക് അണച്ചു വച്ചു. പിന്നെ ഉറക്കെയുറക്കെ കരഞ്ഞു.

 

Recent Stories

The Author

ജോ

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. 🦋 നിതീഷേട്ടൻ 🦋

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. 🤬

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” 😪

    2. Ningalenthukond ee kadha evidittilla🤨

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. Super🥰🥰🥰

  9. 🦋 നിതീഷേട്ടൻ 🦋

    മനസ്സ് നിറഞ്ഞ് 😍😍😍😍😍😍. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു 😭😭😭😭😭😭. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം 🥀🥀🥀🥀

    1. 🦋 നിതീഷേട്ടൻ 🦋

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് 🎈🎈🎈🤗🤗🤗😘😘😘😘

    2. Kk jo alla avan ippo pl ill aanu

  10. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല 🫂🫂

  11. ഉഫ് വൈബ് ഐറ്റം 👏❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ 😊💓

  12. ❤️❤️❤️🔥🔥🔥👌👌👌😍😍😍😘😘😘🤭🤭🤭👍👍👍

  13. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി🤍🔥
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ 🤍

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ 🤍??

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  14. ത്രിലോക്

    Kk joe ആണോ 😍😍

  15. 💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com