മരം പെയ്യുമ്പോൾ [ജോ] 104

Views : 17625

 

അവനടുത്ത് മുട്ടുകുത്തിയിരുന്ന് വീണ്ടും രക്തം പനച്ചു വരുന്ന മുറിവ് കെട്ടാനായി നെറ്റിയിലമർന്ന ആ കൈയിൽ തെന്നൽ പിടി മുറുക്കി.

 

വാശിക്കാരൻ കൊച്ചു കുട്ടിയെപ്പോലെ അവൻ മുറിവ് പൊത്തിപ്പിടിച്ച് പിന്നോട്ട് ആഞ്ഞു.

 

“കയ്യെടുക്ക് ഏദൻ.. കട്ട പിടിച്ചത് മാറിയിട്ട് ഇപ്പോൾ വീണ്ടും രക്തം വരുന്നത് കണ്ടില്ലേ… മുറിവ് കെട്ടട്ടെ.” അവൾ ഒച്ചയുയർത്തി.

 

ഇതിന് ഇത്രയും ശബ്ദം ഉണ്ടായിരുന്നോ എന്ന ഭാവത്തിൽ മിഴിഞ്ഞ കണ്ണോടെ അവൻ പൊത്തി വച്ച കൈയുടെ ബലം അയച്ചു. അതോടെ തെന്നലിന്റെ പിടിച്ചുള്ള വലിയിൽ ആ കരം അടർന്നു മാറി.

 

“എന്ത് കൊണ്ടാ മുറിഞ്ഞത്?

കുപ്പിച്ചില്ല് വല്ലതും കൊണ്ടാണോ?”

 

അവനൊന്നും മിണ്ടിയില്ല.

 

“പറയ്..” അവൾ ശാസനയോടെ നോക്കി.

 

“ആം. കുപ്പി കൊണ്ട്.”

 

“ചില്ല് വല്ലോം തട്ടുന്നുണ്ടോ? തറഞ്ഞിരിപ്പുണ്ടോ വല്ലതും?”

 

“ഇല്ലെന്ന് തോന്നുന്നു.” അത്രയും നേരം തോന്നിയ വാശിയുടെ മൂടുപടം ആ മറുപടിയിൽ അഴിഞ്ഞു വീണു.

 

അവൾ ഷാൾ കൊണ്ട് ആ മുറിവിൽ വരിഞ്ഞു ചുറ്റിക്കെട്ടി. ആ നിമിഷമത്രയും തനിക്കരികിലുള്ളവളുടെ സാമീപ്യം അവന്റെ ഉള്ളിനെ ചെറുതായി വിറ കൊള്ളിച്ചിരുന്നു.

 

“ആശുപത്രിയിൽ പോണ്ടേ…? എണീക്കാൻ പറ്റുമോ?”

 

“വേണ്ട.. ഞാൻ വീട്ടിൽ പൊയ്ക്കോളാം.” അവനവളുടെ പിടി വിടുവിച്ച് സ്വയം എഴുന്നേൽക്കാൻ നോക്കി.

അതിന് കഴിയാതെ നിലത്തിരുന്നു പോയി.

 

തെന്നൽ കുറച്ചു മാറി കൈയും കെട്ടി നോക്കി നിന്നു.

 

ഏദൻ വീണ്ടും എഴുന്നേൽക്കാൻ നോക്കി. കഴിയാതെ നിസ്സഹായനായി തെന്നലിനെയും.

 

“എന്ത് ദുഷ്ടയാടോ.. ഒന്ന് വന്ന് സഹായിച്ചൂടെ…”

 

സങ്കടത്തിനിടയിലും ചിരി വന്നു പോയി അവൾക്ക്. വന്ന ചിരി മറച്ച് മുന്നോട്ട് വന്ന് അവന്റെ ഇടം കൈ തോളിലെടുത്തിട്ടു. പിന്നെ ആയാസപ്പെട്ട് എഴുന്നേൽപ്പിച്ചു നിർത്തി.

 

“തൽക്കാലം ഇവിടിരിക്ക്. ഞാൻ ഓട്ടോ വല്ലതും കിട്ടുമോ എന്ന് നോക്കട്ടെ.” അവിടൊരു തിട്ടയിൽ അവനെയിരുത്തിയ ശേഷം അവൾ നടന്നു.

 

“എന്റേൽ ബൈക്ക് ഉണ്ട്.”

 

“അത് ഞാൻ ഓടിക്കണമായിരിക്കും!”

Recent Stories

The Author

ജോ

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. 🦋 നിതീഷേട്ടൻ 🦋

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. 🤬

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” 😪

    2. Ningalenthukond ee kadha evidittilla🤨

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. Super🥰🥰🥰

  9. 🦋 നിതീഷേട്ടൻ 🦋

    മനസ്സ് നിറഞ്ഞ് 😍😍😍😍😍😍. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു 😭😭😭😭😭😭. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം 🥀🥀🥀🥀

    1. 🦋 നിതീഷേട്ടൻ 🦋

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് 🎈🎈🎈🤗🤗🤗😘😘😘😘

    2. Kk jo alla avan ippo pl ill aanu

  10. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല 🫂🫂

  11. ഉഫ് വൈബ് ഐറ്റം 👏❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ 😊💓

  12. ❤️❤️❤️🔥🔥🔥👌👌👌😍😍😍😘😘😘🤭🤭🤭👍👍👍

  13. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി🤍🔥
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ 🤍

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ 🤍??

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  14. ത്രിലോക്

    Kk joe ആണോ 😍😍

  15. 💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com