മരം പെയ്യുമ്പോൾ [ജോ] 104

Views : 17857

ഇടയ്ക്കെപ്പോഴോ അതിശക്തമായി ഇടി വെട്ടിയതും അവൾ കിടുങ്ങി വിറച്ചു പോയി. വേഗത്തിൽ എഴുന്നേറ്റ് ഉമ്മറവാതിൽക്കൽ തുറന്നു നോക്കി.

 

“ഇച്ചായാ…” ഉച്ചത്തിൽ വിളിച്ചു നോക്കി.

 

കനത്ത ഇരുട്ടിൽ ഇടിച്ചു കുത്തിപ്പെയ്യുന്ന മഴയുടെ ഒഴുക്കിൽ ആ ശബ്ദവും ഒലിച്ചു പോയി.

 

വേണ്ടായിരുന്നു.

അവനെ പറഞ്ഞു വിടണ്ടായിരുന്നു.

ഇപ്പോഴൊരു സമാധാനവും ഇല്ല.

 

ഫോണെടുത്ത് സുമിയേച്ചിയുടെ നമ്പർ ഡയൽ ചെയ്തു ചെവിയോട് ചേർത്തു. ഫുൾ റിങ് അടിച്ചു തീർന്നിട്ടും പാതിരാവാണെന്ന് ഓർക്കാതെ വീണ്ടും വിളിച്ചു.

 

“ഹലോ..” ഉറക്കച്ചടവിനൊപ്പം പരിഭ്രമം കലർന്ന സ്വരം.

 

“ഇച്ചായൻ.. ഏദൻ പോയോ ചേച്ചീ?”

 

“ആ അറിയില്ല. എന്താ മോളെ?”

 

“പോവാൻ നേരം എന്തെങ്കിലും പറഞ്ഞിരുന്നോ?”

 

“വീടിന്റെ ചുറ്റുവട്ടത്ത് തന്നെ കാണുമെന്നു പറഞ്ഞു. വേറൊന്നും അറിയില്ല.”

 

“ശരി ചേച്ചീ.. വയ്ക്കുവാ..”

 

മറുവശത്ത് കാര്യം തിരക്കുമ്പോഴേക്കും കാൾ കട്ട് ചെയ്തിരുന്നു.

ഇടിയും മിന്നലും പെരുമഴയും തുടരുകയാണ്.

 

കയ്യിലൊരു കുടയും ടോർച്ചുമെടുത്ത് കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയെപ്പോലെ അവൾ പുറത്തെ മഴയിലേക്ക് ഓടിയിറങ്ങി.

 

മനസ്സ് ഇവിടെവിടെയെങ്കിലും അവൻ കാണുമെന്ന പ്രത്യാശ നൽകിക്കൊണ്ടിരുന്നു.

 

 

 

റബ്ബർ ഷീറ്റ് പുരയിലെ മതിലിൽ ചാരി ഓർമകളിൽ വിഹരിക്കുമ്പോഴാണ് പുറത്തെ മഴയിൽ തലങ്ങും വിലങ്ങും പായുന്ന ടോർച്ചിന്റെ വെളിച്ചം ഏദൻ കാണുന്നത്. അവൻ ജാഗ്രതയോടെ എഴുന്നേറ്റു.

 

അടുത്തു കിടന്ന മരത്തടിയെടുത്ത് കയ്യിൽ പിടിച്ചു.

 

ചെവി കൂർപ്പിച്ചപ്പോൾ ഇച്ചായാ എന്നൊരു വിളി കൂടി കരച്ചിലോടെ കേൾക്കുന്നുണ്ട്. അവൻ കയ്യിലെ തടി നിലത്തു കളഞ്ഞിട്ട് ഓടി മഴയിലേക്ക് ഇറങ്ങി.

 

അനക്കമറിഞ്ഞ് ഷീറ്റ് പുരയുടെ മുന്നിലേക്ക് അവൾ ടോർച്ചടിച്ചു.

 

കുടയും കളഞ്ഞിട്ട് മഴയെക്കാൾ ശക്തിയിൽ ഓടിവന്നവനെ പുണർന്നു.

Recent Stories

The Author

ജോ

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. 🦋 നിതീഷേട്ടൻ 🦋

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. 🤬

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” 😪

    2. Ningalenthukond ee kadha evidittilla🤨

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. Super🥰🥰🥰

  9. 🦋 നിതീഷേട്ടൻ 🦋

    മനസ്സ് നിറഞ്ഞ് 😍😍😍😍😍😍. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു 😭😭😭😭😭😭. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം 🥀🥀🥀🥀

    1. 🦋 നിതീഷേട്ടൻ 🦋

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് 🎈🎈🎈🤗🤗🤗😘😘😘😘

    2. Kk jo alla avan ippo pl ill aanu

  10. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല 🫂🫂

  11. ഉഫ് വൈബ് ഐറ്റം 👏❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ 😊💓

  12. ❤️❤️❤️🔥🔥🔥👌👌👌😍😍😍😘😘😘🤭🤭🤭👍👍👍

  13. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി🤍🔥
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ 🤍

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ 🤍??

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  14. ത്രിലോക്

    Kk joe ആണോ 😍😍

  15. 💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com