മരം പെയ്യുമ്പോൾ [ജോ] 104

Views : 17858

വേണ്ട രീതിയിൽ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങിയാൽ പോരെ?

 

വർഷം ഒന്ന് കടന്നു.

 

ആ ആൺകുഞ്ഞ് അയാൾക്കൊപ്പം സുഖമായി ജീവിച്ചു തുടങ്ങി.

നിയമപാലകരുടെ ഫോൺ അയാളെത്തേടിയെത്തി.

 

എയ്ഡ്‌സ് രോഗമുള്ള ഒരു കുഞ്ഞിനെക്കൂടി കിട്ടിയിട്ടുണ്ട്. താങ്കൾക്ക് ഏറ്റെടുക്കാൻ താല്പര്യം ഉണ്ടോ?

 

ഒന്ന് പരിഭ്രമിച്ചെങ്കിലും അതിനും അദ്ദേഹം സമ്മതം മൂളുമ്പോൾ അതൊരു തുടക്കം മാത്രമായിരുന്നു.

 

ഒരു നിയോഗം പോലെ.

 

വീണ്ടും വീണ്ടും തമിഴ്നാട്ടിലെ എയ്ഡ്‌സ് ബാധയേറ്റ കുഞ്ഞു മക്കൾ തന്നെ ആശ്രയിക്കുന്നു എന്നദ്ദേഹത്തിന് ബോധ്യം വന്നപ്പോൾ മേഘമലയിലെ തന്റെ അച്ഛന്റെ പ്രിയപ്പെട്ട ഗസ്റ്റ്‌ ഹൌസ് അതിനായി സജ്ജീകരിച്ചു.

 

തമിഴ്നാട് സർക്കാരുമായി ബന്ധപ്പെട്ട് തന്റെ ഇംഗിതം അറിയിക്കുമ്പോൾ അവരും അനുവാദം കൊടുത്തു. എയ്ഡ്‌സ് രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് ആയതിനാൽ എന്ത് സഹായം വേണമെങ്കിലും നൽകാമെന്ന് ഉറപ്പും കൊടുത്തു.

 

അതോടെ ചാരിറ്റബിൽ ഓർഗനൈസേഷൻ ആയി ഒരു ഓർഫനേജ് രജിസ്റ്റർ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു.

 

പേരെന്തിടും?

 

അൻപ് എന്ന പേരിലേക്ക് മനസ്സുടക്കുമ്പോൾ അതിലും നല്ലൊരു പേര് ഈയൊരു ഉദ്യമത്തിന് കിട്ടാനില്ലെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം.

 

വൈകാതെ അൻപ് വളർന്നു. കൂടെ ആ കുഞ്ഞു മക്കളും. ഒപ്പം, സഹായത്തിനായി, ആരും തണലില്ലാതെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട രണ്ടു മൂന്ന് സ്ത്രീകളെയും ഏർപ്പാടാക്കി.

 

ആരോഗ്യപരമായുള്ള സമ്പർക്കത്തെക്കുറിച്ചും വേണ്ട മുൻകരുതലുകളെക്കുറിച്ചും വ്യക്തമായ ധാരണകൊടുത്തിട്ടാണ് അദ്ദേഹം ഓരോരുത്തരെയും കൂടെക്കൂട്ടിയത്. ഗവണ്മെന്റ് അനുമതിയോടെ കുഞ്ഞുങ്ങളെ സ്കൂളിൽ ചേർത്ത് അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കിയ വേളയിലാണ് ഗിരിജാദേവിയെ പരിചയപ്പെടുന്നത്. അതേ സ്കൂളിൽ അധ്യാപികയായിരുന്നവർ.

 

ഒരേ ചിന്താഗതിയും തീരുമാനങ്ങളുമായതിനാൽ മുന്നോട്ടുള്ള യാത്രയിൽ ഇരുവരും ഒരുമിച്ചു നടക്കാൻ തീരുമാനിച്ചു.

 

നീണ്ട ഇരുപത് കൊല്ലം പിന്നിടുമ്പോഴാണ് അവിചാരിതമായി മേഘമലയിൽ വച്ച് സുധീര എന്നൊരു സ്ത്രീയെ കാണുന്നത്. അൻപിന്റെ മുന്നിലുള്ള മതിലിൽ ചാരി നിലത്തിരുന്ന ദേഹം മെല്ലിച്ച സ്ത്രീയ്‌ക്കൊപ്പം അന്ന് തെന്നലും ഉണ്ടായിരുന്നു.

 

മകളെ ഒരു ദിവസത്തേക്ക് അവിടെ താമസിപ്പിക്കണം, ഭർത്താവ് കാമുകിക്കൊപ്പം മേഘമലയിലുണ്ട്, അയാളെ തിരഞ്ഞു പോകുകയാണെന്ന് അഭ്യർത്ഥിച്ചു കൊണ്ട് തെന്നലിനൊപ്പം ഒരു ബാഗ് കൂടി തങ്കച്ചനെയും ഗിരിജാദേവിയെയും ഏൽപ്പിച്ച് നൂല് പോലെ പെയ്യുന്ന മഴയിലേക്ക് ആ സ്ത്രീ ഇറങ്ങി നടന്നു.

Recent Stories

The Author

ജോ

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. 🦋 നിതീഷേട്ടൻ 🦋

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. 🤬

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” 😪

    2. Ningalenthukond ee kadha evidittilla🤨

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. Super🥰🥰🥰

  9. 🦋 നിതീഷേട്ടൻ 🦋

    മനസ്സ് നിറഞ്ഞ് 😍😍😍😍😍😍. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു 😭😭😭😭😭😭. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം 🥀🥀🥀🥀

    1. 🦋 നിതീഷേട്ടൻ 🦋

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് 🎈🎈🎈🤗🤗🤗😘😘😘😘

    2. Kk jo alla avan ippo pl ill aanu

  10. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല 🫂🫂

  11. ഉഫ് വൈബ് ഐറ്റം 👏❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ 😊💓

  12. ❤️❤️❤️🔥🔥🔥👌👌👌😍😍😍😘😘😘🤭🤭🤭👍👍👍

  13. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി🤍🔥
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ 🤍

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ 🤍??

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  14. ത്രിലോക്

    Kk joe ആണോ 😍😍

  15. 💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com