മരം പെയ്യുമ്പോൾ [ജോ] 104

Views : 17857

പൊരുതാനുള്ള വീര്യം കെട്ടു പോയപ്പോൾ അവന്റെ ശരീരം നിലത്ത് ചുവപ്പ് പടർത്തി തളർന്നു കിടന്നു.

 

 

******

 

 

അതിരാവിലെ തന്നെ തെന്നൽ കണ്ണുകൾ വലിച്ചു തുറന്നു. കൈ നീട്ടി കീ പാഡ് സെറ്റിൽ സമയം നോക്കി. അലാറം കേൾക്കും മുന്നേ ഉണർന്നിരിക്കുന്നു!

 

“മുത്തപ്പാ.. കാത്തോളണേ..”

 

അപ്പുറത്തെ കട്ടിലിൽ കമഴ്ന്നു കിടന്നുറങ്ങുന്ന പെൺകുട്ടിയെ ഒന്ന് നോക്കി.

 

രാത്രി ഉറങ്ങിയപ്പോൾ വൈകിയിട്ടുണ്ടാവും. ആളൊരു ‘നൈറ്റ്‌ ഔൾ’ ആണ്. രാത്രി ഉണർന്നിരുന്ന് തന്റെ കഴിവുകളെ വളർത്തുന്ന, ആ സമയങ്ങളിൽ ഊർജ്ജസ്വലതയോടെ കാര്യങ്ങൾ ചെയ്യുന്ന പെൺകുട്ടി.

 

അവളെ ശല്യപ്പെടുത്താതെ മാർജ്ജാരപാദങ്ങൾ വച്ച് തെന്നൽ തോർത്തും വസ്ത്രങ്ങളും എടുത്തു.

കുളിച്ചു വേഷം മാറി ഇറങ്ങി വരുമ്പോൾ അവൾക്ക് ഉറക്കത്തിന്റെ ആലസ്യം തോന്നിയിരുന്നില്ല.

 

ജനിച്ചപ്പോൾ മുതലുള്ള ശീലമാണ്.

താമസിച്ചയിടത്തുള്ള ചിട്ടയാണ്.

അതിരാവിലെ ഉണർന്ന് പ്രാർത്ഥനയും പഠനവുമായി മുന്നോട്ടു പോകുക എന്നത്.

 

അവൾ വേഗം ഒരുങ്ങി ഫോൺ പേഴ്‌സിന് ഉള്ളിലേക്ക് വച്ച് കയ്യിലെടുത്തു പിടിച്ചു. പിന്നെ കതക് പതിയെ ചാരി ഹാളിലേക്ക് നടന്നു.

 

അതൊരു വീടാണ്.

 

ആറ് പെൺകുട്ടികൾ ചേർന്ന് ഒരുമിച്ചു താമസിക്കാനായി വാടകയ്ക്ക് എടുത്തത്. അവൾക്ക് അവിടെ താമസം ശരിയാക്കിക്കൊടുത്തത് അവൾ താമസിച്ചു കൊണ്ടിരുന്ന ഓർഫനേജിന്റെ നടത്തിപ്പുകാരനായ തങ്കച്ചനാണ്.

 

ഇന്ന് നിർമ്മാല്യം തൊഴണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അത്രയും നേരത്തെ ഒറ്റയ്ക്ക് നടക്കണമല്ലോ എന്നോർത്ത് അവൾ വേണ്ടെന്ന് വച്ചതാണ്. ഇപ്പോൾ അഞ്ചു മണി കഴിഞ്ഞതേയുള്ളൂ.

 

തെന്നൽ ഇരുളിലേക്ക് പതിയെയിറങ്ങി നടന്നു.

ദേഹം കുളിർക്കുന്ന അന്തരീക്ഷത്തിൽ ചുരിദാറിന്റെ ഷാൾ കൊണ്ട് അവൾ സ്വയം പൊതിഞ്ഞു പിടിച്ചു.

 

ഇടവഴികൾ കടന്ന് പാടത്തിന്റെ വരമ്പിലൂടെ വേണം നടക്കാൻ. അതും കഴിഞ്ഞ് ഒരു ചെറിയ തോടൊഴുകുന്നുണ്ട്. അവിടുന്ന് ഇരുന്നൂറ് മീറ്റർ കൂടി നടന്നാൽ മഹാദേവക്ഷേത്രമാണ്.

 

അവൾ നടത്തത്തിന്റെ വേഗത കൂട്ടുന്നതിന് ഒപ്പം ഫോണെടുത്ത് തങ്കച്ചൻ എന്ന് എഴുതിയ നമ്പറിലേക്ക് കാൾ ചെയ്തു.

Recent Stories

The Author

ജോ

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. 🦋 നിതീഷേട്ടൻ 🦋

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. 🤬

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” 😪

    2. Ningalenthukond ee kadha evidittilla🤨

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. Super🥰🥰🥰

  9. 🦋 നിതീഷേട്ടൻ 🦋

    മനസ്സ് നിറഞ്ഞ് 😍😍😍😍😍😍. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു 😭😭😭😭😭😭. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം 🥀🥀🥀🥀

    1. 🦋 നിതീഷേട്ടൻ 🦋

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് 🎈🎈🎈🤗🤗🤗😘😘😘😘

    2. Kk jo alla avan ippo pl ill aanu

  10. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല 🫂🫂

  11. ഉഫ് വൈബ് ഐറ്റം 👏❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ 😊💓

  12. ❤️❤️❤️🔥🔥🔥👌👌👌😍😍😍😘😘😘🤭🤭🤭👍👍👍

  13. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി🤍🔥
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ 🤍

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ 🤍??

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  14. ത്രിലോക്

    Kk joe ആണോ 😍😍

  15. 💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com