മരം പെയ്യുമ്പോൾ [ജോ] 104

Views : 17856

കിളികളുടെ ചിലക്കലും പൈക്കളുടെ കരച്ചിലിനും ഒപ്പം താൻ നടക്കുന്ന ശബ്ദവും ദേഹം ചെറുതായി കുളിർപ്പിക്കുന്ന കാറ്റിന്റെ മർമ്മരവും വ്യക്തമായി കേൾക്കാം.

 

വലതു വശത്ത് റെയിൽവേയുടെ മതിൽക്കെട്ടിനപ്പുറം വാഴത്തോട്ടവും ഏതൊക്കെയോ മരങ്ങളും വളർന്നു നിൽപ്പുണ്ട്. എതിർവശത്തെ പച്ചപ്പിലാണെങ്കിൽ മേയുന്ന പയ്യുകളും.

 

നീലാകാശവും പച്ചഭൂമിയും അവളെ ഭ്രമിപ്പിച്ചു. ഒരാൺ മയിൽ പീലിവിരിച്ചു നിൽക്കും പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന പ്രകൃതി.

കാമുകനൊപ്പം സല്ലപിക്കും മുൻപേ ഈയൊരു ഒരുക്കം പതിവുള്ളതാണ്!

 

എഴുകോണെന്ന് എഴുതപ്പെട്ട നെയിം ബോർഡിനെ പാതി മറച്ചുകൊണ്ട് പടർന്നു കിടക്കുന്ന പവിഴവള്ളിയും അതിൽ കുനുകുനാ മൊട്ടിട്ടു നിൽക്കുന്ന റോസ് നിറത്തിലെ പൂക്കളെയുമൊന്ന് നോക്കി കഷ്ടപ്പെട്ട് കണ്ണുകൾ പറിച്ചെടുത്ത് സ്റ്റേഷന് പുറത്തിറങ്ങാനായി നടന്നു.

 

സ്റ്റേഷന് പുറത്തേക്ക് നീണ്ടു കിടക്കുന്ന ഇന്റർലോക്കിട്ട പടികളാണ്. ചുവന്ന തറയിൽ വെളുത്ത മുത്തുകൾ പോലെ ഏതൊക്കെയോ മരങ്ങളുടെ പൂക്കൾ ഇറുന്നു വീണു കിടക്കുന്നു.

ഒരു കാൽ വയ്ച്ചതും അവളുടെ മൂക്കിൻതുമ്പിലൊരു തുള്ളി വന്നു പതിച്ചു.

മഴ പെയ്തു തോർന്നിരിക്കുന്നു.

ഇനി മരം പെയ്യുകയാണ്!

 

പടിക്കെട്ടുകൾ മുഴുവനുമിറങ്ങി ബസ് കയറാനായി റോഡിന്റെ മറുവശത്തേക്ക് അവൾ നടന്നു. നോട്ടം ആകെയുള്ളൊരു ചായക്കടയിൽ പാളിവീണു.

 

ഒരു പാൽചായ മൊത്തികുടിക്കാൻ ആഗ്രഹമുണ്ട്. എങ്കിലും വേണ്ടെന്ന് വച്ചു.

 

ഇപ്പോൾ തന്നെ വൈകിയിരിക്കുന്നു. ആദ്യം വരുന്ന ബസിൽ കയറിപ്പറ്റണം. ഇന്ന് ടാപ്പിങ്ങിനുള്ള ആളെത്തുമെന്ന് സുമിചേച്ചി പറഞ്ഞതാണ്.

 

കുറച്ചു നേരം നിന്നതും ഒരു പരിഭ്രമം ഏറി വന്നു തെന്നലിന്.

 

“ആനവണ്ടി ചതിക്കുമോ? എന്റെ മുത്തപ്പാ…”

 

അവൾ ഇടം കയ്യിൽ സ്ഥാനം പിടിച്ച വാച്ചിലേക്ക് നോക്കി.

ഇന്നലെയോ താൻ ഇല്ലായിരുന്നു.

Recent Stories

The Author

ജോ

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. 🦋 നിതീഷേട്ടൻ 🦋

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. 🤬

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” 😪

    2. Ningalenthukond ee kadha evidittilla🤨

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. Super🥰🥰🥰

  9. 🦋 നിതീഷേട്ടൻ 🦋

    മനസ്സ് നിറഞ്ഞ് 😍😍😍😍😍😍. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു 😭😭😭😭😭😭. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം 🥀🥀🥀🥀

    1. 🦋 നിതീഷേട്ടൻ 🦋

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് 🎈🎈🎈🤗🤗🤗😘😘😘😘

    2. Kk jo alla avan ippo pl ill aanu

  10. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല 🫂🫂

  11. ഉഫ് വൈബ് ഐറ്റം 👏❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ 😊💓

  12. ❤️❤️❤️🔥🔥🔥👌👌👌😍😍😍😘😘😘🤭🤭🤭👍👍👍

  13. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി🤍🔥
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ 🤍

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ 🤍??

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  14. ത്രിലോക്

    Kk joe ആണോ 😍😍

  15. 💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com