മരം പെയ്യുമ്പോൾ [ജോ] 104

Views : 17856

ഞാൻ പോയി ചായയും എന്തെങ്കിലും കഴിക്കാനും വാങ്ങി വരാം.”

 

അവൾ പോകുന്നതും നോക്കി അവനങ്ങനെ കിടന്നു.

 

കുറച്ചു നേരത്തിന് ശേഷം വാതിൽക്കൽ അനക്കമറിഞ്ഞവൻ തല പൊക്കി നോക്കി.

തെന്നലിനെ പ്രതീക്ഷിച്ചവൻ കാണുന്നത് ഫിലിപ്പിനെയാണ്.

 

അവൻ ദേഷ്യത്തോടെ കണ്ണുകളടച്ച് കിടന്നു കളഞ്ഞു. ഫിലിപ്പ് വന്നത് പോലെ പുറത്തിറങ്ങിപ്പോയി.

 

വീണ്ടും വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടും അവൻ കണ്ണുകൾ തുറന്നില്ല.

 

“ഏദൻ. ഉറങ്ങിയോ?” തെന്നലിന്റെ ശബ്ദം കേട്ടപ്പോൾ വരണ്ട മണ്ണിൽ കടപുഴകാൻ കാത്തു നിന്ന വൃക്ഷത്തിന്മേൽ വൃഷ്ടി പതിച്ച പോലെ അവൻ കണ്ണുകൾ തുറന്നു.

അവയിൽ പുതുജീവൻ വച്ചിരുന്നു.

 

തെന്നൽ കയ്യിലെ ചായയും ഏത്തപ്പഴം പുഴുങ്ങിയതും ടേബിളിൽ വച്ചു.

 

“എഴുന്നേറ്റിരിക്കാൻ പറ്റുമോ?”

 

അവൻ കുറച്ചു ആയാസപ്പെട്ടുകൊണ്ട് എഴുന്നേറ്റിരുന്നു.

 

അവൾ ചായയെടുത്ത് അവന്റെ കയ്യിൽ കൊടുത്തു. ഏത്തപ്പഴം പുഴുങ്ങിയതിന്റെ തൊലിയുരിച്ച് പ്ളേറ്റിൽ വച്ച് മുന്നിൽ വച്ചു.

 

“നീ വല്ലതും കഴിച്ചോ?”

 

“ഇല്ല. ഏദന്റെ വീട്ടുകാർ വരുമ്പോഴേക്കും ഞാൻ പോവില്ലേ.. അപ്പോ കഴിച്ചോളാം.”

 

“എന്നാലും… നീയിതിൽ നിന്ന് പകുതി കഴിക്ക്‌..” അവൻ വല്ലായ്മയോടെ അവളെ നോക്കി.

 

“എനിക്ക് വേണ്ടെന്നേ… ഞാൻ കഴിക്കുന്ന സമയം ആയി വരുന്നതേ ഉള്ളൂ.”

 

അവൻ തലകുലുക്കി.

 

“ഞാൻ നിനക്ക് മൂന്ന് വയസ്സിനു മുതിർന്നതാണ്.” ചായ ചുണ്ടോട് ചേർക്കുമ്പോൾ അവൻ മെല്ലെ പറഞ്ഞു.

 

അവൾ മനസ്സിലാകാത്ത ഭാവത്തിൽ നോക്കി.

 

“അല്ല.. പേര് വിളിക്കുന്നത് കൊണ്ട് പറഞ്ഞതാ..” അവനൊന്ന് പരുങ്ങി.

 

“ഞാൻ അതോർത്തില്ല. ഇനി ചേട്ടൻ എന്ന് വിളിച്ചോളാം.” അവൾ പുഞ്ചിരിച്ചു.

 

അവനും ഒന്നു ചിരിച്ചെങ്കിലും ഒരു തൃപ്തി തോന്നിയില്ല.

വല്യമ്മച്ചി വല്യപപ്പായെ വിളിച്ചിരുന്ന പോലെ അവൾ തന്നെ ഇച്ചായനെന്ന് വിളിച്ചിരുന്നെങ്കിൽ!

 

അപ്പോഴേക്കും വാതിൽ തുറന്ന് ഫിലിപ്പ് ഉള്ളിലേക്ക് കടന്നു. മകന്റെയരികിൽ നിൽക്കുന്ന പെൺകുട്ടിയെ അയാൾ ചുഴിഞ്ഞു നോക്കി.

Recent Stories

The Author

ജോ

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. 🦋 നിതീഷേട്ടൻ 🦋

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. 🤬

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” 😪

    2. Ningalenthukond ee kadha evidittilla🤨

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. Super🥰🥰🥰

  9. 🦋 നിതീഷേട്ടൻ 🦋

    മനസ്സ് നിറഞ്ഞ് 😍😍😍😍😍😍. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു 😭😭😭😭😭😭. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം 🥀🥀🥀🥀

    1. 🦋 നിതീഷേട്ടൻ 🦋

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് 🎈🎈🎈🤗🤗🤗😘😘😘😘

    2. Kk jo alla avan ippo pl ill aanu

  10. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല 🫂🫂

  11. ഉഫ് വൈബ് ഐറ്റം 👏❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ 😊💓

  12. ❤️❤️❤️🔥🔥🔥👌👌👌😍😍😍😘😘😘🤭🤭🤭👍👍👍

  13. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി🤍🔥
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ 🤍

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ 🤍??

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  14. ത്രിലോക്

    Kk joe ആണോ 😍😍

  15. 💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com