മരം പെയ്യുമ്പോൾ [ജോ] 104

Views : 17626

നിലിച്ചു കല്ലിച്ചു കിടന്ന ചതവുകൾ വീണ്ടും വിങ്ങി വേദനിച്ചു.

 

ഏദനിൽ നിന്നു തുടങ്ങിയ ഓർമ്മകൾ രണ്ടു മുഖങ്ങളിൽ എത്തി നിന്നു.

 

ഡാനിയേൽ ഫിലിപ്പ്.

എസ്തർ ഫിലിപ്പ്.

 

അവളുടെ കണ്ണുകൾ കലങ്ങിച്ചുവന്നു.

 

സുമിചേച്ചി എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അതൊന്നും കേൾക്കാതെ കണ്ണുകൾ തുടച്ച് അവൾ പുരയിൽ നിന്നും പടിക്കെട്ടുകൾ അമർത്തിച്ചവിട്ടിയിറങ്ങി.

 

അപ്പോഴേക്കും ഏദൻ അടുത്തെത്തിയിരുന്നു.

 

തലയിലെ ക്യാപ്പ് എടുത്തു മാറ്റി കണ്ണുകളിൽ ഒരു കടലോളം സ്നേഹം നിറച്ചുകൊണ്ട് അവനവളെ നോക്കി.

 

ഒരു നിമിഷം നിശബ്ദയായെങ്കിലും അടുത്ത ക്ഷണം അവൾ ചീറി.

 

“ജീവിക്കാൻ സമ്മതിക്കില്ലല്ലേ നിങ്ങൾ?”

 

“തെന്നലേ…” നിസ്സഹായത കലർന്നൊരു വിളി അവനിൽ നിന്നും ഉയർന്നു.

 

“പോ.. എന്റെ കൺമുന്നിൽ നിന്നു പോ.. എനിക്ക് ആരേം കാണണ്ട.” അവളവന്റെ നെഞ്ചിൽ കൈ വച്ച് പിന്നോട്ട് തള്ളി.

 

“അയ്യോ.. ” സുമി അപ്പോഴേക്കും പാഞ്ഞിറങ്ങി വന്നു.

 

“എന്താ മോളെ കാണിക്കുന്നേ.. അവനെ വിട്ടേ..” സുമി അവളെ അടക്കിപ്പിടിക്കാൻ നോക്കിയെങ്കിലും അവരുടെ പിടിയിൽ ഒതുങ്ങാതെ “പോ” എന്നാക്രോശിച്ചു കൊണ്ട് അവനെയവൾ വീണ്ടും പിന്നിലേക്ക് തള്ളാൻ തുടങ്ങി.

 

“ചേച്ചീ ഇയാളാ…” കണ്ണീരിലും ദേഷ്യത്തിലും കിതപ്പിലും അവൾക്ക് വാചകം പൂർത്തിയാക്കാനായില്ല.

 

“ഞാൻ എന്തോ ചെയ്തെടീ…?

പറ.. ഈ കാലമത്രയും എന്നെയിട്ട് നീറ്റിയത് പോരെ നിനക്ക്?

ഇതിനും മാത്രം ഞാൻ എന്ത് ചെയ്തെന്നാ?

 

എന്റെയൊരു തെറ്റ് നീ കാണിച്ചു താ..” ചിലമ്പിച്ച സ്വരത്തിന് മുന്നിലവൾ നിശബ്ദയായി.

 

എന്താണ് അവൻ ചെയ്ത തെറ്റ്?

തന്നെയവൻ സ്നേഹിച്ചതോ?

എല്ലാമറിഞ്ഞിട്ടും ഒപ്പം കാണുമെന്ന് വാക്ക് തന്നതോ?

ഉപേക്ഷിച്ചു പോന്നപ്പോൾ പിന്നാലെയവൻ തിരഞ്ഞു വന്നതോ?

Recent Stories

The Author

ജോ

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. 🦋 നിതീഷേട്ടൻ 🦋

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. 🤬

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” 😪

    2. Ningalenthukond ee kadha evidittilla🤨

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. Super🥰🥰🥰

  9. 🦋 നിതീഷേട്ടൻ 🦋

    മനസ്സ് നിറഞ്ഞ് 😍😍😍😍😍😍. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു 😭😭😭😭😭😭. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം 🥀🥀🥀🥀

    1. 🦋 നിതീഷേട്ടൻ 🦋

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് 🎈🎈🎈🤗🤗🤗😘😘😘😘

    2. Kk jo alla avan ippo pl ill aanu

  10. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല 🫂🫂

  11. ഉഫ് വൈബ് ഐറ്റം 👏❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ 😊💓

  12. ❤️❤️❤️🔥🔥🔥👌👌👌😍😍😍😘😘😘🤭🤭🤭👍👍👍

  13. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി🤍🔥
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ 🤍

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ 🤍??

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  14. ത്രിലോക്

    Kk joe ആണോ 😍😍

  15. 💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com