മരം പെയ്യുമ്പോൾ [ജോ] 104

 

കൈ മുഷ്ടി ചുരുട്ടി ബെഡിൽ ആഞ്ഞിടിച്ച ശേഷം അവൻ എഴുന്നേറ്റ് താഴേയ്ക്ക് നടന്നു. അപ്പോഴും ഡാനിയേൽ കളിയിൽ തന്നെ മുഴുകിയിരിക്കുകയായിരുന്നു. അടുക്കളയിലെത്തി ഫ്രിഡ്ജ് തുറന്ന് ഒരു ബിയർ ബോട്ടിലെടുത്ത് ചുണ്ടോട് ചേർത്തുകൊണ്ട് ഏദൻ ഹാളിലെ മറ്റൊരു സോഫയിൽ ഇരിപ്പുറപ്പിച്ചു.

 

ഏറെ നേരം അങ്ങനിരുന്നിട്ടും അവനൊരു സമാധാനവും തോന്നിയില്ല.

 

സമയം മണിക്കൂറുകളുടെ രൂപത്തിൽ കടന്നു പോയിട്ടും ഡാനിയേൽ ഉറങ്ങാനായി എഴുന്നേറ്റ് പോയിട്ടും പ്രതിമ പോലെ അവനങ്ങനെയിരുന്നു.

 

പിന്നെപ്പോഴോ മനസ്സിന്റെ ക്ഷീണം കണ്ണുകളിലെത്തിയപ്പോൾ പതിയെ മിഴികളടച്ചു.

തല സോഫയിലേക്ക് ചായ്ച്ചു വച്ചു.

അടഞ്ഞ കൺപോളകൾക്ക്‌ തുമ്പിൽ രണ്ടു തുള്ളികൾ ഇറ്റുവീഴാനെന്ന പോലെ കാത്തിരിപ്പായിരുന്നു. അവയോരോന്നും അന്തി മയങ്ങിയ ശേഷമുള്ള അവന്റെ ബാല്യത്തിലെ കാത്തിരിപ്പുകളെ അനുസ്മരിപ്പിച്ചു.

 

 

?????

 

ദിവസങ്ങൾ കടന്നു പോയി.

 

എന്നും വന്ന് ഒരു മൂലയ്ക്ക് ആരോടും മിണ്ടാതെയും പറയാതെയും ഇരിക്കുന്ന തെന്നലിനെ തുരത്താൻ പിന്നെന്തോ ഏദന് മടി തോന്നി.

 

പഠിക്കാൻ മിടുക്കിയാണെന്ന് അവന് തോന്നിയിട്ടുണ്ട്. ഇടയ്ക്ക് താൻ നോക്കുമ്പോൾ വെപ്രാളത്തോടെ നോട്ടം മാറ്റുന്നത് കണ്ടിട്ടുമുണ്ട്. ഒരിക്കൽ നേർക്കുനേരെ കണ്ടപ്പോൾ അവനൊന്നു ചിരിച്ചു കാണിച്ചിരുന്നു.

 

തിരിച്ചു ചിരിക്കണോ വേണ്ടയോ എന്ന സംശയത്തിന് ശേഷം അവളൊന്ന് ചുണ്ട് വിടർത്തിക്കാണിച്ചു. അതിനെ ചിരിയെന്ന് പറയാൻ കഴിയുമോ എന്നവന് സംശയമാണ്.

 

“ജാഡപ്പെണ്ണ്!” അജിത്ത് മുറുമുറുത്തു.

 

“ഏയ്‌ ജാഡയൊന്നും ആയിട്ട് തോന്നിയില്ല. ആൾക്കാരുമായി മിംഗിൽ ചെയ്യാത്ത ഒരാളായിട്ടാ തോന്നിയത്. ഒരു എക്സ്ട്രീം ഇൻട്രോവേർട്ട്.”

ഏദൻ വിശദീകരിച്ചു.

 

“എങ്കി നമുക്ക് നമ്മുടെ കൂട്ടത്തിൽ കൂട്ടിയാലോ?

പാവം കൂട്ടൊന്നും ഇല്ലാത്തോണ്ട് ആവും.” അഞ്ചുപേരും കൂടി ജാഫറിനെ തുറിച്ചു നോക്കി.

 

അവനൊന്ന് പരുങ്ങി.

 

“നിങ്ങളെന്താ ഇങ്ങനെ നോക്കണേ.. അഞ്ച് പേർക്കും കൂടി അവളെ പാഞ്ചാലി ആക്കുന്ന കാര്യമൊന്നുമല്ലല്ലോ ഞാൻ പറഞ്ഞത്! ഫ്രണ്ട് ആക്കാമെന്നല്ലേ…”

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.