മരം പെയ്യുമ്പോൾ [ജോ] 104

Views : 17628

“ഇയാളോടാരാ ഇവിടിരിക്കാൻ പറഞ്ഞത്?” കയ്യിലെ ബാഗ് ഡെസ്കിന്മേൽ ശക്തിയോടെ വച്ച് അവൻ കണ്ണുകൾ ചുരുക്കി.

 

“ഏദൻ!” ഡാനിയേലിന്റെ ശബ്ദമുയർന്നു.

 

“ഒരു ബഞ്ച് മുഴുവൻ നിനക്കിരിക്കാൻ വേണോ? ആ കുട്ടി അവിടെ ഇരുന്നാലെന്താ? അത് പഠിക്കാൻ വന്നതാണ്.. അല്ലാതെ മൂന്ന് കൊല്ലമായി നിന്നെപ്പോലെ കാള കളിച്ചു നടക്കുകയല്ല.” അടുത്തേക്ക് നടന്നു കൊണ്ടുള്ള ഡാനിയേലിന്റെ സംസാരത്തിൽ ഏദന്റെ മുഖം ചുവന്നു.

 

“നിന്നോട് മാത്രം അല്ല, ദേ ഇവിടെ നിരന്നിരിക്കുന്നുണ്ടല്ലോ നാലവന്മാര്… എത്ര കൊല്ലം ആയെടാ…ഇനിയേലും നന്നായിക്കൂടെ…

ദേ നിങ്ങളോടും കൂടെയാ പറയുന്നേ.. ഈ കൊച്ചിന്റടുത്ത് വിളച്ചിൽ എടുത്ത് ഇറങ്ങിയാൽ ഉണ്ടല്ലോ, പിടിച്ചു പുറത്താക്കും എല്ലാത്തിനേം.” റോബിനെയും കൂട്ടരെയും കൂടി തറപ്പിച്ചു നോക്കി പറഞ്ഞ ശേഷം അയാൾ തിരിഞ്ഞു നടന്നു.

 

ഏദൻ പതിയെ ഇരുന്നു.

പിന്നെ വലതു വശത്തേക്ക് ഒളിക്കണ്ണിട്ടു നോക്കി. കയ്യിലെ കർച്ചീഫിൽ വിരലുകൾ കൊരുത്തു വലിച്ചു കൊണ്ട് തെന്നൽ ഇരിക്കുന്നുണ്ട്. അവൻ മുഖം കേറ്റിപ്പിടിച്ചു കൊണ്ട് ഡാനിയേലിനെയും നോക്കി.

 

മൂന്ന് കൊല്ലം കൊണ്ട് അവനും റോബിനും കൂട്ടരും കേൾക്കുന്നത് വീണ്ടും ആവർത്തിച്ചിരിക്കുന്നു!

 

‘അപ്പച്ചനും അമ്മച്ചിക്കും വേറെ ജോലിയൊന്നുമില്ലേ.. ഞാനെടുത്താൽ പൊങ്ങാത്ത ഒന്നാ ഈ ക്ലാറ്റ്… അതിന്റെ കൂടെ അങ്ങേരുടെ പട്ടി ഷോയും.’ അവനിരുന്നു പിറുപിറുത്തു.

 

പിന്നെ തല ചരിച്ച് തെന്നലിനെ നോക്കി.

 

കയ്യിലെ കർച്ചീഫ് കൊണ്ട് മിനിറ്റിന് അറുന്നൂറ് എന്ന കണക്കെ മൂക്കിൽ തുടയ്ക്കുന്നത് കൊണ്ടാവാം മൂക്കിൻ തുമ്പ് ചുവന്നു പോയിരുന്നു.

 

‘കാണാനൊരു മെനയൊക്കെ ഉണ്ട്. എന്നും പറഞ്ഞ് ഇതിന്റെ കൂടെ എത്ര നേരമിരിക്കും!

നാശം.

പണ്ടത്തെപ്പോലെ ബാക്ക്‌ ബഞ്ചർ ആയി അലമ്പാനും പറ്റില്ലല്ലോ മാതാവേ..

 

നീ നോക്കിക്കോടി.. നിന്നെ ഞാൻ ഈ ബഞ്ചിൽ നിന്ന് ഓടിച്ചിരിക്കും!’ അവൻ ഉള്ളിൽ ശപഥമെടുത്ത് താടിയുഴിഞ്ഞ് അവളെ നോക്കി.

 

‘പിന്നവളെവിടെയിരിക്കും?

വേറെ സ്ഥലമില്ലല്ലോ.’ അവൻ ചിന്തയോടെ ക്ലാസ്സിനുള്ളിൽ കണ്ണോടിച്ചു. എല്ലാ ബെഞ്ചിലും നാല് പേർ വീതമുണ്ട്. ആകെ സ്ഥലമുള്ളത് തന്റെ ബെഞ്ചിലാണ്.

അപ്പോൾ അവളെ ഇവിടെ ഇരുത്തണോ?

 

അവനവളെ ഇടം കണ്ണിട്ടൊന്ന് നോക്കി.

 

അവനെ ശ്രദ്ധിച്ചിരുന്നവൾ വെപ്രാളത്തോടെ നോട്ടം മാറ്റുന്നത് കണ്ടവനൊരു കുസൃതി തോന്നി.

 

“ഞാൻ ഭയങ്കര ലുക്ക്‌ ആണല്ലേ?” അവൾക്കരികിലേക്ക് തല നീട്ടി അടക്കത്തിൽ ചോദിച്ചു.

Recent Stories

The Author

ജോ

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. 🦋 നിതീഷേട്ടൻ 🦋

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. 🤬

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” 😪

    2. Ningalenthukond ee kadha evidittilla🤨

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. Super🥰🥰🥰

  9. 🦋 നിതീഷേട്ടൻ 🦋

    മനസ്സ് നിറഞ്ഞ് 😍😍😍😍😍😍. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു 😭😭😭😭😭😭. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം 🥀🥀🥀🥀

    1. 🦋 നിതീഷേട്ടൻ 🦋

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് 🎈🎈🎈🤗🤗🤗😘😘😘😘

    2. Kk jo alla avan ippo pl ill aanu

  10. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല 🫂🫂

  11. ഉഫ് വൈബ് ഐറ്റം 👏❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ 😊💓

  12. ❤️❤️❤️🔥🔥🔥👌👌👌😍😍😍😘😘😘🤭🤭🤭👍👍👍

  13. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി🤍🔥
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ 🤍

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ 🤍??

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  14. ത്രിലോക്

    Kk joe ആണോ 😍😍

  15. 💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com