മരം പെയ്യുമ്പോൾ [ജോ] 104

Views : 17858

 

“അത് രണ്ടാമത്തെ കാര്യമല്ലേ.. ആദ്യം നീയൊന്ന് ചെന്ന് പറയ്.

അവള് ദോ ജനാലയുടെ അടുത്ത് നിൽപ്പുണ്ട്, ഇങ്ങോട്ട് നോക്കിക്കൊണ്ട്.

അവള് സമ്മതിച്ചാൽ ഞങ്ങളുടെ നാലാമത്തെ കുട്ടി ആൺകുട്ടി ആണേൽ നിന്റെ പേരിടാം.. സ്മരണയ്ക്ക്…” ജാഫർ ഇളിച്ചു കാണിച്ചു.

 

ഏദൻ പല്ല് ഞെരിച്ചു.

 

“പോടാ മൈ@₹..” വായിൽ വന്ന ചീത്തയും വിളിച്ചിട്ട് അവൻ ചവിട്ടിത്തുള്ളി നടന്നു.

 

 

ക്ലാസിലെ ജനലിലൂടെ പുറത്തെ കാഴ്ചകളിൽ കണ്ണുനട്ടു നിൽക്കുന്ന തെന്നലിന് പിറകിൽ ഏദൻ നിന്നു വിയർത്തു.

 

നെഞ്ചിലൊരു കൊളുത്തിപ്പിടിച്ച വേദന.

 

“തെന്നലേ…”

 

“മ്മ്..” അവൾ തല തിരിച്ചു നോക്കി.

 

“ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.”

 

എന്തെന്ന അർത്ഥത്തിൽ അവളുടെ മിഴികളിൽ ഒരു ചോദ്യചിഹ്നം തെളിഞ്ഞു.

 

“നിന്നെ ആരേലും ഇഷ്ടമാണെന്ന് പറഞ്ഞാൽ നീയെന്ത് മറുപടി കൊടുക്കും.”

 

അവൾ ആ ചോദ്യത്തെ ചിരിച്ചു തള്ളി.

 

“ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ..,”

 

“നോ പറയും.”.

 

“വൈ?”

 

“കാരണം അറിയില്ലേ ചേട്ടന്? ഈ രണ്ടാഴ്ചയ്ക്ക്‌ ഇടയ്ക്ക് വിളിച്ചപ്പോഴൊക്കെ ഞാൻ വളർന്ന സ്ഥലവും കാര്യങ്ങളും ഒക്കെ പറഞ്ഞതാണല്ലോ.

ഈ ഇഷ്ടം പറഞ്ഞു വരുന്നവർ അതൊക്കെ കേൾക്കുമ്പോ വന്ന പോലെ തിരികെ പൊയ്ക്കോളും.”

 

ഏദൻ അവളുടെ മുഖത്ത് കണ്ണെടുക്കാതെ നോക്കി നിന്നു.

വീണ്ടും മൂക്കിൻ തുമ്പ് ചുവപ്പിച്ചിട്ടുണ്ട് പെണ്ണ്!

അവന്റെ നോട്ടത്തിൽ ഒരു പരിഭ്രമം അവളിലും തെളിഞ്ഞു കണ്ടു.

 

“ഇഷ്ടം പറയുന്നത് ഞാൻ ആണെങ്കിലോ?

എല്ലാം അറിയുന്ന ഞാൻ.” ഏദൻ ശബ്ദം താഴ്ത്തി ആകാംഷ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.

 

മറുപടി കൊടുക്കാതെ അവൾ പിന്തിരിഞ്ഞു കളഞ്ഞു.

 

Recent Stories

The Author

ജോ

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. 🦋 നിതീഷേട്ടൻ 🦋

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. 🤬

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” 😪

    2. Ningalenthukond ee kadha evidittilla🤨

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. Super🥰🥰🥰

  9. 🦋 നിതീഷേട്ടൻ 🦋

    മനസ്സ് നിറഞ്ഞ് 😍😍😍😍😍😍. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു 😭😭😭😭😭😭. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം 🥀🥀🥀🥀

    1. 🦋 നിതീഷേട്ടൻ 🦋

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് 🎈🎈🎈🤗🤗🤗😘😘😘😘

    2. Kk jo alla avan ippo pl ill aanu

  10. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല 🫂🫂

  11. ഉഫ് വൈബ് ഐറ്റം 👏❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ 😊💓

  12. ❤️❤️❤️🔥🔥🔥👌👌👌😍😍😍😘😘😘🤭🤭🤭👍👍👍

  13. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി🤍🔥
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ 🤍

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ 🤍??

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  14. ത്രിലോക്

    Kk joe ആണോ 😍😍

  15. 💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com