“എന്ത് ചോദിക്കാൻ?
എന്ത് അവകാശത്തിൽ ചോദിക്കാൻ?
ഞാനാർക്കും ആരുമല്ലല്ലോ..”
“അങ്ങനൊന്നും പറയല്ലേ..” തെന്നൽ വിങ്ങിപ്പോയി.
“പിന്നെ… നീയകന്ന് നിന്നപ്പോൾ അതിനൊരു കാരണമുണ്ടായിരുന്നു. അതെനിക്ക് മനസ്സിലാവും.
എങ്കിലും ഇത്രേം നാളുകൾക്ക് ശേഷം എന്നെക്കാണുമ്പോൾ നീയോടി വരുമെന്ന് ഞാൻ കരുതി.
നീ വന്നു. അതെന്നെ വീണ്ടും തള്ളിപ്പറയാൻ ആണെന്ന് മാത്രം.” അവന്റെ തൊണ്ടയിടറി.
“ഇച്ചായാ… ഞാൻ അപ്പോഴത്തെ സങ്കടത്തിൽ… അല്ലാതെ… എന്റെ മനസ്സിൽ അങ്കിളും ആരുവുമൊക്കെ വന്നു. ഇനീം കണ്ടാലും മിണ്ടിയാലും വീണ്ടും അങ്ങനൊക്കെ സംഭവിച്ചാലോ എന്ന് പേടിച്ചു..” അവൾ കണ്ണീരോടെ അവനരികിൽ നിലത്ത് ഊർന്നിരുന്നു.
“ഏയ്… എഴുന്നേൽക്ക്. ഞാൻ സങ്കടം കൊണ്ടു പറഞ്ഞതാടീ…”
അവൻ എഴുന്നേറ്റ് അവളെ വലിച്ചുയർത്തി മാറോടു ചേർത്തു.
“അങ്കിളാ നീയുള്ളയിടം പറഞ്ഞു തന്നത്.”
“തോന്നി.”
“എന്റെ പേരിലുള്ളതെല്ലാം ഡെന്നിച്ചനും ചേച്ചിക്കും വീതിച്ചു കൊടുത്തു. പിന്നവർക്ക് ഞാൻ എവിടെ പോയാലോ ആരെ കെട്ടിയാലോ ഒരു കുഴപ്പവുമില്ല.
നാക്കിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറഞ്ഞാൽ മീഡിയ വെറുതെ വിടുമോ? അപ്പച്ചൻ രാജി വയ്ക്കേണ്ടി വന്നു.
നീയെന്ത് കരുതി, നിന്നെ ആ നാട്ടിൽ നിന്നും പറഞ്ഞു വിട്ടിട്ട് ഞാനവിടെ സുഖമായി കഴിയുമെന്നോ?
ഞാൻ ആ വീട്ടിൽ നിന്ന് അന്നിറങ്ങിയതാ.. അവന്മാരുടെ ഒപ്പം പണിക്ക് പോയിത്തുടങ്ങി.”
ഏദൻ അവളെ കുറച്ചു കൂടി അടക്കിപ്പിടിച്ചു. സങ്കടവും വേദനകളും അവർ പറഞ്ഞു തീർത്തു.
“അലഞ്ഞു നടന്നതല്ലേ.. ദേഹം കഴുകിയിട്ടു വാ.. ”
തണുപ്പോർത്ത് മടിച്ചെങ്കിലും ദേഹം മുഷിഞ്ഞതിനാൽ അവൻ കുളിമുറിയിലേക്ക് നടന്നു.
പുറത്ത് മഴ കുറച്ചടങ്ങിയിരുന്നു. ജനലിൽ കൂടി പുറത്തെത്തിയ ഇത്തിരി വെട്ടത്തിൽ മണ്ണിൽ പതിഞ്ഞ ഒരായിരം ഇലകളും ചെറു പൂക്കളും അവൾ കണ്ടു.
ശാന്തമായ മനസ്സോടെ അഴികളിൽ മുഖമമർത്തിയവൾ നിന്നു.
ഏതോ ദൂതും പേറിയെത്തുന്ന ഹംസത്തെ പോലെ വീണ്ടും മഴയിരച്ചു വരുന്നു.
മാരുതൻ ചില്ലകളുലച്ച് പൂക്കളും ഇലകളും കൊണ്ടവളെയൊരുക്കുകയാണ്.
കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….
Eth chettatharam aayipoyi ☹️
Myre copyright englium koduk atleast
Sad love story’s recommend ചൈയ്യോ plezzzz
@ജോ
പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.
വൈകി ആണ് അരിഞ്ഞത്,
വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?
നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?
Ningalenthukond ee kadha evidittilla?
Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️
Super???
മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????
എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????
Kk jo alla avan ippo pl ill aanu
നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??
ഉഫ് വൈബ് ഐറ്റം ?❤️
ഒത്തിരി ഇഷ്ടായി കഥ..
ജീവനുള്ള പോലെ ??
❤️❤️❤️??????????????????
ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം
എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?
ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???
ഒത്തിരി ഇഷ്ടത്തോടെ
ആരോമൽ
Kk joe ആണോ ??
Alla
??
Super