മരം പെയ്യുമ്പോൾ [ജോ] 105

 

ഏദൻ അവളെ അടക്കിപ്പിടിച്ചുകൊണ്ട് മഴനനയാത്ത വിധം വീടിനോരം ചേർന്നു നിന്നു.

 

“പോയില്ലായിരുന്നോ?

എന്തിനാ ഇവിടെത്തന്നെ നിന്നത്?”

 

“പോകാനല്ലല്ലോ വന്നത്.”

 

ആ മുഖം താങ്ങിയെടുത്ത് അവൾ നെറ്റിയിലും കവിളിലും കണ്ണിലുമൊക്കെ മാറി മാറി ചുംബിച്ചു.

 

“അകത്തേക്ക് നടക്ക്‌… പനി പിടിക്കും.” വീണ്ടും തന്നിലേക്ക് ചുരുണ്ടു കൂടി നിന്നവളെയും കൊണ്ട് ഏദൻ ഹാളിലേക്ക് കയറി.

 

“പോയി തല തുടച്ച് വേഷം മാറ്.”

 

“അപ്പോ ഇച്ചായനോ?”

 

“സാരമില്ല.” അവൻ വാതിലടച്ച് കുറ്റിയിട്ടു.

 

അവൾ മടിച്ചു നിന്നു.

 

“വേഗം പോയി മാറ്റാൻ നോക്ക്. നനഞ്ഞൊട്ടി നിൽക്കുവാ…” അവൻ തിരിഞ്ഞു നോക്കാതെ പറഞ്ഞപ്പോഴാണ് അവൾക്ക് ബോധം വന്നത്.

 

“അയ്യേ…” അവൾ ചൂളിക്കൊണ്ട് ഷാളെടുത്ത് ദേഹം പുതച്ചു. പിന്നെ വേഗം അകത്തേക്ക് പോയി ഒരു മുണ്ടുമെടുത്ത് തിരിച്ചെത്തി.

 

“അങ്കിളിന് കൊടുക്കാൻ വാങ്ങിയതാ. ഇന്നലെ പോയപ്പോ എടുക്കാൻ മറന്നു പോയി.

ഇത് ഉടുത്തോ.”

 

അത് വാങ്ങുമ്പോഴും അവൻ മുഖത്ത് നോക്കുന്നില്ലെന്ന് അവൾ ശ്രദ്ധിച്ചു.

 

വേഷം മാറി തിരികെയെത്തുമ്പോഴേക്കും അവൻ മുണ്ട് ഉടുത്ത്, ദേഹത്തൊരു തോർത്തും പുതച്ച് ജനാലയിൽ കൂടി മഴയും നോക്കി കസേരയിലിരിപ്പുണ്ടായിരുന്നു.

 

“ഇച്ചായൻ മിണ്ടില്ലേ എന്നോട്..?”

 

അവൻ പതിയെ തല തിരിച്ചു നോക്കി.

 

“ഞാനെന്ത് പറയാനാ..”

 

വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.

 

“ഒന്നും ചോദിക്കാനും ഇല്ലേ?”

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.