മരം പെയ്യുമ്പോൾ [ജോ] 105

 

ഏദൻ!

ഒരൊറ്റ നിമിഷം ഹൃദയം നിശ്ചലമായത് പോലെ.

 

“പേര് എന്താന്നാ പറഞ്ഞെ..?” അവളുടെ സ്വരം വിറച്ചു.

 

“ഏദൻ.”

 

“മുഴുവൻ പേര് അറിയോ ചേച്ചീ..” അവളുടെ ശബ്ദം കരയും പോലെയായി.

 

“ഫിലിപ്പ് എന്നാ അപ്പച്ചന്റെ പേര്. അപ്പൊ ഏദൻ ഫിലിപ്പ് എന്നായിരിക്കും.”

 

അവൾ വീണ്ടും ജോലിയിലേക്ക് മുഖം തിരിച്ചു വച്ചു.

പക്ഷെ, മനസ്സ് കൈപ്പിടിയിൽ ഒതുങ്ങുന്നില്ല.

 

ജീവിതത്തിൽ ഏദനെന്ന പേരിൽ ഒരാളെ മാത്രമേ കണ്ടിട്ടുള്ളൂ.

അതവനാണ്, ഏദൻ ഫിലിപ്പ്.

ഒരു കാലത്ത് കൊതിയോടെ ഇച്ചായൻ എന്ന് വിളിച്ചവൻ!

 

എങ്കിലും ഇച്ചായനിവിടെ ടാപ്പിങ് ചെയ്യാൻ വരുമെന്ന് വിശ്വസിക്കാൻ പ്രയാസം. ഹെയർ ഓയിലിന്റെ മണം പോലും ഇഷ്ടമില്ലാത്ത ആളാണ് ഈ നാറ്റത്തിനിടയിലേക്ക് വരുന്നത്!

 

ഒരു നിമിഷമെങ്കിലും അവനായിരിക്കുമോ എന്ന് സംശയിച്ചതിൽ അവൾ സ്വയം പരിഹസിച്ചു ചിരിച്ചു.

 

എങ്കിലും…

ഉള്ളിലെവിടെയെങ്കിലും നീറുന്നുണ്ടോ?

അവന്റെ മുഖമുരഞ്ഞ് പോറിയ ഹൃദയത്തിലെവിടെയോ രക്തം പനച്ചു വരും പോലെ.

 

രണ്ടു മൂന്ന് തവണ റബ്ബർ മരങ്ങൾ നിറഞ്ഞ വഴിയിലേക്ക് അവളെത്തി നോക്കി. നിഴല് പോലൊരു രൂപം നടന്നു വരുന്നുണ്ടോ?

 

നാലാം പ്രാവശ്യം തലയുയർത്തിയവൾ കണ്ടു, ടാറിട്ട റോഡിന്റെ തേരി പതിയെ നടന്നു കയറുന്ന നീലക്കുപ്പായമിട്ട രൂപം.

തലയിലെ തവിട്ടു നിറത്തിലെ കൗബോയ് ക്യാപ് മുഖത്തിന്റെ പാതി മറച്ചുവെങ്കിലും പ്രഥമദൃഷ്ടിയിൽ തന്നെ അവൾ അവനെ തിരിച്ചറിഞ്ഞു.

 

ഏദൻ!

 

കയ്യിലെ ഷീറ്റ് നിലത്തേക്ക് വഴുതി വീണത് പോലുമറിയാതെ അവളവിടെ തരിച്ചു നിന്നു. രണ്ട് കൊല്ലം മുന്നേയുള്ള സംഭവങ്ങളോരോന്നും നെഞ്ചിലേക്ക് ഇടിച്ചു കയറി.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.