മരം പെയ്യുമ്പോൾ [ജോ] 105

“അവനുമായുള്ള എല്ലാ ഇടപാടും ഇന്നത്തോടെ നിർത്തിക്കോ.. പിന്നെ നീയിനി അങ്ങോട്ട് വരണമെന്നില്ല. നിന്റെ അവിടുള്ള എല്ലാ പഠിത്തവും മതി.

 

പിന്നെ നിനക്ക് ബുദ്ധിയുണ്ടെന്ന് വിശ്വസിക്കുന്നു. ഇവിടുള്ളത് കുറെ കൊച്ച് പിള്ളേര്.. അവർക്കാകെയുള്ളത് അവരെ നോക്കുന്ന ആളും.. അയാൾ പോക്സോയ്ക്ക് അകത്തു പോയാൽ എങ്ങനിരിക്കും?” അയാളുടെ കണ്ണുകളിലെ കൗശലത്തിൽ തെന്നൽ മരണം കണ്ടു.

 

“എസ്തറേ.. എങ്ങനിരിക്കും?” ഫിലിപ്പ് തിരിഞ്ഞ് എസ്തറെ നോക്കി.

 

“ചാവും വരെ ജയിലിൽ കിടക്കാം.

പോക്സോയ്ക്ക് അകത്താവുന്നവർക്ക് ജയിലിൽ സുഖമൊന്നുമല്ല. ഇടിച്ചു പിഴിയും അവിടുള്ളവർ..

ഈർക്കിൽ പ്രയോഗം വരെയുണ്ട്.” എസ്തറിന്റെ ചുണ്ടിൽ ഒരു വക്രിച്ച ചിരി വിരിഞ്ഞു.

 

“അയ്യോ.. ഒന്നും ചെയ്യല്ലേ…. ഞാനെല്ലാം നിർത്തിക്കോളാം.” തെന്നൽ കൈകൂപ്പി കരഞ്ഞു പോയി.

 

എന്തോ പറയാൻ മുതിർന്ന തങ്കച്ചനെ ഗിരിജ പിടിച്ചു നിർത്തി.

 

“അപ്പൊ ഇനി നീ അവനെ വിളിക്കാനോ കാണാനോ ശ്രമിക്കരുത്!” പറഞ്ഞ ശേഷം മൂന്ന് പേരും പുറത്തിറങ്ങി.

 

തെന്നൽ നിലത്തേക്ക്‌ ഊർന്നിരുന്നു പോയി. പിന്നെ മുഖം പൊത്തി പൊട്ടിക്കരഞ്ഞു. കാര്യം മനസ്സിലായില്ലെങ്കിലും അവളുടെ സങ്കടം ആരുവിനും സഹിക്കാൻ വയ്യായിരുന്നു. അവളും കൂടെ ഏങ്ങിക്കരഞ്ഞു പോയി.

 

തെന്നലിനെ ആരും കുറ്റപ്പെടുത്തിയില്ല.

പ്രണയിച്ചതിൽ വഴക്കും പറഞ്ഞില്ല. അല്ലെങ്കിലും എന്ത് പറയാനാണ്?

തെറ്റ് ചെയ്തവർ കല്ലെറിയട്ടെ!

 

പക്ഷെ, അവളുടെ സങ്കടം കണ്ടു നിൽക്കാൻ തങ്കച്ചനെന്തോ കഴിഞ്ഞില്ല.

ഏദന്റെ ഭാഗമെന്തെന്ന് വ്യക്തവുമല്ല. ഇനി ഡാനിയേൽ പറഞ്ഞത് പോലെ വെറുമൊരു ടൈം പാസ് ആകുമോ എന്നദ്ദേഹം ഭയന്നു.

 

അദ്ദേഹം ഏദനെ വിളിച്ചു.

അവളെ വിവാഹം കഴിക്കാൻ തയ്യാറാണോ എന്ന് അന്വേഷിക്കാൻ.

 

പക്ഷെ, അവനെ കാത്തിരുന്നവർക്ക് മുന്നിൽ വന്നു നിന്നത് കേരളാപോലീസിന്റെ രണ്ട് വാഹനങ്ങളാണ്.

കേസ് തിരുവനന്തപുരത്തുള്ള ഒരു കൊച്ച് പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു എന്നതും.

 

അതൊരു വാർണിങ് ആയിരുന്നു. എല്ലാത്തരത്തിലും.

പോലീസ് തങ്കച്ചനെ അറസ്റ്റ് ചെയ്തെങ്കിലും കേസ് രജിസ്റ്റർ ചെയ്തില്ല. രഹസ്യമായി അദ്ദേഹത്തെ പാർപ്പിച്ചു.

 

അതോടെ ഭയന്നു പോയ ഗിരിജ തെന്നലിനെ എഴുകോണുള്ള വീടിന്റെയും സ്ഥലത്തിന്റെയും ആധാരം നൽകി അവിടം വിട്ടു പോകാൻ പറഞ്ഞു.

 

കേസും ബഹളവും ഒപ്പം തെന്നലിനെ വേരോടെ പറിച്ചു നടുകയും ചെയ്തതോടെ ആരു രാവും പകലും നിർത്താതെ കരഞ്ഞു. രാത്രി പനി കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നേരം വെളുക്കുന്നതോടെ ആ കുഞ്ഞു ജീവനും ലോകം വിട്ടു പോയി.

 

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.