മരം പെയ്യുമ്പോൾ [ജോ] 105

 

“കണ്ടോ കള്ളിയെപ്പോലെ നിൽക്കുന്നത്!” എസ്തർ ചൊടിച്ചു.

 

“നിങ്ങൾ എന്റെ കുട്ടിയെ ഒന്നും പറയേണ്ട ആവശ്യമില്ല. ഞാൻ ചോദിക്കും, പറയും അത് വേറെ.” തങ്കച്ചൻ അവർക്ക് നേരെ താക്കീതോടെ പറഞ്ഞു.

 

“പറ തെന്നലേ, നിനക്ക് ബന്ധമുണ്ടോ?”

 

അവൾ പതിയെ തലകുലുക്കി.

 

കണ്ണുകൾ ഉയർത്തി നോക്കുമ്പോൾ മുന്നിൽ നിൽക്കുന്നവർ പല്ല് ഞെരിക്കുകയാണ്.

 

അവൾക്ക്‌ നേരിയ ഭയം തോന്നി.

 

“അവൾക്കും അവനും ഇഷ്ടമാണെങ്കിൽ ഞങ്ങൾ എന്ത് ചെയ്യാനാണ്? അതവരുടെ തീരുമാനമാണ്.” തങ്കച്ചൻ ഉറച്ച ശബ്ദത്തിൽ മറുപടി പറഞ്ഞു.

 

“അത് ശരിയാ.. തന്തയാരാ തള്ളയാരാ എന്ന് അറിയാത്തവരുടെ കാര്യത്തിൽ നിങ്ങളെന്ത് ചെയ്യാനാ അല്ലെ?

അവൻ ഞങ്ങടെ ചോരയാ… ഇവള് അവനൊരു ടൈം പാസ് മാത്രമായിരിക്കും.

അങ്ങനെ കണ്ട തിണ്ണ നിരങ്ങി നടന്നതിനെ ഒന്നും ഞങ്ങളുടെ പയ്യന് വേണ്ട.”

 

ആ പറഞ്ഞത് ഡാനിയേലാണ്. തെന്നൽ അയാളെ അമ്പരന്നു നോക്കി നിന്നു പോയി. ഇത്രയും നാളും കണ്ട സൗമ്യമായ മുഖഭാവമല്ല അയാൾക്ക്.

 

“എടാ… ഇനിയൊറ്റ അക്ഷരം എന്റെ കൊച്ചുങ്ങളെ പറഞ്ഞാൽ…” തങ്കച്ചൻ ശബ്ദം ഉയർത്തി മുന്നോട്ടാഞ്ഞു. അദ്ദേഹം ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

 

ആദ്യമായാണ് അത്രയും ദേഷ്യത്തിൽ അദ്ദേഹത്തെ കാണുന്നത്. ആരു സങ്കടത്തോടെ ഓടി വന്ന് തെന്നലിനെ ചുറ്റിപ്പിടിച്ചു നിന്നു.

 

“ഇത് നിന്റെയൊന്നും സ്ഥലമല്ല. ഇതേ സ്ഥലം വേറെയാ…

വേലയിവിടെ ഇറക്കണ്ട.

നീയൊന്നും നേരാംവണ്ണം മലയിറങ്ങില്ല.” തങ്കച്ചൻ മുരണ്ടു.

 

ഫിലിപ്പ് പതിയെ ചിരിച്ചു.

 

“അത്രയ്ക്ക് അങ്ങോട്ട് വേണോ?

വെല്ലുവിളികൾ തരക്കാരോട് പോരെ?

ഞാരാണെന്ന് നിനക്കറിയില്ല.” അയാൾ ശാന്തനായി പറഞ്ഞു. ശേഷം തെന്നലിന് നേരെ തിരിഞ്ഞു.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.