മരം പെയ്യുമ്പോൾ [ജോ] 105

അവനെ ജാഫർ ചുഴിഞ്ഞു നോക്കി.

 

“എന്തായിരുന്നു അവിടെ?” അവൻ സ്വരത്തിൽ ഗാംഭീര്യം കലർത്തി വലതുപിരികം ഉയർത്തി.

 

ഏദൻ അതേ ചിരിയോടെ നടന്നു വന്ന് അവന്റെ തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു. അടിക്കാനാണെന്ന് കരുതി വഴുതി മാറും മുന്നേ ജാഫറിന്റെ കവിളിൽ നല്ലൊരുമ്മ കിട്ടി.

 

“അയ്യേ…”

 

ഏദൻ കയ്യയച്ച് മുന്നോട്ട് നടക്കുമ്പോഴും ജാഫർ ഇടം കവിൾ പൊത്തിപ്പിടിച്ച് കണ്ണും തള്ളി നിൽക്കുകയായിരുന്നു.

 

 

??????

 

 

ഏദനും തെന്നലും വീണ്ടും ക്ലാസ്സുകളിലേക്കും പഠനത്തിലേക്കും ശ്രദ്ധ തിരിച്ചു.

താല്പര്യം കാണിക്കാതിരുന്ന ഏദനെ പലപ്പോഴും തെന്നൽ പിടിച്ചിരുത്തി പറഞ്ഞു കൊടുക്കാൻ ശ്രമിച്ചു.

എന്നാൽ അതിലൊന്നും ശ്രദ്ധിക്കാതെ അവളുടെ മുഖത്ത് തന്നെ നോക്കിയിരിക്കാറുള്ള ഏദൻ നോവിച്ചുള്ള പിച്ചലും നുള്ളലുമൊക്കെ മുറയ്ക്ക് വാങ്ങിച്ചു കൂട്ടി.

ദേഹം നോവുമ്പോൾ പാഠഭാഗങ്ങളിലേക്ക് കണ്ണ് പായിക്കുമെങ്കിലും കുറച്ചു കഴിഞ്ഞ് ശങ്കരൻ വീണ്ടും തെങ്ങിന്മേൽ തന്നെ എന്നയവസ്ഥയാവും.

 

കമിതാക്കൾ പലപ്പോഴും അവരൊരുക്കിയ ഒരു മായാലോകത്തായിരിക്കും. അതായിരിക്കണം, അവരുടെ സന്തോഷവും ചിരിയും കണ്ട പല കണ്ണുകളും കുറുകുന്നത് അവർക്ക്‌ കാണാൻ കഴിഞ്ഞില്ല.

 

നാളുകൾ അടർന്നു വീണപ്പോൾ ഓണക്കാലമെത്തി. പല രൂപത്തിൽ നിലത്ത് കൂടിയ പൂക്കളും കൊഴുക്കുന്ന മത്സരങ്ങളും പൂവിളികളും കഴിഞ്ഞ് തെന്നൽ മേഘമലയിലേക്ക് വണ്ടി കയറി.

 

അവളെക്കാത്ത് അവിടെ മൂന്ന് പേരുണ്ടായിരുന്നു.

 

ഫിലിപ്പും ഡാനിയേലും എസ്തറും.

 

അവജ്ഞയോടുള്ള അവരുടെ നോട്ടം തന്നെ മാത്രമല്ല, അവിടുള്ള കുരുന്നുകളെക്കൂടി പൊള്ളിക്കുമെന്ന് തോന്നിയതും അവളവരെ മറഞ്ഞു നിന്നു.

 

“ഇവര് പറയുന്നത് ശരിയാണോ മോളെ?

ഏദനുമായി മോള് അടുപ്പത്തിലാണോ?”

തങ്കച്ചന്റെ ചോദ്യം വന്നതും അവളുടെ തല കുനിഞ്ഞു.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.