മരം പെയ്യുമ്പോൾ [ജോ] 105

ഒരു കുറ്റിക്കാട്ടിൽ നിന്നാണ് അവളെ കിട്ടുന്നത്. എയ്ഡ്‌സ് ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവളുടെ അമ്മൂമ്മ കളഞ്ഞിട്ട് പോയതാണ്.

അന്ന് ദേഹത്ത് നിറയെ ചോര കുടിക്കുന്ന അട്ടകളുമായാണ് ഞങ്ങൾക്ക് അവളെ കിട്ടുന്നത്. പാവം. ഒത്തിരി പേടിച്ചു കരഞ്ഞിരുന്നു.

അന്നത്തെ കാര്യങ്ങളൊന്നും ഓർക്കാൻ കൂടി വയ്യ.

ഇത്രയും പഠിപ്പും വിവരവും വച്ചിട്ടും ഒരാളെങ്കിലും അതിന്റെ ദേഹത്തെ അട്ടയെ എങ്കിലും എടുത്തു കളയാൻ ശ്രമിച്ചില്ല.”

 

ഊറി വന്ന കണ്ണുനീർ തെന്നൽ തുടച്ചു കളഞ്ഞു. ഏദനും വല്ലാതായി.

 

“പിന്നെ കുറച്ചു നാൾ എടുത്തിട്ടാണ് ആളൊന്ന് ഓക്കേ ആയി വന്നത്.

പക്ഷെ, ഞങ്ങളെ ഒക്കെ പേടിയായിരുന്നു. പിന്നെ ഇപ്പോഴുള്ള ബഹളം ഒന്നുമില്ല. ഭയങ്കര സൈലന്റ് ആയിരുന്നു.

അന്ന് ഞാനാ അവളെ കൂടുതലും നോക്കിയത്. അതിന്റെ സ്നേഹമാണ്.

 

പിന്നെ എത്രയൊക്കെ കെയർ കൊടുത്തിട്ടും ആരു ഹെൽത്തി അല്ല. മാക്സിമം ഞങ്ങൾ നോക്കുന്നുണ്ട്. അവൾക്ക് വേഗത്തിൽ അസുഖം വരും.

 

പനിയും ശർദ്ധിലും ഒക്കെയായി വേഗം ഹോസ്പിറ്റലിൽ ആവും. അവളിവിടെ വരുമ്പോ ഞാൻ പ്ലസ്റ്റുവിൽ ആയിരുന്നു. അതിന് ശേഷം എപ്പോഴും ഞാൻ കൂടെകാണുന്നത് അല്ലെ.. ഇപ്പോൾ മാറി നിന്നപ്പോൾ ഭയങ്കര സങ്കടമാണ്. എങ്കിലും പഠിച്ചു വലിയ ആളായിട്ട് തിരിച്ചു വരുമെന്ന് പറഞ്ഞത് കൊണ്ട് മാത്രം ഇങ്ങനെ ബഹളമുണ്ടാക്കാതെ നിൽക്കുവാ.”

 

ഏദനൊന്നും മിണ്ടിയില്ല. ഒരൊറ്റ ദിവസം മാത്രം പരിചയമുള്ള കുഞ്ഞിന് വേണ്ടി അവന്റെ ചങ്ക് പിടച്ചു കൊണ്ടിരുന്നു.

 

“ദേ നമ്മളെത്തി.”

 

അവൾ മുന്നിലേക്ക് വിരൽചൂണ്ടിക്കാണിച്ചു.

 

കറുത്തു തുടങ്ങിയ വാനത്തിന് കീഴെയൊരു പച്ചപ്പന്തൽ. അവയ്ക്ക് താഴെ പാകമാകാത്ത മുന്തിരിക്കുലകൾ.

 

“വാഹ്…” ഏദന്റെ കണ്ണുകൾ വിടർന്നു.

 

അവൾക്കൊപ്പം ആ പന്തലിൽ ചുറ്റുമ്പോൾ അവനോരോന്നിലും കൗതുകത്തോടെ തൊട്ട് തലോടി നോക്കുന്നുണ്ടായിരുന്നു. പതിയെ പതിയെ അവൻ അവളോടൊട്ടി നടക്കാൻ തുടങ്ങി. പയ്യെ വലം കൈയിലെ കുഞ്ഞു വിരൽ തന്റെയിടം കൈയിലെ ചെറുവിരൽ കൊണ്ട് കൊരുത്തു പിടിച്ചു.

 

തെന്നലിനാകെയൊരു പരിഭ്രമം തോന്നി.

 

“ഇച്ചായാ എന്നൊന്ന് വിളിക്കാമോ…” അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.

 

പുറത്ത് മേഘക്കെട്ടുകൾ ഭാരം കൊണ്ട് കൂടുതൽ കറുക്കുകയാണ്. അതുപോലൊരു ഭാരം ഇരുവരുടെയും മനസ്സിൽ തോന്നി. ഏത് നേരവും പെയ്തു തോരാവുന്നൊരു ഭാരം.

 

അവൾ മുഖം താഴ്ത്തി.

 

ഏദൻ അവളുടെ കപോലങ്ങളിൽ കൈ താങ്ങി മുഖമുയർത്തി.

 

“ഒന്ന് വിളിക്കെടി…”

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.