മരം പെയ്യുമ്പോൾ [ജോ] 105

“അതിന് ശേഷം മാത്രം ആണോ?

മുന്നേ നിനക്ക് എന്നെയിഷ്‌ടം അല്ലാരുന്നോ?” അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു.

 

“അല്ലെന്ന് പറഞ്ഞാൽ കള്ളമായിപ്പോവും.” അതേ കുസൃതി നോട്ടത്തിലും ചിരിയിലും അവളും പകർന്നെടുത്തു.

 

“നമുക്ക് പോവണ്ടേ?

ചേട്ടൻ എണീക്ക്… ഇത് പള്ളിയാണ്.”

 

“പള്ളിയ്ക്ക് എന്താ കുഴപ്പം?

ഈ പള്ളിയിൽ വച്ചു തന്നല്ലേ ആളുകൾ കല്യാണം കഴിക്കുന്നത്?

ഇവിടെ നൽകുന്ന ഓസ്തിയ്ക്കൊപ്പം പരിശുദ്ധിയുണ്ട് പ്രണയത്തിന്.

 

എതിർപ്പുണ്ടേൽ, അല്ലെന്ന് കർത്താവ് പറയട്ടെ.”

 

ഏദനെയവൾ തറപ്പിച്ചു നോക്കി.

 

അവൻ കഴുത്തിൽ കിടന്ന വലിയ തവിട്ട് മുത്തുകളുള്ള കൊന്തമാല ഊരിയെടുത്തു.

 

“ഇപ്പൊ തരാൻ ഇത് മാത്രേ ഉള്ളൂ..

ഞാൻ അഡ്വക്കേറ്റ് ആവുമെന്നൊന്നും തോന്നുന്നില്ല. എന്റെ താല്പര്യം അതൊന്നുമല്ല.

ഏതായാലും ഒരു ജോലിയൊക്കെ മേടിച്ചിട്ട് ചെറിയൊരു മിന്ന് വാങ്ങി ഈ കഴുത്തിൽ കെട്ടിത്തരാം.

 

ഇതെന്റെ വാക്കാണ്.

 

അത് വരെ ഇത് കയ്യിൽ വച്ചോളൂ.”

 

മുന്നിലേക്ക് നീണ്ടു വന്നതിനെ വലം കൈയിൽ വാങ്ങി ഹൃദയത്തിൽ ഒളിപ്പിച്ചു വച്ചു.

 

ഇരുവരും പതിയെ പടിക്കെട്ടുകൾ ഇറങ്ങിത്തുടങ്ങി. പരസ്പരം ഒന്നും മിണ്ടിയില്ല.

മൗനത്തിന് വരെ പ്രണയത്തിന്റെ ഭാഷ.

ഓസ്തി അപ്പം നാവിൽ വച്ചലിഞ്ഞ പോലെ ഹൃദയവും അലിഞ്ഞു പോയിരിക്കുന്നു.

 

“നിനക്ക് ഈ ചേട്ടാ വിളി നിർത്തി ഇച്ചായാ എന്ന് വിളിച്ചൂടെ?”

 

“ഇച്ചായനോ…” അവൾ ചിരിച്ചു.

 

“മ്മ്… ഞങ്ങടെ അവിടെയൊക്കെ കെട്ടിയോനെ പ്രേമത്തോടെ വിളിക്കുന്നത് ഇച്ചായനെന്നാ..”

 

അവളിലെ പുഞ്ചിരിയിൽ നാണം കലർന്നു.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.