മരം പെയ്യുമ്പോൾ [ജോ] 105

“മ്മ്മ്… എന്തേയ്…” അവൾ ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു.

 

“ഇന്ന് മറുപടി തരുമെന്ന് പറഞ്ഞില്ലേ?”

 

അപ്പോഴേക്കും പള്ളിയുടെ മതിൽക്കെട്ടുകൾക്ക് ഉള്ളിലേക്ക് കടന്നിരുന്നു അവർ.

 

“ശ്ശ്… പള്ളിയ്ക്കകത്തല്ലേ… ഇറങ്ങീട്ട് പറയാം.” തെന്നൽ ശബ്ദം താഴ്ത്തി.

 

ഏദൻ ഈശോയുടെ പ്രതിമയിൽ പരിഭവത്തോടെ നോക്കി.

 

“പുള്ളി ബാച്ചിലർ ആണെങ്കിലും പുള്ളിക്ക് അങ്ങനെ അസൂയ തോന്നുന്ന ടൈപ്പ് ഒന്നുമല്ല. നീ ഇവിടെ വച്ച് തന്നെ പറഞ്ഞോ.”

 

തെന്നൽ ഒന്നും മിണ്ടിയില്ല.

 

പകരം അൽത്താരയുടെ മുന്നിൽ മുട്ടുകുത്തിയിരുന്ന് കണ്ണടച്ചു.

 

“ദേ.. ഇവിടെ വച്ച് തന്നെ പറ… ഇവിടെ കർത്താവുണ്ട്.. മാതാവുണ്ട്..

അവര് നമ്മളെ കൈ വിടില്ല.”

 

കണ്ണു തുറന്ന് അവൾ ഏദനെ കൂർപ്പിച്ചു നോക്കി.

 

പിന്നെ ചമ്രം പടിഞ്ഞ് നിലത്തിരുന്നു.

 

തെന്നൽ കുറച്ചു നേരം തലയുയർത്തിയില്ല. പിന്നെ പതിയെ മിഴികളുയർത്തി അവനെ നോക്കി.

 

പ്രണയം നിറഞ്ഞ് വിടർന്നു തിളങ്ങുന്ന മിഴികൾ.

 

“ചിലതൊക്കെ പറയണോ?

പറയേണ്ട ആവശ്യം ഉണ്ടോ?

അല്ലാതെ മനസ്സിലാവില്ലേ?”

 

“എങ്കിലും… എന്നെയിഷ്ടമാണെന്ന് നിന്റെ വായിൽ നിന്ന് കേൾക്കാൻ ഒരാഗ്രഹം.”

 

തെന്നൽ ശ്വാസം വലിച്ചു വിട്ടു.

 

“എന്താ പറയാ.. എന്നോട് ഒരാൾ ആദ്യമായിട്ടാ ഇഷ്ടം പറയുന്നത്. അതും എന്റെ കാര്യങ്ങളൊക്കെ അറിഞ്ഞ ശേഷവും കൂടെ നിൽക്കുന്നു എന്നൊക്കെ പറയുമ്പോ തിരിച്ച് ഇഷ്ടപ്പെടാതിരിക്കുന്നത് എങ്ങനെയാ..”

 

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.