മരം പെയ്യുമ്പോൾ [ജോ] 105

സമാധാനം!

 

ടാപ്പിംഗിന് ആളെ കിട്ടുന്നില്ലെന്നതാണ് റബ്ബർ കൃഷിയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്. ആഴ്ചടാപ്പിങ്ങിലേക്ക് മാറാൻ റബ്ബർ ബോർഡിന്റെ നിർദ്ദേശമുണ്ടെങ്കിലും ഒരു ധൈര്യക്കുറവ്.

പാളിപ്പോയാൽ താനും സുമി ചേച്ചിയുടെ കുടുംബവുമൊക്കെ പട്ടിണിയാവും.

 

വീട്ടിനുള്ളിലേക്ക് കയറി ബാഗ് വച്ചിട്ട് വേഗത്തിൽ നരച്ചൊരു കുപ്പായവും എടുത്തിട്ട് അവൾ പുറത്തേക്കിറങ്ങി.

 

“വന്നയാളെങ്ങനെ? കൈ വഴങ്ങുന്നുണ്ടോ ചേച്ചീ?”

ചോദിച്ചു കൊണ്ട് മുടി കുറച്ചു പൊക്കി അമ്മച്ചിക്കെട്ട് കെട്ടി വച്ചു.

 

“ഒരു ചെറുപ്പക്കാരനാ. നല്ല പോലെ തന്നെയാ പണിയെടുക്കുന്നത്.

ഒരു കട്ടൻ കുടിച്ചിട്ട് വരാമെന്നു പറഞ്ഞു പോയതാ.

നീ വരുമെന്ന് പറഞ്ഞപ്പോ നിന്നെക്കൂടി കണ്ടിട്ട് പോകാമെന്നു പറഞ്ഞു.”

 

“മ്മ്മ്….” മൂളിക്കൊണ്ട് പിന്നിലുള്ള റബ്ബർഷീറ്റ് അടിക്കുന്ന പുരയിലേക്ക് നടന്നു.

 

“തങ്കച്ചനും പിള്ളേരും എന്തോ പറയുന്നു?” നടക്കുന്നതിനിടയിൽ സുമിയുടെ ചോദ്യം.

 

“എല്ലാർക്കും സുഖം.

കാലിന്റെ വേദന എങ്ങനുണ്ട് ചേച്ചീ?”

 

“കുറവില്ല മോളെ. ഏഴെട്ട് മണിക്കൂറ് നിൽക്കുന്നതല്ലേ.. വെരിക്കോസ് കൂടത്തല്ലേ ഉള്ളൂ.. ആ ഡോക്ടറ് കൊച്ചൻ വീണ്ടും എന്തൊക്കെയോ ഇഞ്ചക്ഷൻ എഴുതിത്തന്ന്.”

 

“ഹ്മ്മ്…” അവളൊന്ന് നിശ്വസിച്ചു കൊണ്ട് പുരയിലേക്ക് കയറി.

 

ഫോമിക് ആസിഡ് ചേർത്ത് ഉറഞ്ഞു കട്ടിയായ റബ്ബറിനെ കയ്യിലെടുത്ത് യന്ത്രത്തിലെ കറങ്ങുന്ന ഇരുമ്പ് ദണ്ഡുകൾക്ക് ഇടയിലേക്ക് വച്ചു. വലതു കൈ കൊണ്ട് വീലിൽ പിടിച്ചു കറക്കി. ഒരു മുരൾച്ചയോടെ അത് കറങ്ങി ഷീറ്റിലുണ്ടായിരുന്ന വെള്ളം മുഴുവൻ പിഴിഞ്ഞെടുത്തു.

 

അഞ്ചാറു പ്രാവശ്യം അതിലൂടെ കയറിയിറങ്ങിയ റബ്ബർ ഷീറ്റ് അച്ചിലേക്ക് അവളെടുത്തു വച്ചു.

 

“വന്നയാള് തിരോന്തരത്തുകാരനാ. വീട്ടിൽ ചേട്ടനും ചേച്ചിയും അമ്മച്ചിയും അപ്പച്ചനും ഒക്കെ ഉണ്ടെന്ന് പറഞ്ഞു.” അവൾ പുഞ്ചിരിയോടെ മൂളി.

ഒരാളെ കിട്ടിയാൽ എല്ലാം ചോദിച്ചറിയാനുള്ള മിടുക്കുണ്ട് സുമിചേച്ചിക്ക്. അതാണ് താൻ ചേച്ചിയോട് വേഗത്തിൽ അടുത്തതും.

 

“ആഹ് പിന്നെ ഏദൻ എന്നാ പേര്.”

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.