മരം പെയ്യുമ്പോൾ [ജോ] 105

അവരെയൊന്ന് നോക്കി ചിരിച്ചു കൊണ്ട് അവൾ അടുത്ത് കിടക്കുന്ന ജീപ്പിൽ കണ്ണ് കാണിച്ചു.

 

“അണ്ണാ … പള്ളി ജംഗ്ഷനിക്ക്‌ പോലാമാ?”

 

“വാങ്കമ്മാ..” ജീപ്പുകാരൻ പറഞ്ഞതും ലഗ്ഗേജ് എടുത്ത് ഉള്ളിലേക്ക് വച്ചു കൊണ്ട് അവർ അതിൽ കയറി. അവരെയും കൊണ്ട് ആ വാഹനം മഞ്ഞിന്റെ നേർത്ത പാട വകഞ്ഞു മാറ്റി മുന്നോട്ട് നീങ്ങി.

 

ഒരു കുരിശടിയുടെ അടുത്താണ് ആ വാഹനം ബ്രേക്ക് ഇട്ടു നിന്നത്. ഇവിടെയാണോ എന്നർത്ഥത്തിൽ നോക്കിയ ഏദന് നേർക്ക് അവൾ ഇളം മഞ്ഞ പെയിന്റ് അടിച്ച ഒരു കെട്ടിടം ചൂണ്ടിക്കാണിച്ചു കൊടുത്തു.

 

അൻപ് എച്ച്ഐവി ഓർഫനേജ്!

 

അഞ്ചുപേരും അത്ഭുതത്തോടെ കണ്ണെടുക്കാതെ നോക്കി നിന്നു.

എന്നാൽ തെന്നലിന്റെ മുഖത്തൊരു പുഞ്ചിരിയായിരുന്നു. തന്റെ പ്രിയപ്പെട്ടവരെ കാണാൻ കഴിയുന്ന ആഹ്ലാദം കലർന്ന പുഞ്ചിരി.

 

 

കോട്ടയംകാരനായ തങ്കച്ചൻ ചെറുപ്പത്തിൽ കച്ചവടത്തിന്റെ ആവശ്യത്തിനായി മധുരയ്ക്ക് വണ്ടി കയറുമ്പോൾ തന്റെ ജീവിതം മാറ്റിമറിക്കാൻ പോകുന്ന ഒരു യാത്രയായിരിക്കും അതെന്ന് സ്വപ്നേപി ചിന്തിച്ചു കാണില്ല.

അന്ന് അച്ഛനും അമ്മയും മരിച്ചു പോയപ്പോൾ, അവസാനമായി അച്ഛൻ കരുതി വച്ച ഒരേക്കർ റബ്ബർ തോട്ടവും നല്ലയിനം കശുവണ്ടി കൃഷി ചെയ്ത് കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയുമായിരുന്നു അദ്ദേഹത്തിന്റെ കയ്യിൽ സമ്പാദ്യമായി ഉണ്ടായിരുന്നത്.

 

മധുരയിൽ നിന്നും ദിൻഡിഗലിൽ എത്തിയ അദ്ദേഹം പ്രാദേശിക യാത്ര നടത്തുന്ന വേളയിലാണ് വഴിവക്കിലെ പൊന്തയ്ക്ക് അരികിലൊരു ആൾക്കൂട്ടം കണ്ടത്.

കാര്യം തിരക്കിയ അയാളുടെ മുന്നിലേക്ക് ഒരു കുഞ്ഞു ജീവൻ നീണ്ടു വന്നു.

 

ആരോ ഉപേക്ഷിച്ചു പോയതാണ്!

 

ആ കുഞ്ഞു ശരീരത്തിൽ പൊതിഞ്ഞ ഉറുമ്പുകളും ഈച്ചയും ഏതൊരു മനുഷ്യനെപ്പോലെയും ഹൃദയഭേദകരമായ കാഴ്ച തന്നെയായിരുന്നു അദ്ദേഹത്തിനും.

 

വെറും നിലത്ത് കിടന്ന് അലറിക്കരഞ്ഞ ആ കുഞ്ഞിനെ കയ്യിലെടുത്ത് തുടച്ചപ്പോൾ ആരോ ഭയത്തോടെ വിളിച്ചു പറഞ്ഞു, അത് എയ്ഡ്‌സുള്ള കുട്ടിയാണ്! അടുത്ത് നിന്നും കിട്ടിയ കത്തിൽ എഴുതിയിട്ടുണ്ടെന്ന്.

 

അത് കേട്ടപ്പോൾ പെട്ടിയിലെ പുതപ്പെടുത്ത് ആ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ച് കയ്യിൽ ഭദ്രമാക്കിയ അദ്ദേഹത്തെ എല്ലാവരും പിറുപിറുപ്പോടെയാണ് നോക്കി നിന്നതും.

 

വൈകാതെ തന്നെ പോലീസ് എത്തിച്ചേർന്നു. എയ്ഡ്‌സ് എന്ന് കേട്ടതും അവരും അറച്ചു നിന്നു.

 

ഒടുവിൽ നിയമപാലകരും നാട്ടുകാരും പിരിഞ്ഞു പോയപ്പോൾ കയ്യിലാ കുരുന്നിനെയും കൊണ്ട് വഴിയിൽ അദ്ദേഹം അന്തിച്ചു നിന്നു.

 

അന്നൊരു സുപ്രധാനമായ തീരുമാനത്തിൽ അദ്ദേഹം എത്തിച്ചേർന്നിരുന്നു.

 

ഈ ലോകം ഈ കുഞ്ഞിന് കൂടി അവകാശപ്പെട്ടതല്ലേ?

താൻ കഴിക്കുമ്പോൾ ഒരു നേരത്തെ അന്നം അവന് കൂടികൊടുത്താലെന്താ?

എയ്ഡ്‌സ് ഉണ്ടെന്ന് കരുതി അയിത്തം കൽപ്പിക്കേണ്ടതുണ്ടോ?

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.