മരം പെയ്യുമ്പോൾ [ജോ] 105

ചെവി കഴിഞ്ഞു വളർന്നു കിടക്കുന്ന മുടിയിഴകൾ ഉലയുന്നുണ്ട്. കുറച്ചു മുഖത്തും വീണു കിടക്കുന്നു.

 

തെന്നൽ പരിസരബോധം വന്നത് പോലെ വെപ്രാളത്തോടെ നേരെയിരുന്നു.

പിന്നെ ജാള്യതയോടെ ചുറ്റും കണ്ണോടിച്ചു.

 

ആരും തന്നെ ശ്രദ്ധിച്ചില്ല എന്ന് മനസ്സിലായതും കുറച്ചു ആശ്വാസം തോന്നിയവൾക്ക്.

അവനിൽ നിന്നും കടമെടുത്ത പോലൊരു പുഞ്ചിരി ആ ചൊടികളിലും തത്തിക്കളിച്ചു.

 

ദേഹത്ത് പൊതിയുന്ന തണുപ്പിന്റെ ആവരണത്തിന് കട്ടി കൂടുന്നത് പോലെ തോന്നിയതും ഉറക്കത്തിലായിരുന്ന ഓരോരുത്തരായി കണ്ണ് തുറന്നു തുടങ്ങി.

 

വെളുത്ത പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘങ്ങൾക്ക്‌ താഴെ തേയിലത്തോട്ടങ്ങൾ കണ്ടവരുടെ കണ്ണുകൾ വിടർന്നു.

 

പച്ചപ്പട്ടുടുത്ത് വെള്ളിപ്പതക്കമുള്ള മാലയണിഞ്ഞ് ഒരുങ്ങി നിൽക്കുന്ന നിത്യകന്യക.

 

ഏദൻ വിടർന്ന കണ്ണോടെ തെന്നലിനെ നോക്കി. പിന്തിരിഞ്ഞു നോക്കിയവളും കാണുന്നത് തന്നെ നോക്കിയിരിക്കുന്നവനെയാണ്.

 

“മേഘമല.” അവൾ ശബ്ദം വരാത്ത രീതിയിൽ ചുണ്ടുകൾ കൊണ്ട് ആംഗ്യം കാണിച്ചു.

 

അവൻ വലം കൈയുയർത്തി തള്ളവിരലും ചൂണ്ടുവിരലും മുട്ടിച്ച് അടിപൊളിയെന്ന് കാണിച്ചു.

 

അപ്പോഴേക്കും ബസ് അവസാന സ്റ്റോപ്പായ മേഘമലയിലേക്ക് നിർത്താനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

 

തെന്നൽ ബാഗ് എടുത്ത് എഴുന്നേറ്റു. അഞ്ചു പേരും അവരവരുടെ ലഗ്ഗേജ് എടുത്ത് കയ്യിൽ പിടിച്ചു.

ബസ് നിർത്തിയതിന് ശേഷം അവശേഷിച്ച മൂന്ന് നാല് യാത്രക്കാർക്കൊപ്പം അവളും ആ അഞ്ചുപേരും മേഘമലയിലേക്ക് കാലെടുത്തു വച്ചു.

 

“എന്റളിയാ… സൂപ്പർ സ്ഥലം.. ഇവിടൊക്കെ താമസിക്കാനും വേണം ഒരു യോഗം.” റോബിൻ ഇരുകയ്യിലെയും വിരലുകൾ കോർത്ത് ഞൊട്ടയിട്ടുകൊണ്ട് ചുറ്റും നോക്കി.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.